ആപ്പ്ജില്ല

വനിതകൾക്ക് ജൻധൻ അക്കൗണ്ടിൽ ഈ മാസവും വിഹിതം എത്തും

കൊറോണ സാമ്പത്തിക പാക്കേജിൻറെ ഭാഗമായി രാജ്യത്തെ വനികൾക്ക് പ്രഖ്യാപിച്ച സാമ്പത്തിക സഹായം ജൻധൻ അക്കൗണ്ടിലൂടെ അർഹരിൽ എത്തും. മെയ് നാലു മുതൽ ആറു ദിവസങ്ങളിൽ ആയാണ് തുകയുടെ രണ്ടാം ഘട്ടം വിതരണം ചെയ്യുന്നത്.

Samayam Malayalam 2 May 2020, 6:47 pm
ന്യൂഡൽഹി: കൊറോണ മൂലം വനിതകൾക്ക് ജൻധൻ അക്കൗണ്ട് മുഖേന ലഭ്യമാക്കുന്ന തുകയുടെ രണ്ടാം ഘട്ടം മെയ് നാലു മുതൽ അക്കൗണ്ടിലെത്തും. കൊറോണ പ്രതിസന്ധി മൂലം പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിൽ ജൻധൻ അക്കൌണ്ടുള്ള വനിതകൾക്ക് പ്രതിമാസം 500 രൂപ വീതം മൂന്ന് മാസത്തേക്കും നൽകും എന്ന് ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതു പ്രകാരം മാ‍ര്‍ച്ച് 26-ന് രാജ്യത്തെ ജൻധൻ അക്കൗണ്ടുള്ള വനിതകൾക്ക് പ്രധാൻ മന്ത്രി ഗരിബ് കല്യാൺ യോജനയ്ക്ക് കീഴിൽ ആദ്യ ഘഡു നൽകിയിരുന്നു.
Samayam Malayalam woman jandhan account holder


Also Read: കേന്ദ്ര സർക്കാർ സഹായങ്ങൾ ജൻധൻ അക്കൗണ്ടിലൂടെയും; അക്കൗണ്ട് തുറക്കാം എളുപ്പത്തിൽ

0-1 നമ്പറുകളിൽ അവസാനിയ്ക്കുന്ന അക്കൗണ്ട് ഉടമകൾക്ക് തിങ്കളാഴ്ച്ച അക്കൗണ്ടിൽ നിന്ന് പണം പിൻവലിയ്ക്കാം. മെയ് നാലു മുതൽ ആറു ദിവസങ്ങളിലേയ്ക്ക് ആയിരിക്കും ജൻധൻ അക്കൗണ്ടിലൂടെ പണം വിതരണം ചെയ്യുക. 2,3 നമ്പറുകളിൽ അവസാനിയ്ക്കുന്നവ‍ര്‍ക്ക് മെയ് അഞ്ചാം തിയതിയും 4-5 നമ്പറുകൾക്ക് ആറാം തിയതിയും തുക വിതരണം ചെയ്യും. 6-7 നമ്പറുകളിൽ അവസാനിയ്ക്കുന്ന അക്കൗണ്ടുകളിൽ മെയ് 8-നും 8-9 നമ്പറുകളിലെ അക്കൗണ്ടുകളിൽ മെയ് 11-നും ആണ് പണം എത്തുക.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്