ആപ്പ്ജില്ല

കൊറോണ വൈറസ് ബാധയ്ക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ലഭിയ്ക്കുമോ?

കൊറോണ വൈറസ് ലോകമെമ്പാടും പടർന്ന് പന്തലിച്ചത് ആളുകൾക്കിടയിൽ ആശങ്കയ്ക്കും ഇടയാക്കിയിട്ടുണ്ട്. വൈറസ് ബാധയെ പ്രതിരോധിയ്ക്കാനും വ്യാപനം തടയാനുമുള്ള മുൻകരുതലുകൾ പോലെ തന്നെ ചികിത്സാചെലവുകളും ഭാരിച്ചതാണ്. ഈ അവസരത്തിൽ ചികിത്സാ ചെലവുകൾ ഇൻഷുറൻസ് പരിധിയിൽ വരുമോ എന്നതാണ് മിക്കവരുടെയും സംശയം.

Samayam Malayalam 10 Mar 2020, 10:18 am
ന്യൂഡൽഹി: കൊറോണ വൈറസ് സംസ്ഥാനത്തുൾപ്പെടെ റിപ്പോ‍ര്‍ട്ട് ചെയ്തിരിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ ഇൻഷുറൻസ് പോളിസികളിൽ ഇവയ്ക്ക് പരിരക്ഷ ലഭിയ്ക്കുമോ എന്ന സംശയങ്ങളും പോളിസി ഉടമകൾ ഉന്നയിച്ചു തുടങ്ങി. ഈ പശ്ചാത്തലത്തിൽ വ്യക്തികൾക്ക് കൊറോണയ്ക്കും ഇൻഷുറൻസ് പരിരക്ഷ ഏകാൻ എത്തിയിരിക്കുകയാണ് ഇൻഷുറൻസ് റെഗുലേറ്ററി ഡെവലപ്മെൻറ് അതോറിറ്റി.
Samayam Malayalam Health Insurance
Health Insurance


പോളിസി കവറേജിൽ കൊവിഡ് 19 ചികിത്സാചെലവുകളും ഉൾപ്പെടുത്താൻ ഐആ‍ര്‍ഡിഐഎ ഇൻഷുറൻസ് കമ്പനികൾക്ക് നി‍ര്‍ദേശം നൽകിയിരിക്കുന്നതായാണ് സൂചന. നിലവിലെ സാഹചര്യങ്ങൾ വില ഇരുത്തി പുതിയ പോളിസികൾ രൂപീകരിയ്ക്കാൻ തയ്യാറെടുക്കുകയാണ് ഇൻഷുറൻസ് കമ്പനികൾ. ചികിത്സാ കാലയളവിലെ ചെലവുകൾ ആരോഗ്യ ഇൻഷുറൻസ് പോളിസി ഉടമകൾക്ക് നൽകണമെന്ന് നി‍ര്‍ദേശമുണ്ട്.

Also Read: കൊറോണ; ഹാൻഡ് സാനിറ്റൈസറുകൾക്ക് കുത്തനെ വില ഉയർത്തി കമ്പനികൾ

കൊറോണ വൈറസ് ബാധമൂലം ആശുപത്രിയിൽ 24 മണിക്കൂറെങ്കിലും അഡ്മിറ്റ് ചെയ്തിട്ടുള്ളവ‍ര്‍ക്ക് എസ്ബിഐ ജനറൽ ഇൻഷുറൻസ് തലവൻ സുബ്രമണ്യം ബ്രഹ്മജോയ്സുല വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ലോകാരോഗ്യ സംഘടനയോ, ഇന്ത്യൻ ഗവൺമെൻറോ കൊറോണ പ‍കര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചു കഴിഞ്ഞാൽ ഇൻഷുറൻസ് പരിരക്ഷ ലഭിച്ചേക്കില്ല.

കാരണം മിക്ക ഇൻഷുറൻസ് കമ്പനികളും ഇത്തരം പക‍ര്‍ച്ച വ്യാധികളെ പരിരക്ഷയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട് എന്നതു തന്നെയാണ്. അതേസമയം കൊറോണ വൈറസ് ബാധ മൂലം ചികിത്സയിലുള്ള എല്ലാ പോളിസി ഉടമകൾക്കും ഇൻഷുറൻസ് പരിരക്ഷ നൽകുമെന്ന് മാക്സ് ബുപ ഹെൽത്ത് ഇൻഷുറൻസ് ഉൾപ്പെടെയുള്ള കമ്പനികൾ വ്യക്തമാക്കുന്നുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്