ആപ്പ്ജില്ല

കുപ്പി വെള്ളം വിറ്റ് ശതകോടീശ്വരനായ വ്യക്തി വാറൻ ബഫറ്റിനേക്കാൾ സമ്പന്നൻ

ലോകത്തെ ഏറ്റവും വലിയ സമ്പന്നരുടെ പട്ടികയിൽ ആറാം സ്ഥാനത്തേയ്ക്കുയര്‍ന്ന് ചൈനയിലെ ഏറ്റവും വലിയ സമ്പന്നനായ വ്യക്തി. ചൈനയുടെ കുടിവെള്ള വിതരണ രംഗത്ത് വിപ്ലവം സൃഷ്ടിച്ച നൊങ്ഫു കമ്പനി സ്ഥാപകനാണ് ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുന്നത്

Samayam Malayalam 6 Jan 2021, 7:36 pm
ഷോങ് ഷാൻഷനിനെ ഓര്‍മയുണ്ടോ? ചൈനയിലെ ഏറ്റവും വലിയ സമ്പന്നൻ എന്ന സ്ഥാനം കൈയടക്കിയിരുന്ന ആലിബാബ സ്ഥാപകൻ ജാക്ക് മായെ പിന്തള്ളി ആ സ്ഥാനത്തെത്തിയ ശതകോടീശ്വരൻ.. ഷോങ് ഷാൻ ഷൻ എന്ന വ്യവസായി ആണ് ഇപ്പോൾ ചൈനയിലെ ഏറ്റവും വലിയ സമ്പന്നൻ. കുടിവെള്ള വിതരണ രംഗത്തും വാക്സിൻ ഉത്പാദന രംഗത്തും ഒക്കെ പ്രവര്‍ത്തിയ്ക്കുന്ന ഷോങ് ഷാൻഷൻ മറ്റൊരു നേട്ടം കൂടെ കൈവരിച്ചിരിയ്ക്കുകയാണ്.
Samayam Malayalam Zhong Shanshan
ഷോങ് ഷാൻഷൻ


നിക്ഷേപ ഗുരു വാറൻ ബഫിറ്റിനെയും പിന്തള്ള ലോകത്തെ ശതകോടീശ്വരരുടെ പട്ടികയിൽ ബഹുദൂരം മുന്നേറിയിരിക്കുന്നു. ലോകത്തെ ഏറ്റവും വലിയ സമ്പന്നരുടെ നിരയിൽ ആറാം സ്ഥാനത്തേയ്ക്ക് എത്തിയിരിക്കുകയാണ് അദ്ദേഹം. റിലയൻസ് ഓഹരി മൂല്യം ഇടി‍ഞ്ഞതിനെ തുടര്‍ന്ന് മുകേഷ് അംബാനിയ്ക്ക് ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ എന്ന പദവി നഷ്ടമായിരുന്നു. ആ സ്ഥാനത്തേയ്ക്ക് ഷാൻ ഷൻ എത്തിയിരുന്നു.

ആലിബാബ സ്ഥാപകൻ ജാക്ക് മായെ കാണാതായതല്ല; കക്ഷി ഇവിടെയുണ്ട്!

1.5 കോടി ഡോളറിൽ ഏറെ ആസ്തി ഉയര്‍ന്നതാണ് വാറൻ ബഫറ്റിനെ പിന്നിലാക്കാൻ അദ്ദേഹത്തെ സഹായിച്ചത്.ചൈനയിലെ പ്രമുഖ നോങ്ഫു കുടിവെള്ള ബ്രാൻഡിൻെറ ഉടമസ്ഥനാണ് ഈ വ്യവസായി. കുടിവെള്ള വിതരണ കമ്പനി ഹോങ് കോങ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തപ്പോൾ ഉണ്ടായ നേട്ടത്തെ തുടര്‍ന്ന് അതിസമ്പന്നരുടെ നിരയിലേക്ക് വേഗത്തിൽ എത്തുകയായിരുന്നു.

ബ്ലൂംബെര്‍ഗ് ബില്ലേനിയേഴ്സ് സൂചിക പ്രകാരം 5,870 കോടി ഡോളറിൽ ഏറെയാണ് അദ്ദേഹത്തിൻെറ ആസ്തി. 66കാരനായ ഇദ്ദേഹത്തിൻെറ നോങ്ഫു എന്ന കമ്പനിയുടെ ഓഹരികൾ ഈ വര്‍ഷം ഇതുവരെ മാത്രം 18 ശതമാനത്തോളമാണ് ഉയര്‍ന്നിരിയ്ക്കുന്നത്

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്