ആപ്പ്ജില്ല

ലോകധനികരിൽ അദാനി മൂന്നാം സ്ഥാനത്ത്

ഗൗതം അദാനി..അതിവേഗത്തിൽ തന്റെ ബിസിനസ് വ്യാപിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന അദ്ദേഹം ഇപ്പോൾ ലോക ധനികരിൽ മൂന്നാം സ്ഥാനത്തെത്തിയിരിക്കുന്നു. വിമർശനങ്ങൾ നിലനിൽക്കുന്നെങ്കിലും ബിസിനസ് വിപുലീകരിക്കുന്നതിൽ മാത്രമാണ് അദ്ദേഹത്തിന്റെ ശ്രദ്ധ.

Authored byശിവദേവ് സി.വി | Samayam Malayalam 30 Aug 2022, 11:46 am
ഏതാനും വർഷങ്ങൾക്കു മുമ്പ് ഇന്ത്യയ്ക്കു പുറത്ത് ഗൗതം അദാനി എന്ന പേര് അധികം പ്രശസ്തമല്ലായിരുന്നു. എന്നാൽ ഇന്ന് ആ പേര് ലോകം അറിയും. ബ്ലൂംബർഗ് ബില്യണയേഴ്സ് ഇൻഡക്സിൽ അദ്ദേഹം ലോകത്തിലെ ധനികരിൽ മൂന്നാം സ്ഥാനത്തെത്തി. ഇത് ആദ്യമായാണ് ഒരു ഏഷ്യക്കാരൻ ആദ്യ മൂന്നിൽ ഇടം പിടിക്കുന്നത്. 137.4 ബില്യൺ യുഎസ് ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി.
Samayam Malayalam worlds richest person adani on third position
ലോകധനികരിൽ അദാനി മൂന്നാം സ്ഥാനത്ത്


ഫ്രാൻസുകാരനായ ബെർനാർഡ് ആർ‍നോൾട്ടിനെയാണ് അദാനി പിന്നിലാക്കിയത്. അമേരിക്കക്കാരായ എലോൺ മസ്കും, ജെഫ് ബെസോസുമാണ് അദാനിക്കു മുന്നിലുള്ളവർ.

വ്യാപിക്കുന്ന ബിസിനസ്

കഴിഞ്ഞ ഏതാനും വർഷങ്ങളായി വൻ തോതിൽ ബിസിനസ് വ്യാപിപ്പിക്കാനാണ് അദാനി ഗ്രൂപ്പ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്. കൽക്കരി, തുറമുഖം എന്നിവയിൽ തുടക്കത്തിൽ കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. പിന്നീട് ഡാറ്റ സെന്ററുകൾ, സിമന്റ്, മീഡിയ, അലുമിന തുടങ്ങിയ മേഖലകളിലേക്കെല്ലാം അദാനി തന്റെ ബിസിനസ് വ്യാപിപ്പിച്ചു.

ഇന്ത്യയിലെ വലിയ സ്വകാര്യമേഖലാ തുറമുഖം അദാനി ഗ്രൂപ്പിന്റേതാണ്. എയർപോർട്ട് ഓപ്പറേഷൻസ്, സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ, കൽക്കരി ഖനനം എന്നീ മേഖലകളിലും മുൻനിരയിലാണ് അദാനി ഗ്രൂപ്പ്.

ആസ്ട്രേലിയയിലുള്ള കാർമൈക്കേൽ ഖനി പരിസ്ഥിതി പ്രശ്നങ്ങളുണ്ടാക്കുന്ന പരിസ്ഥിതി പ്രവർത്തകരടക്കം വിമർശിച്ചിരുന്നു. ഇതേ ബിസിനസ് കഴിഞ്ഞ നവംബറിൽ പ്ലെഡ്ജ് ചെയ്യുകയും 70 ബില്യൺ യുഎസ് ഡോളർ ഹരിതോർജ്ജത്തിൽ നിക്ഷേപിക്കുകയും ചെയ്താണ് അദാനി വിമർശനങ്ങൾക്കു മറുപടി നൽകിയത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ പുനരുപയോഗിക്കാവുന്ന ഊർജ്ജ ഉല്പാദക കമ്പനിയായി ഇതിലൂടെ മാറുകയും ചെയ്തു.

​വേ​ഗത്തിലുള്ള വളർച്ച സൃഷ്ടിച്ച സംശയം

അതിവേഗത്തിലാണ് ഗ്രൂപ്പിന്റെ ബിസിനസ് വ്യാപിച്ചതും, വളർന്നതും. ഇതിൽ റേറ്റിങ് ഏജൻസിയായ ഫിച്ച്, ക്രെഡിറ്റ്സൈറ്റ് എന്നിവ അടക്കം ആശങ്ക പ്രകടിപ്പിച്ചിരുന്നു. വലിയ തോതിലുള്ള കടത്തിനു മുകളിലാണ് അദാനിയുടെ ബിസിനസ് സാമ്രാജ്യം നില നിൽക്കുന്നതെന്നായിരുന്നു വിമർശനം.

ചില നിയമ വിദഗ്ധരും, വിപണി അനലിസ്റ്റുകളും ഗ്രൂപ്പിനു കീഴിലുള്ള കമ്പനികളുടെ ഓഹരി പങ്കാളിത്തം സുതാര്യതയില്ലാത്തതാണെന്ന് വിമർശിച്ചിരുന്നു. അദാനി ഗ്രൂപ്പ് കമ്പനികളിൽ അനലിസ്റ്റ് കവറേജിന്റെ അഭാവവും വിമർശന വിധേയമായിരുന്നു.


Also Read : Adani Grup : അദാനിയുടെ സാമ്രാജ്യം കടത്തിനു മുകളിലെന്ന് റിപ്പോർട്ട്

​കുതിക്കുന്ന ഓഹരികൾ

എന്നാൽ ഏവരെയും അതിശയിപ്പിച്ചു കൊണ്ട് അദാനി ഗ്രൂപ്പിന്റെ ഓഹരികൾ കുതിച്ചയരുകയാണ് ചെയ്തത്. 2020 മുതൽ ചില ഓഹരികൾ 1,000% ൽ അധികം റിട്ടേണാണ് നൽകിയത്. വാല്യുവേഷൻസ് 750 മടങ്ങിലധികമായിരുന്നു. ഇന്ത്യയുടെ ദീർഘകാല ലക്ഷ്യങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി പരാമർശിച്ച മേഖലകൾ ഫോക്കസ് ചെ്യ്ത് നിക്ഷേപിക്കാനും ഗ്രൂപ്പ ശ്രദ്ധ വെച്ചു.

​തുടർച്ചയായ കയറ്റങ്ങൾ

ഹരിതോർജ്ജത്തിലും, അടിസ്ഥാന സൗകര്യത്തിലും വാർബർഗ് പിൻകസ്, ടോട്ടൽ എനർജീസ് എസ് ഇ പോലെയുള്ള ആഗോള ഭീമൻമാരുടെ നിക്ഷേപം നേടാനും ഇതിനിടെ അദാനിക്ക് സാധിച്ചു. കൽക്കരി വിലയിൽ ഈയിടെയുണ്ടായ വർധനയും ഇപ്പോൾ അദാനിയുടെ ആസ്തിമൂല്യം വർധിക്കാൻ കാരണമാണ്.

2022 ൽ മാത്രം 60.9 ബില്യൺ യുഎസ് ഡോളറാണ് അദാനിയുടെ സമ്പത്തിലേക്ക് കൂട്ടിച്ചേർക്കപ്പെട്ടത്. ഫെബ്രുവരിയിൽ ഏഷ്യയിലെ ഏറ്റവും വലിയ ധനികൻ എന്ന സ്ഥാനം മുകേഷ് അംബാനിയെ പിന്തള്ളി അദാനി സ്വന്തമാക്കിയിരുന്നു. ഫോബ്സിന്റെ ധനികരുടെ പട്ടികയിൽ ആദ്യ പത്തിൽ അംബാനി സ്ഥാനം പിടിച്ചത് അടുത്തിടെയാണ്. മൈക്രോസോഫ്റ്റിന്റെ ബിൽഗേറ്റ്സാണ് പിന്തള്ളപ്പെട്ടത്.

കോളേജിൽ പഠനം ഉപേക്ഷിച്ച അദാനി ഡയമണ്ട് വ്യാപാരം നടത്തിക്കൊണ്ടാണ് തന്റെ ബിസിനസ് യാത്രയ്ക്ക് തുടക്കമിട്ടത്. വിമർശനങ്ങൾക്കെല്ലാം മറുപടി നൽകിക്കൊണ്ട്, അമ്പരന്നു നിൽക്കുന്ന ലോകത്തിനു മുന്നിൽ ഗൗതം അദാനി എന്ന വ്യക്തി അദ്ഭുതങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു.

Also Read : അംബാനിയുടെ കളത്തിൽ യുദ്ധത്തിനൊരുങ്ങി അദാനി

ഓതറിനെ കുറിച്ച്
ശിവദേവ് സി.വി
ശിവദേവ് സി.വി- സമയം മലയാളത്തിൽ ബിസിനസ് സെക്ഷനിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. മാത‍ൃഭൂമി ദിനപ്പത്രത്തിൽ ഒരു വർഷത്തോളം റിപ്പോർട്ടർ/സബ് എഡിറ്ററായി ജോലി ചെയ്തു. ജേണലിസം മേഖലയിൽ 9 വർഷത്തെ അധ്യാപന പരിചയം. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും, കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് കീഴിൽ നേടി. 2022 ജൂൺ 6 മുതൽ സമയം മലയാളത്തിനൊപ്പം.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്