ആപ്പ്ജില്ല

ലോകത്തിൽ ഇതുവരെ ലേലം ചെയ്യപ്പെട്ടതിൽ വച്ച് ഏറ്റവും വിലകൂടിയ മണിമാളിക !

മൂന്ന് ഗസ്റ്റ് റെസിഡൻസുകൾ, 13 ബെഡ്‌റൂം, 17 ബാത്ത്റൂം, എട്ട് ടോയ്‍ലെറ്റുകൾ എന്നിവ ഉൾക്കൊള്ളുന്ന വില്ല കൊട്ടാരത്തേക്കാൾ മനോഹരമാണ്. 20,000 ചതുരശ്ര അടി വിസ്തീർണമുള്ള ഈ പ്രോപ്പർട്ടി അഞ്ച് വർഷം കൊണ്ടാണ് പണിതത്.

Samayam Malayalam 24 Nov 2020, 9:55 am
കാലിഫോർണിയയിലെ ബെവർലി ഹിൽസിൽ സ്ഥിതി ചെയ്യുന്ന ഫയർ‌നെസ് വില്ലയാണ് ലോകത്തിൽ ഇതുവരെ ലേലം ചെയ്യപ്പെട്ടതിൽ വച്ച് ഏറ്റവും വിലകൂടിയ മണിമാളിക. ശതകോടീശ്വരൻ സ്റ്റീവൻ ഉദ്വർ ഹേസിയാണ് ഒൻപത് ഏക്കറിൽ പരന്നുക്കിടക്കുന്ന ഈ എസ്റ്റേറ്റിന്റെ ഉടമ. മൂന്ന് ഗസ്റ്റ് റെസിഡൻസുകൾ, 13 ബെഡ്‌റൂം, 17 ബാത്ത്റൂം, എട്ട് ടോയ്‍ലെറ്റുകൾ എന്നിവ ഉൾക്കൊള്ളുന്ന വില്ല കൊട്ടാരത്തേക്കാൾ മനോഹരമാണ്. 20,000 ചതുരശ്ര അടി വിസ്തീർണമുള്ള ഈ പ്രോപ്പർട്ടി അഞ്ച് വർഷം കൊണ്ടാണ് പണിതത്.
Samayam Malayalam ലോകത്തിൽ ഇതുവരെ ലേലം ചെയ്യപ്പെട്ടതിൽ വച്ച് ഏറ്റവും വിലകൂടിയ മണിമാളിക ഇതാണ് !
ലോകത്തിൽ ഇതുവരെ ലേലം ചെയ്യപ്പെട്ടതിൽ വച്ച് ഏറ്റവും വിലകൂടിയ മണിമാളിക ഇതാണ് !


ആർക്കിടെക്റ്റ് വില്യം ഹാബ്ലിൻസ്കിയാണ് വില്ല നിർമ്മിച്ചത്. നീന്തൽക്കുളം, പൂൾ ഹൗസ്, ടെന്നീസ് കോർട്ട്, നടപ്പാതകൾ എന്നിവയാൽ വിശാലമായ വില്ല ന്യൂയോർക്കിലെ ലേല സെന്ററായ കോൻസിയർജ് ഓക്ഷൻ ആണ് ലേലത്തിൽ വച്ചത്. 160 മില്യൺ ഡോളർ ആണ് ഈ മാൻഷന്റെ വില. അതായത് 1,186 കോടി രൂപ. റിസർവ് ഇല്ലാതെ ഏറ്റവും കൂടുതൽ ലേലം വിളിക്കുന്നയാൾക്ക് അടുത്ത മാസം കോൻസിയർജ് വില്ല വിൽക്കും. 2018ൽ 165 മില്യൺ ഡോളർ ആയിരുന്നു വില്ലയ്ക്ക് വിലയിട്ടിരുന്നത്.

സ്റ്റീവൻ ഉദ്വർ ഹേസി


നോർത്ത് ബെവർലി പാർക്കിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ എസ്റ്റേറ്റായ ഫയർനെസിൽ ഡെൻസൽ വാഷിംഗ്ടൺ, എഡ്ഡി മർഫി, സിൽ‌വെസ്റ്റർ സ്റ്റാലോൺ, റോഡ് സ്റ്റുവാർട്ട്, കിമോറ ലീ സിമ്മൺസ് എന്നിവർ താമസിച്ചിട്ടുണ്ട്. ചെറുപ്രായത്തിൽ ഹംഗറിയിൽ നിന്ന് ന്യൂയോർക്കിലേക്ക് കുടിയേറിയ ഉദ്വർ ഹേസി വിമാന പാട്ട വ്യവസായത്തിന്റെ സ്ഥാപകരിലൊരാളാണ്. അദ്ദേഹം ആരംഭിച്ച ഇന്റർനാഷണൽ ലീസ് ഫിനാൻസ് 1990ൽ അമേരിക്കൻ ഇന്റർനാഷണൽ ഗ്രൂപ്പിന് വിറ്റു. 1.3 ബില്യൺ ഡോളറിനാണ് വിറ്റത്.

എയർ ലീസ് എക്സിക്യൂട്ടീവ് ചെയർമാനാണ് ഉദ്വർ ഹേസി. ഫോബ്സ് പുറത്തുവിട്ട കണക്കുപ്രകാരം 4 ബില്യൺ ഡോളർ (ഇരുപത്തിഒൻപതിനായിരം കോടി) ആണ് അദ്ദേഹത്തിന്റെ ആസ്തി. ഫയർനെസിന് മുമ്പ് ലേലത്തിൽ വിറ്റ ഏറ്റവും വിലയേറിയ വീട് ഫ്ലോറിഡയിലെ ഹിൽസ്‌ബോറോ ബീച്ചിലെ ഓഷ്യൻ ഫ്രണ്ട് മാളികയായിരുന്നു. പ്ലായ വിസ്ത ഐൽ എന്നറിയപ്പെടുന്ന മാളിക 2015ൽ 159 മില്യൺ ഡോളറിനാണ് ലിസ്റ്റ് ചെയ്തിരുന്നത്. എന്നാൽ 30,000 ചതുരശ്രയടിയുള്ള ഈ പ്രോപ്പർട്ടി 2018ലെ ലേലത്തിൽ കോൻസിയർജ് 42.5 മില്യൺ ഡോളറിനാണ് വിറ്റത്.

Also Read: കോഴിക്കോട് ആറ് കമ്പനികളും ഒന്‍പത് സ്റ്റാര്‍ട്ട് അപ്പുകളും ഉടൻ എത്തും, 475 പേർക്ക് തൊഴിൽ സാധ്യത

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്