സഞ്ചിത നിധി (കണ്‍സോളിഡേറ്റഡ് ഫണ്ട്)- consolidated fund

സഞ്ചിത നിധി (കണ്‍സോളിഡേറ്റഡ് ഫണ്ട്)

വിവിധ സര്‍ക്കാരുകള്‍ പല വിഭാഗങ്ങളിലായി സമാഹരിച്ചുവെച്ചിരിക്കുന്ന തുകയാണ് സഞ്ചിത നിധി അഥവാ കണ്‍സോളിഡേറ്റഡ് ഫണ്ട്. നികുതി,തീരുവ, ലൈസന്‍സ് ഫീസ്,മറ്റു വരുമാനങ്ങള്‍,വായ്പ വാങ്ങിയതോ തിരിച്ചു ലഭിച്ചതോ ആയ തുക എന്നിവയൊക്കെ സമാഹരിച്ചുവെയ്ക്കുന്നതാണിത്. കടങ്ങള്‍ വാങ്ങുന്നതും തിരിച്ചുവരുന്നതും ഈ നിധിയിലേക്കാണ്. ഇന്ത്യന്‍ സര്‍ക്കാരിനും സഞ്ചിത നിധിയുണ്ട്. കണ്‍സോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യ എന്ന് വിളിക്കുന്നു.

ഈ ഫണ്ടില്‍ നിന്നും പണം ചെലവഴിക്കണമെങ്കിലും വായ്പ എടുക്കണമെങ്കിലും സര്‍ക്കാരിന് പാര്‍ലമെന്റിന്റെ അനുമതി വേണം. ഭരണഘടനയുടെ അനുച്ഛേദം 266(1)ന് കീഴിലാണ് ഈ നിധി വരിക. സര്‍ക്കാര്‍ സ്വീകരിക്കുന്ന എല്ലാ വരുമാനവും അതായത് പ്രത്യക്ഷ നികുതി,പരോക്ഷ നികുതി, സര്‍ക്കാര്‍ നല്‍കുന്ന വായ്പ,സര്‍ക്കാര്‍ സ്വീകരിക്കുന്ന വായ്പകള്‍ എന്നിവയക്കെ കണ്‍സോളിഡേറ്റഡ് ഫണ്ടായി മാറും.ഈ ഫണ്ടില്‍ നിന്നാണ് സര്‍ക്കാരിന് ചെലവിടാന്‍ സാധിക്കുക. ചിലയിനങ്ങളൊക്കെ ഇതില്‍ നിന്ന് മാറ്റിനിര്‍ത്തുന്നു. കണ്ടിജന്‍സി ഫണ്ടും പബ്ലിക് അക്കൗണ്ടുമൊക്കെയാണിത്. പാര്‍ലമെന്റിന്റെ അനുമതിയില്ലാതെ ഈ സഞ്ചിത നിധിയില്‍ നിന്ന് തുക ചെലവിടാനാകില്ല.

ഇന്ത്യയുടെ സഞ്ചിത നിധിയില്‍ എന്തൊക്കെ?

ആസ്തി വില്‍പ്പന,സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള കമ്പനികളില്‍ നിന്നുള്ള ലാഭം,നികുതികളില്‍ നിന്നുള്ള വരുമാനം തുടങ്ങിയവ ഇന്ത്യന്‍ സഞ്ചിത നിധിയിലേക്ക് പോകും

1.ആദായനികുതി, കോര്‍പ്പറേറ്റ് നികുതി മുതലായ പ്രത്യക്ഷ നികുതികളില്‍ ലഭിക്കുന്ന വരുമാനം
2.ജിഎസ്ടി പോലുള്ള പരോക്ഷ നികുതികളില്‍ ലഭിക്കുന്ന വരുമാനം
3.പൊതുമേഖലാ സ്ഥാപനങ്ങള്‍ (പൊതുമേഖലാ സ്ഥാപനങ്ങള്‍) നിന്നുള്ള ലാഭവിഹിതവും ലാഭവും
4.സര്‍ക്കാരിന്റെ പൊതു സേവനങ്ങള്‍ വഴി സമ്പാദിക്കുന്ന പണം
5.നിക്ഷേപം വിറ്റഴിക്കുന്ന രസീതുകള്‍
6.കടം തിരിച്ചടവ്
7.വായ്പ വീണ്ടെടുക്കല്‍

ഇന്ത്യയുടെ സഞ്ചിതനിധി

ഇന്ത്യയുടെ സഞ്ചിത നിധിയെ അഞ്ച് ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്.
1. റവന്യൂ അക്കൗണ്ട് (റെസീപ്റ്റ്)
2.റവന്യൂ അക്കൗണ്ട് (ഡിസ്‌പേസ്‌മെന്റ്)
3.കാപ്പിറ്റല്‍ അക്കൗണ്ട് (റസീപ്റ്റ്)
4.കാപ്പിറ്റല്‍ അക്കൗണ്ട് (ഡിസ്‌പേസ്‌മെന്റ്)
5.സഞ്ചിത നിധിയില്‍ നിന്ന് ഈടാക്കിയ ഡിസ്‌പേസ്‌മെന്റ് ചാര്‍ജുകള്‍
No record found