ആപ്പ്ജില്ല

പാത്രം കഴുകാനുള്ള വെണ്ണീരും ഓൺലൈനിൽ റെഡി; പാക്കറ്റിന് 399 രൂപ !

തമിഴ്നാട് ആസ്ഥാനമായുള്ള കെവിആർ നാച്ചുറൽ ആൻഡ് ഓർ​ഗാനിക്ക്, അഹമ്മദാബാദ് ആസ്ഥാനമായുള്ള ബീന കോർപറേഷൻ, രാജസ്ഥാനിൽനിന്നുള്ള ​ഗ്രീൻ ഫീൽഡ് ഇക്കോ സെലൂഷ്യൻസ് എന്നിവയാണ് ചാരം വിൽക്കുന്നത്.

Samayam Malayalam 7 Mar 2021, 1:13 pm
ഇന്നത്തെ കാലത്ത് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിൽ ലഭിക്കാത്തതായി ഒന്നുംതന്നെ ഇല്ലെന്ന് പറയാം. പണ്ട് കാലം മുതൽ നമ്മുടെ വീടുകളിൽ ഉപയോഗിച്ച് വരുന്ന വെണ്ണീർ അഥവാ ചാരം വരെ ഇന്ന് ഓൺലൈനിൽ വിൽപനയ്ക്കുണ്ട്. ഇ-കൊമേഴ്സ് ഭീമനായ ആമസോൺ ആണ് പാത്രം കഴുകുന്നതിനും വളത്തിനുമൊക്കെ ഉപയോഗിക്കുന്ന ചാരം വിൽപനയ്ക്കെത്തിച്ചിരിക്കുന്നത്. 250 ഗ്രാം മുതൽ 5 കിലോഗ്രാം വരെ തൂക്കമുള്ള പാക്കറ്റുകൾ വിൽപനയ്ക്കുണ്ട്.
Samayam Malayalam പാത്രം കഴുകാനുള്ള വെണ്ണീരും ഓൺലൈനിൽ റെഡി; പാക്കറ്റിന് 399 രൂപ !
പാത്രം കഴുകാനുള്ള വെണ്ണീരും ഓൺലൈനിൽ റെഡി; പാക്കറ്റിന് 399 രൂപ !


തമിഴ്നാട് ആസ്ഥാനമായുള്ള കെവിആർ നാച്ചുറൽ ആൻഡ് ഓർഗാനിക്ക്, അഹമ്മദാബാദ് ആസ്ഥാനമായുള്ള ബീന കോർപറേഷൻ, രാജസ്ഥാനിൽനിന്നുള്ള ഗ്രീൻ ഫീൽഡ് ഇക്കോ സെലൂഷ്യൻസ് എന്നിവയാണ് ചാരം വിൽക്കുന്നത്. ഇതിൽ കെവിആർ നാച്ചുറൽ ആണ് പാത്രം കഴുകുന്നതിനുള്ള ചാരം വിൽപനയ്ക്കെത്തിച്ചിരിക്കുന്നത്. കെആർവിയുടെ 950 ഗ്രാം ചാരത്തിന് 399 രൂപയാണ് വില. 60 ശതമാനം ഡിസ്കൗണ്ടോടുകൂടി സാധനം ഇപ്പോൾ 160 രൂപയ്ക്ക് ലഭിക്കും.

Also Read: വീണ്ടും രണ്ടാംസ്ഥാനത്ത്; നാല് ദിവസംകൊണ്ട് എലൻ മസ്‌കിന് നഷ്ടമായത് 2 ലക്ഷംകോടി രൂപ

പാത്രം കഴുകാനുള്ള തടിച്ചാരം അഥവാ ഡിഷ് വാഷിങ് വുഡ് ആഷ് എന്നാണ് വിപണിയിൽ നമ്മുടെ നാടൻ ചാരം അറിയപ്പെടുന്നത്. ആമസോൺ പ്രൈമിന്റെ പ്രത്യേകം അംഗീകാരത്തോടെയാണ് വെണ്ണീർ ഉത്പന്നങ്ങൾ വിൽപനയ്ക്ക് വച്ചിരിക്കുന്നത്. പാത്രം കഴുകുന്നതിനുള്ള ചാരം മാത്രമല്ല, ചെടികൾക്കിടാനുള്ള വളമായി ഉപയോഗിക്കുന്ന ചാരവും ആമസോണിൽ ലഭ്യമാണ്. ബീന കോർപ്പറേഷന്റെ വുഡ് ആഷ് പാക്കറ്റിന് 200 രൂപയാണ് വില. ഡിസ്കൗണ്ടും കഴിച്ച് 199 രൂപയ്ക്ക് ലഭിക്കും.

4.7 കിലോഗ്രാനിന്റെ ഗ്രീൻ ഫീൽഡ് ഫുഡ് ആഷിന് ഇപ്പോൾ 550 രൂപയാണ് വില. 600 രൂപയാണ് യഥാർത്ഥ വില. നിലവാരമുള്ള പാക്കറ്റുകളിലാക്കിയാണ് കമ്പനികൾ ചാരം വിൽക്കുന്നത്. എന്തിനെല്ലാം ഉപയോഗിക്കാം, വളമായി എങ്ങനെ ഉപയോഗിക്കാം, എന്തൊക്കെ രാസപദാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ട് എന്നൊക്കെ സൈറ്റിൽ നൽകിയിട്ടുണ്ട്. അതേസമയം വെബ്‌സൈറ്റിലെ കസ്റ്റമര്‍ റിവ്യൂവില്‍ അഞ്ച് സ്റ്റാറുകളിൽ ഒരു സ്റ്റാര്‍ മാത്രമേ ലഭിച്ചിട്ടുള്ളൂ.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്