ആപ്പ്ജില്ല

ലോക്ക്ഡൗൺ; ഇന്ത്യക്കാർ ഗൂഗിളിലും യൂട്യൂബിലും തിരഞ്ഞത്..

ലോക്ക്ഡൗൺ കാലത്ത് സാമൂഹ്യ ഇടപെടലുകൾ ഇല്ലാതെ വീടുകളിൽ മാത്രം ചെലവഴിച്ചവരിൽ അധികവും ഇൻറർനെറ്റിൻറെ സഹായത്തോടെയാണ് സമയം കളഞ്ഞത്. ഇക്കാലത്ത് ഗൂഗിൾ, യൂട്യൂബ് സേർച്ചുകളിലും ഉണ്ടായി വർധന. ഏറ്റവുമധികം തിരഞ്ഞത് ഇതൊക്കെ..

Samayam Malayalam 4 May 2020, 12:53 pm
ന്യൂഡൽഹി: കൊറോണ മൂലം അപ്രതീക്ഷിതമായാണ് രാജ്യത്ത് 21 ദിവസ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. രാജ്യമെമ്പാടുമുള്ള ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും എല്ലാം അടച്ചതോടെ വീട്ടിൽ തന്നെ കഴിച്ചുകൂട്ടാൻ നിർബന്ധിതരായി ജനങ്ങൾ. യാത്രകളും സാമൂഹ്യ ഇടപെടലുകളും ഇല്ലാത്ത നാളുകൾ. മിക്കവർക്ക് ഇത് പരിചിതമായിരുന്നില്ല. ഇക്കാലത്ത് ഏറിയ സമയവും ഓൺലൈനിൽ ചെലവഴിച്ച ഇന്ത്യക്കാർ ഗൂഗിളിലും യൂട്യൂബിലും ഒക്കെ ഏറ്റവുമധികം തിരഞ്ഞത് എന്താണ്?
Samayam Malayalam Google


തെരക്കുകളിൽ പെട്ട് അടുത്തുള്ള പലവ്യഞ്ജനക്കടകൾ ഒന്നും ശ്രദ്ധിയ്ക്കാതിരുന്ന പലരും ഏറ്റവുമധികം തെരഞ്ഞത് അവശ്യസാധനങ്ങൾ കിട്ടുന്ന കടകളായിരുന്നു. സർക്കാർ സബ്സിഡിയിൽ സാധനങ്ങൾ ലഭ്യമാകുന്ന റേഷൻ കടകളും കൂടുതൽ പേർ തെരഞ്ഞു.

Also Read: വാട്‍സാപ്പ് സ്റ്റാറ്റസിലൂടെയും ഇനി പണം ഉണ്ടാക്കാം

തൊട്ടടുത്ത മെഡിക്കൽ ഷോപ്പുകൾ തിരഞ്ഞവരും കുറവല്ല. മറ്റൊരു രസകരമായ വസ്തുത ഓൺലൈൻ പാചക റെസിപ്പികൾ തിരഞ്ഞവർ കൂടി എന്നതാണ്. പാനിപൂരി റെസിപ്പി സേർച്ചുകളിൽ 106 ശതമാനത്തോളം വർധനയുണ്ടായി.

ജിം അറ്റ് ഹോം, 5-മിനിറ്റ് റെസിപ്പി ഒക്കെയായിരുന്നു മറ്റു സേർച്ചുകൾ ഓൺലൈൻ ലേണിങ് പ്ലാറ്റ് ഫോമുകൾ ഉപയോഗിച്ച് സ്കിൽ ഡെവലപ്മെൻറിനായി ശ്രമിച്ചവരും കുറവല്ല. ലേൺ ഓൺലൈൻ, ടീച്ച് ഓൺലൈൻ, അറ്റ് ഹോം ലേണിങ്, ഇമ്മ്യൂണിറ്റി എന്ന സേർച്ചുകളും കൂടി. യൂട്യൂബിൽ ആളുകൾ ഏറ്റവുമധികം തെരഞ്ഞത് ഏറ്റവും നല്ല സിനിമകളും, ട്രേഡിഡ് പ്ലാറ്റ് ഫോമുകളും ഒക്കെയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്