ആപ്പ്ജില്ല

എന്‍ഫോഴ്സ്മെന്‍റിന്‍റെ വാദത്തിന് മല്യയുടെ മറുപടി ഇന്ന്

നിയമപരമായ നടപടികള്‍ നേരിടാന്‍ തയ്യാറാണെന്ന് മല്യ അറിയിച്ചിരുന്നു

Samayam Malayalam 24 Sept 2018, 1:18 pm
Samayam Malayalam Mallya
മുംബൈ:ബാങ്ക് വായ്പ തട്ടിപ്പ് നടത്തി രാജ്യം വിട്ട വിവാദ മദ്യവ്യവസായി വിജയ് മല്യ ഇന്ന് കോടതിക്ക് മറുപടി നല്‍കുന്നു. മുംബൈ കോടതി ഇന്ന് 2.45 ന് മല്യയുടെ മറുപടി കേള്‍ക്കും.

സാമ്പത്തിക കുറ്റവാളിയാണെന്ന എന്‍ഫോഴ്സ് ഡയറക്ടറേറ്റിന്‍റെ വാദത്തിന് മല്യയോട് മറുപടി നല്‍കണമെന്ന് മുംബൈ സ്പെഷ്യല്‍ കോടതി ആവശ്യപ്പെട്ടിരുന്നു. എക്കണോമിക് ഒഫന്‍ഡേഴ്സ് ആക്ട് 2018 പ്രകാരം 9,000 കോടി രൂപ തട്ടിപ്പു നടത്തിയെന്നാണ് മല്യക്കു ചുമത്തിയിരിക്കുന്ന കേസ്. ഇതിനായി 12,500 കോടി രൂപ മൂല്യമുള്ള ആസ്തി കണ്ടുകെട്ടാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. കള്ളപ്പണ നിരോധന നിയമപ്രകാരം മല്യക്കെതിരെ രണ്ട് കേസുകള്‍ക്ക് ജാമ്യമില്ലാ വകുപ്പ് ചുമത്തിയിരുന്നു.

സാമ്പത്തിക കുറ്റകൃത്യങ്ങളിലെ പ്രതികളുടെ സമ്പാദ്യം കണ്ടുകെട്ടുന്നതിന് അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമമാണ് മല്യക്ക് വെല്ലുവിളിയാകുന്നതായിരുന്നു. ഈ നിയമമനുസരിച്ച് സാമ്പത്തിക കുറ്റകൃത്യങ്ങളിലെ പ്രതികളുടെ വിദേശത്തുള്ളതടക്കമുള്ള സമ്പാദ്യം കേന്ദ്രസര്‍ക്കാരിന് കണ്ടുകെട്ടാം.

തിരഞ്ഞെടുപ്പിലെ വോട്ടുകള്‍ക്ക് വേണ്ടി തന്നെ കുരിശിലേറ്റണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ഇതിനായി അവര്‍ തന്നെ സാമ്പത്തിക കുറ്റവാളിയായി മുദ്ര കുത്തുകയാണെന്നും ഇപ്പോള്‍ ലണ്ടനില്‍ കഴിയുന്ന മല്യ ആരോപിച്ചിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്