ആപ്പ്ജില്ല

എന്തിനാണ് പൊതുമേഖല ബാങ്ക് ജീവനക്കാര്‍ പണിമുടക്കുന്നത്?

മിക്കവാറും നിങ്ങളുടെ ഈ മാസത്തെ ശമ്പളം വൈകും

Samayam Malayalam 30 May 2018, 9:48 pm
ഇന്ന് ഇടപാടുകള്‍ക്കായി ബാങ്കില്‍ എത്തി നിങ്ങള്‍ നിരാശപ്പെട്ടിട്ടുണ്ടാകും. നാളെയും ബാങ്കിലേക്ക് പോകരുത്. ബാങ്ക് ഉദ്യോഗസ്ഥര്‍ പണിമുടക്കിലാണ്. മേയ് 30, 31 തീയതികളിലാണ് സമരം. രാജ്യത്ത് 10 ലക്ഷം വരുന്ന പൊതുമേഖല ബാങ്ക് ജീവനക്കാര്‍ 2 ദിവസത്തെക്ക് പണിമുടക്കുന്നത് പല അര്‍ഥത്തിലും തലവേദനയാണ്.
Samayam Malayalam ബാങ്ക് പണിമുടക്ക്
രണ്ട് ദിവസം നീണ്ടു നിൽക്കുന്ന ബാങ്ക് പണിമുടക്ക്


എന്തിനാണ് ഈ സമരം?

ശമ്പള വര്‍ധന ആവശ്യപ്പെട്ടാണ് ജീവനക്കാരുടെ സമരം. ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍ നല്‍കിയ 2 ശതമാനം ശമ്പള വര്‍ധന എന്ന വാഗ്‍ദാനം ബാങ്ക് ജീവനക്കാര്‍ സ്വീകരിച്ചില്ല. അവര്‍ക്ക് ആവശ്യം 15 ശതമാനം വര്‍ധനയാണ്. ഇതില്‍ കുറഞ്ഞ് ഒരു വിട്ടുവീഴ്‍ച്ചയ്ക്കും ഇല്ലെന്നാണ് പണിമുടക്കുന്നവരുടെ നിലപാട്.

ശമ്പളം വൈകുമോ?

മാസം അവസാനം നടത്തിയ പണിമുടക്ക് ബാധിക്കുന്നത് പൊതുമേഖല ബാങ്കുകളിലൂടെ ശമ്പളം കൈപ്പറ്റുന്നവരെയാണ്. 30, 31 തീയതികളില്‍ ശമ്പളം ലഭിച്ചിരുന്ന ആളുകളാണ് നിങ്ങളെങ്കില്‍ മിക്കവാറും നിങ്ങളുടെ ശമ്പളം മുടങ്ങും. രാജ്യത്താകെയുള്ള പൊതുമേഖല ബാങ്കുകളുടെ 85,000 ബ്രാഞ്ചുകളിലൂടെയാണ്
70 ശതമാനം ബാങ്കിങ് നടക്കുന്നത്. അതുകൊണ്ട് നിങ്ങളുടെ അക്കൗണ്ടില്‍ പണം വൈകിയേക്കാം.

ശമ്പളം കൂട്ടിനല്‍കാന്‍ എന്താണ് തടസം?

ഇന്ത്യന്‍ പൊതുമേഖല ബാങ്കുകളുടെ ലാഭ നഷ്‍ടക്കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. ഓരോ മണിക്കൂറിലും 9 കോടി രൂപയാണ് ഇന്ത്യന്‍ ബാങ്കുകള്‍ നഷ്‍ടപ്പെടുത്തുന്നത്. തിരിച്ചുകിട്ടാത്ത വായ്‍പകളും നോണ്‍ പെര്‍ഫോമിങ് ആസ്‍തികളും വര്‍ധിക്കുകയാണ്. ഈ പ്രതിസന്ധികള്‍ക്ക് ഇടയില്‍ ശമ്പള വര്‍ധന നടക്കില്ലെന്നാണ് ബാങ്കുകള്‍ പറയുന്നത്. എന്നാല്‍ ബാങ്ക് ജീവനക്കാര്‍ ഇത് എതിര്‍ക്കുന്നു. ശമ്പളത്തിലേക്ക് തങ്ങളില്‍ നിന്നും പണം എടുക്കുന്നുണ്ടെന്നും വ്യത്യസ്‍തമായ രണ്ട് വിഷയങ്ങള്‍ കൂട്ടിച്ചേര്‍ക്കാന്‍ ശ്രമിക്കരുതെന്നുമാണ് ജീവനക്കാരുടെ വാദം.

ബാങ്കുകളും എടിഎമ്മുകളും പണിമുടക്കുമെങ്കിലും ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് തടസമുണ്ടാകില്ലെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്