ആപ്പ്ജില്ല

ബിപിസിഎൽ വാങ്ങുന്നത് വേദാന്തയോ സൗദി അരാംകോയോ?

വേദന്ത റിസോഴ്സസിന് പുറമെ സൗദി അരാംകോ, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയ കമ്പനികളും ബിപിസിഎല്ലിൽ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

Samayam Malayalam 24 Dec 2019, 11:26 am
കൊച്ചി: ലാഭകരമായ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബിപിസിഎൽ വാങ്ങാൻ താത്പര്യമറിയിച്ച് ആഗോള കമ്പനിയായ വേദാന്ത റിസോഴ്സസ്. കമ്പനിയുടെ ചെയർമാൻ അനിൽ അഗർവാളാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഭാരത് അലൂമിനിയം കമ്പനി, ഹിന്ദുസ്ഥാൻ സിങ്ക് തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളാണ് ഇതിനു മുമ്പ് വേദാന്ത റിസോഴ്സസ് ഏറ്റെടുത്തിട്ടുള്ളത്. വേദാന്ത റിസോഴ്സിൻറെ ഉടമസ്ഥതയിൽ ഉള്ള പൊതുമേഖലാ കമ്പനികൾ ലാഭത്തിലാണെന്നതും കമ്പനിയ്ക്ക് ലാഭസാധ്യതയുള്ള സർക്കാർ കമ്പനികളിൽ നിക്ഷേപ താത്പര്യങ്ങൾ ഉണ്ടെന്നതും ശ്രദ്ധേയമാണ്.
Samayam Malayalam BPCL
BPCL


Also Read: ബിപിസിഎൽ ആസ്തിമൂല്യം അതിശയിപ്പിക്കും. കൈവിട്ടു പോകുന്നത് 'അക്ഷയഖനി'

ബിപിസിഎലിൽ സർക്കാരിനുള്ള 53.7 ശതമാനം ഓഹരികളാണ് വിൽക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റ് 1.05 ലക്ഷം കോടി രൂപയാണ് നടപ്പു സാമ്പത്തിക വർഷം സമാഹരിക്കാൻ സർക്കാർ ലക്ഷ്യമിട്ടിരിക്കുന്നത്. ബിപിസിഎൽ ഓഹരി വിൽപ്പനയിലൂടെ മാത്രം 63,000 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം.

പ്രതിവർഷം 37 ദശലക്ഷം അസംസ്കൃത എണ്ണ ശുദ്ധീകരിക്കുന്നതിനുള്ള ശേഷി ബിപിസിഎല്ലിന് ഉണ്ട്. 15,000- ൽഅധികം ഇന്ധന വിതരണ കേന്ദ്രങ്ങളും കമ്പനിയ്ക്കുണ്ട്. സെപ്റ്റംബറിൽ അവസാനിച്ച പാദത്തിലെ കണക്ക് അനുസരിച്ച് ബിപിസിഎലിൻറെ അറ്റാദായത്തിൽ 40 ശതമാനത്തോളമാണ് വാർഷിക വർധന. അതേസമയം വരുമാനം കുറഞ്ഞിട്ടുണ്ട്.

Also Read: ബിപിസിഎൽ സ്വകാര്യവത്കരണത്തിനെതിരെ ജീവനക്കാരുടെ പ്രതിഷേധം കടുക്കുന്നു; പണിമുടക്ക് നവംബർ 28 ന്

പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റഴിച്ച് ഇത്തവണ 1.05 ലക്ഷം കോടി രൂപ സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. എന്നാൽ ഇതുവരെ സമാഹരിക്കാനായത് 17,354 കോടി രൂപ മാത്രമാണ്. ബിപിസിഎൽ ഉൾപ്പെടെ അഞ്ചു പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികളാണ് സർക്കാർ വിൽക്കുന്നത്. ഇതിനായുള്ള താൽപ്പര്യപത്രം ഉടൻ സ്വീകരിച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്