ആപ്പ്ജില്ല

ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പന്നൻ; ബിൽഗേറ്റ്സിന് ഈ സ്ഥാനവും നഷ്ടമായി

ലോകത്തെ ഏറ്റവും വലിയ സമ്പന്നൻ എന്ന പദവി 2017-ൽ ആണ് ബിൽഗേറ്റ്സിന് നഷ്ടമായത്. ടെസ്‍ല പുതിയ വിജയക്കുതിപ്പ് തുടങ്ങിയതോടെ ലോകത്തെ രണ്ടാമത്തെ വലിയ സമ്പന്നൻ എന്ന പദവിയും ബിൽഗേറ്റ്സിന് നഷ്ടമാവുകയാണ്.

Samayam Malayalam 24 Nov 2020, 4:07 pm
കൊച്ചി: ഒരു കാലത്ത് തുടര്‍ച്ചയായ വര്‍ഷങ്ങളിൽ ലോകത്തെ ഏറ്റവും വലിയ സമ്പന്നൻ ആയിരുന്നു ബിൽഗേറ്റ്സ്.ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് ലോകത്തെ ഏറ്റവു വലിയ സമ്പന്നൻ ആയതോടെ ബിൽഗേറ്റ്സിന് ആ സ്ഥാനം നഷ്ടമായി.
Samayam Malayalam Elon Musk Overtakes Bill Gates
ബിൽഗേറ്റ്സിനെ മറികടന്ന് എലൻ മസ്ക്


സമ്പത്തിൻെറ നല്ലൊരു തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങൾക്ക് കൂടെ ചെലവഴിയ്ക്കുന്നതിനാലാണിത്. ഇപ്പോൾ രണ്ടാമത്തെ വലിയ സമ്പന്നൻ എന്ന സ്ഥാനവും ബിൽഗേറ്റ്സിന് നഷ്ടമായിരിക്കുകയാണ്. ടെസ്‍ല, സ്പേസ് എക്സ് സ്ഥാപകൻ എലൻ മസ്ക് ഈ സ്ഥാനം ഏറ്റെടുത്തു.

12,790 കോടി ഡോളര്‍ ആയാണ് എലൻ മസ്കിൻെറ വരുമാനം ഉയര്‍ന്നത്. ടെസ്‍ലയുടെ ഓഹരി വില കുതിച്ചതാണ് എലൻ മസ്ക്കിൻെറ സമ്പത്തുയര്‍ത്തിയത്. ചരിത്രത്തിൽ ആദ്യമായി ടെസ്‍ല ഓഹരി വില 500 ഡോളര്‍ കടന്നു . 49- കാരനായ എലൻ മസ്ക്കിൻെറ സമ്പത്ത് റോക്കറ്റ് വേഗത്തിൽ ആണ്
ഈ വര്‍ഷം കുതിച്ചത്. 10,030 കോടി ഡോളറിൻെറ സമ്പാദ്യമാണ് മസ്ക് തൻെറ സമ്പത്തിനോട് കൂട്ടിച്ചേര്‍ത്തത്.

Also Read: ശിൽപ്പ ഷെട്ടിയുടെ വിവാഹ ദിന സമ്മാനം; സൗദി രാജാവ് ഒബാമയ്ക്ക് നൽകിയ സസ്പെൻസ്, വിലയേറിയ ചില സമ്മാനങ്ങൾ

2020 ജനുവരിയിൽ ബ്ലൂംബെര്‍ഗ് ശതകോടീശ്വരൻമാരുടെ പട്ടികയിൽ 35-ാം സ്ഥാനത്തായിരുന്നു മസ്ക്. ഇതാണ് ഇപ്പോൾ രണ്ടാം സ്ഥാനമായി ഉയര്‍ന്നിരിയ്ക്കുന്നത്. ടെസ്‍ലയുടെ വിപണി മൂല്യം 49,100 കോടി ഡോളറായി ആണ് ഉയര്‍ന്നിരിയ്ക്കുന്നത്. ബ്ലൂംബെര്‍ഗ് ശതകോടീശ്വരൻമാരുടെ പട്ടികയിലെ 500 പേരെക്കാൾ കൂടുതൽ സമ്പത്താണ് ഈ വര്‍ഷം എലൻ മസ്ക് ഉണ്ടാക്കിയത്.

18,700 കോടി ഡോളര്‍ ആസ്തിയുള്ള ആമസോൺ സ്ഥാപകൻജെഫ് ബെസോസ് തന്നെയാണ് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ എന്ന പദവി നിലനിര്‍ത്തിയിരിക്കുന്നത്. 12,770 കോടി ഡോളറാണ് മൈക്രോസോഫ്റ്റ് സ്ഥാപകൻ ആയ ബിൽഗേറ്റ്സിൻെറ സമ്പത്ത് . നേരിയ വ്യത്യാസത്തിൽ ആണ് എലൻ മസ്ക് ബിൽഗേറ്റ്സിനേക്കാൾ മുന്നിൽ എത്തിയിരിയ്ക്കുന്നത് എങ്കിലും ടെസ്‍ല പ്രേമികൾ ട്വിറ്ററിൽ ഉൾപ്പെടെ ഈ വിജയം ആഘോഷിയ്ക്കുന്നുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്