ആപ്പ്ജില്ല

ഷവോമിയെ വീഴ്ത്തി സാംസങ്; ഇന്ത്യൻ സ്മാര്‍ട്ട്ഫോൺ വിപണിയിൽ ഒന്നാമത്

സ്മാര്‍ട്ട്ഫോൺ വിപണിയിൽ ഷവോമിയെ പിന്നിലാക്കി സാംസങ്. രാജ്യത്ത് ഉടലെടുത്ത ചൈനീസ് വിരുദ്ധ മനോഭാവം ആണ് സാംസങ്ങിന് തുണയായത്. വിവോ, റിയൽമി എന്നീ ചൈനീസ് ബ്രാൻഡുകൾ വിൽപ്പനയിൽ മൂന്നും നാലും സ്ഥാനങ്ങളിൽ ഉണ്ട്.

Samayam Malayalam 29 Oct 2020, 3:53 pm
ന്യൂഡൽഹി: ഇന്ത്യൻ സ്മാര്‍ട്ട് ഫോൺ വിപണിയിൽ നഷ്ടമായ സ്ഥാനം വീണ്ടെടുത്ത് സാംസങ്. ഷവോമിയെ പിന്നിലാക്കി വിൽപ്പനയിൽ കമ്പനി ഒന്നാം സ്ഥാനത്ത് എത്തി. ചൈനീസ് ബ്രാൻഡുകൾക്ക് സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവന്നതാണ് ഷവോമിയ്ക്ക് തിരിച്ചടിയായത്. ചൈനീസ് ബ്രാൻഡുകളോട് രാജ്യത്ത് ഉടലെടുത്തിരിയ്ക്കുന്ന വിരോധവും സാംസങ്ങിന് തുണയായി.
Samayam Malayalam Samsung Vs Xiaomi
സാംസങ് സ്മാര്‍ട്ട്ഫോൺ വിൽപ്പനയിൽ ഒന്നാമത്


കഴിഞ്ഞ രണ്ടു വര്‍ഷമായി ഇന്ത്യൻ സ്മാര്‍ട്ട്ഫോൺ വിപണിയിൽ ഷവോമിയ്ക്ക് ആയിരുന്നു ഒന്നാം സ്ഥാനം. റിസേര്‍ച്ച് കൗണ്ടര്‍ പോയിൻറ് ആണ് സാംസങ് ഇത്തവണ ഷവോമിയെയും മറ്റ് ചൈനീസ് ബ്രാൻഡുകളെയും പിന്നിലാക്കിയ കാര്യം വ്യക്തമാക്കിയത്.



Also Read: ഓൺലൈൻ ബിസിനസ് ടാറ്റാ ഗ്രൂപ്പിന് വിൽക്കാൻ ഒരുങ്ങി ബിഗ്ബാസ്ക്കറ്റ്

2020 സാമ്പത്തിക വര്‍ഷത്തിൻെറ അവസാന മൂന്ന് മാസങ്ങളിൽ ഇന്ത്യൻ സ്മാര്‍ട്ട്ഫോൺ വിപണിയിൽ 24 ശതമാനം ആണ് സാംസങ്ങിൻെറ വിപണി വിഹിതം. ജൂലൈ മുതൽ സെപ്റ്റംബര്‍ വരെയുള്ള കാലയളവിൽ ഷവോമി 23 ശതമാനം വിപണി വിഹിതം ആണ് നേടിയത്.

60 കോടിയോളം ഉപഭോക്താക്കൾ ഉള്ള ലോകത്തിലെ തന്നെ രണ്ടാമത്തെ വലിയ സ്മാര്‍ട്ട്ഫോൺ വിപണിയാണ് ഇന്ത്യയിലേത്. ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവര്‍ത്തിയ്ക്കുന്ന സ്മാര്‍ട്ട്ഫോണുകൾ ആണ് കൂടുതൽ ആയി ഉപയോഗിയ്ക്കുന്നത്. ചൈനീസ് ബ്രാൻഡുകൾ ആയ ഷവോമി, വൺപ്ലസ്, ഒപ്പോ, വിവോ തുടങ്ങിയ മികച്ച ഫീച്ചറുകളോട് കൂടി ബജറ്റ് ഫോണുകൾ അവതരിപ്പിച്ച് പെട്ടന്ന് ഇന്ത്യൻ വിപണി കീഴടക്കുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്