ആപ്പ്ജില്ല

50 രൂപയുടെ ക്രിപ്‌റ്റോ എസ്.ഐ.പി. അഞ്ചു വര്‍ഷംകൊണ്ട് കോടീശ്വരനാക്കി!

അംഗീകരങ്ങൾ ഒന്നു ഇല്ലാത്തപ്പോൾ പോലും 21-ാം നൂറ്റാണ്ടിന്റെ നിക്ഷേപമാർഗമെന്ന ഖ്യാതി സ്വന്തമാക്കാൻ ക്രിപ്റ്റോകൾക്ക് ആയിരുന്നു. നിലവിലെ റഷ്യ- ഉക്രൈന്‍ പ്രശ്നം മറ്റു വിപണികളെ പേലെ ക്രിപ്റ്റോ വിപണികളെയും ബാധിച്ചിരിക്കുകയാണ്.

Samayam Malayalam 20 Feb 2022, 10:49 am
ബജറ്റില്‍ ക്രിപ്‌റ്റോ കറന്‍സിക്കു നികുതി ഏര്‍പ്പെടുത്തിയതോടെ രാജ്യത്ത് ക്രിപ്‌റ്റോ നിക്ഷേപകരുടെ എണ്ണത്തില്‍ വന്‍വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. നിരോധനമുണ്ടാകില്ലെന്ന സൂചന തന്നെയാണ് ഇതിനു കാരണം. കുറഞ്ഞ സമയംകൊണ്ട് മികച്ച നേട്ടം നല്‍കുന്ന ക്രിപ്‌റ്റോ കറന്‍സികളുടെ പ്രഭാവം കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നു.
Samayam Malayalam 50 rupees daily cryptocurrency sip made millionaire
50 രൂപയുടെ ക്രിപ്‌റ്റോ എസ്.ഐ.പി. അഞ്ചു വര്‍ഷംകൊണ്ട് കോടീശ്വരനാക്കി!

നിക്ഷേപകരെ ആകര്‍ഷിക്കാനായി ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളും നിരവധി പുതിയ പദ്ധതികളുമായി രംഗത്തെത്തുന്നുണ്ട്. അതിലൊന്നാണ് ക്രിപ്‌റ്റോ എസ്.ഐ.പി. മ്യൂച്വൽഫണ്ടുകളിലെ എസ്.ഐ.പിക്കു സമാനമാണിത്. 50 രൂപ മുതല്‍ ക്രിപ്‌റ്റോ എസ്.ഐ.പി. സാധ്യമാകും. ഇത്തരമൊരു 50 രൂപയുടെ എസ്.ഐ.പിക്കു നിക്ഷേപകരെ അഞ്ചു വര്‍ഷംകൊണ്ട് കോടീശ്വരനാക്കാന്‍ സാധിക്കുമെന്നാണു കണക്കുകളിലൂടെ എക്‌സ്‌ചേഞ്ചുകള്‍ വ്യക്തമാക്കുന്നത്.


​ഏതാണ് ആ ക്രിപ്‌റ്റോ കറന്‍സി?

50 രൂപയുടെ എസ്.ഐ.പി. ഒരു കോടി രൂപയാക്കിയ ക്രിപ്‌റ്റോ കറന്‍സി ഏതാണെന്നാകും നിങ്ങള്‍ ചിന്തിക്കുന്നത് അല്ലേ? ഡോഷ്‌കോയിനെ പറ്റിയാണ് പറഞ്ഞു വരുന്നത്. അതേ ലോക കോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ പ്രിയപ്പെട്ട കോയിന്‍ തന്നെ. ഡോഷ് കോയിന്‍ മുന്‍കാലങ്ങളില്‍ വളരെ നല്ല വരുമാനം നല്‍കിയിട്ടുണ്ട്.

Also Read: മികച്ച ആദായത്തിന് എഫ്.എം.പികള്‍? നിക്ഷേപിക്കും മുമ്പ് അറിയേണ്ട കാര്യങ്ങള്‍

ഒരു നിക്ഷേപകന്‍ ഡോഷ് കോയിനില്‍ 50 രൂപയുടെ എസ്.ഐ.പി. നടത്തിയിരുന്നെങ്കില്‍ കുറഞ്ഞ സമയംകൊണ്ട് നിക്ഷേപകന്‍ കോടീശ്വരന്‍ ആകുമായിരുന്നു. നിലവില്‍ ഒരു ഡോഷ് കോയിന്റെ മൂല്യം 11.77 രൂപയാണ്. എങ്ങനെയാണ് അഞ്ചു വര്‍ഷം കൊണ്ട് ഡോഷ് കോയിന്‍ നിക്ഷേപകനെ കോടീശ്വരന്‍ ആക്കിയതെന്നു നോക്കാം. ഇതിനായി നിക്ഷേപകന്‍ ദിവസവും 50 രൂപ നീക്കവയ്ക്കണം.

​50 രൂപ എങ്ങനെ ഒരു കോടി ആയി?

ഒരു നിക്ഷേപകന്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി ഡോഷ് കോയിനില്‍ പ്രതിദിനം 50 രൂപയുടെ എസ്.ഐ.പി നടത്തിയിരുന്നെങ്കില്‍, ഇന്ന് അദ്ദേഹത്തിന്റെ പക്കല്‍ ഏകദേശം 7,78,151.6319307904 ഡോഷ് കോയിന്‍ ഉണ്ടായിരിക്കും. ഇന്നത്തെ ഡോഷ്‌കോയിന്റെ മൂല്യം ആനുസരിച്ച ഇത്രയും കോയിന് ഒരു കോടി രൂപ മൂല്യം വരും.

Also Read: വരുന്നത് ഇ- വാലറ്റ് യുഗമോ? വിപ്ലവകരമായ തീരുമാനങ്ങള്‍ നിങ്ങള്‍ അറിഞ്ഞില്ലേ?

ഇനി നിക്ഷേപകന്‍ നടത്തിയ നിക്ഷേപത്തെക്കുറിച്ച് പറയുകയാണെങ്കില്‍, ഈ കാലയളവില്‍ നിക്ഷേപകന്‍ ഏകദേശം 92,000 രൂപ മാത്രമാകും നിക്ഷേപിച്ചിരിക്കുക. ലഭിച്ചത് ഒരു കോടി രൂപയും. അതായത് നിക്ഷേപത്തില്‍ നിന്നുള്ള ആദായം 10,600 ശതമാനത്തിനലധികം.

​ലംപ്സം നിക്ഷേപം ആയിരുന്നെങ്കില്‍?

മുകളില്‍ പറഞ്ഞത് എസ്.ഐ.പി. നിക്ഷേപത്തെ പറ്റിയാണ്. ഇതേ നിക്ഷേപം ഒറ്റത്തവണത്തെ ലംപ്സം നിക്ഷേപമായിരുന്നെങ്കില്‍ എന്തു സംഭവിക്കുമായിരുന്നെന്നു നോക്കാം. അഞ്ചു വര്‍ഷം മുമ്പ് നിക്ഷേപകര്‍ ഡോഷ്‌കോയിനില്‍ വെറും 12,000 രൂപ നിക്ഷേപിച്ചിരുന്നെങ്കില്‍ ഇന്നത്തെ മൂല്യമനുസരിച്ച് ഒരു കോടി രൂപ ആകുമായിരുന്നെന്നാണു കണക്കുകള്‍ വ്യക്തമാക്കുന്നത്.

Also Read: മാതൃത്വം സംരംഭകയാക്കി; രാധികയുടെ ക്രാഡിൽവൈസ് ഇനി അന്താരാഷ്ട്ര ബ്രാന്റ്

12,000 രൂപ എങ്ങനെ ഒരു കോടി ആയി എന്നു നോക്കിയാല്‍, അന്ന് 12,000 രൂപയ്ക്ക് 7,76,705 കോയിനുകള്‍ ലഭിക്കുമായിരുന്നു. ഈ കോയിനുകളുടെ ഇപ്പോഴത്തെ മൂല്യം ഒരു കോടിക്കുമേലാണ്. അതായത് ലംപ്സം നിക്ഷേപം അഞ്ചുവര്‍ഷം കൊണ്ട് വളര്‍ന്നത് 83,000 ശതമാനത്തിലേറെയെന്നു സാരം.

​എസ്.ഐ.പി. എങ്ങനെ പണം പെരുപ്പിക്കുന്നു?

ഡോഷ്‌കോയിനില്‍ നിക്ഷേപകര്‍ക്ക് രണ്ട് തരത്തിലുള്ള എസ്.ഐ.പി. ഓപ്ഷനുകള്‍ ലഭ്യമാണ്. ഒന്ന് ആഴ്ചതോറും രണ്ട് മാസംതോറും. പ്രതിവാര ക്രിപ്റ്റോകറന്‍സി എസ്.ഐ.പിയെക്കുറിച്ചാണ് സംസാരിക്കുന്നതെങ്കില്‍, കഴിഞ്ഞ അഞ്ചു വര്‍ഷമായി ഒരു നിക്ഷേപകന്‍ ഡോഷ് കോയിനില്‍ ആഴ്ചയില്‍ 4OO രൂപ നിക്ഷേപിക്കുകയാണെങ്കില്‍, ഇന്നത്തെ അതിന്റെ മൂല്യം ഒരു കോടി രൂപയിലധികം ആണ്. ഈ കാലയളവില്‍, നിക്ഷേപകന്‍ നിക്ഷേപിച്ച തുക ഏകദേശം 1,04,000 രൂപ ആയിരിക്കും.

Also Read: ക്രിപ്‌റ്റോ കറൻസികളിൽ നിന്നു മികച്ച നേട്ടം വേണോ? ഇപ്പോൾ വാങ്ങാം ഈ മൂന്നു പുതിയ ടോക്കണുകൾ

പ്രതിമാസ ക്രിപ്റ്റോകറന്‍സി എസ്.ഐ.പിയെക്കുറിച്ച് സംസാരിക്കുകയാണെങ്കില്‍, കഴിഞ്ഞ അഞ്ചു വര്‍ഷമായി ഒരു നിക്ഷേപകന്‍ ഡോഷ്‌കോയിനില്‍ പ്രതിമാസം 1,700 രൂപ നിക്ഷേപിക്കുകയാണെങ്കില്‍, മൊത്തം നിക്ഷേപ തുക ഏകദേശം 1,02,000 രൂപ ആയിരിക്കും. അതിന്റെ ഇപ്പോഴത്തെ മൂല്യത്തെ കുറിച്ച് പറഞ്ഞാല്‍, അത് 1 കോടി 3 ലക്ഷത്തിലധികം വരും. കോമ്പൗണ്ടിങ് ഫീച്ചര്‍ തന്നെയാണ് ഇവിടെ താരം.

​വെല്ലുവിളികളും ഏറെ

കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും ക്രിപ്റ്റോ നിക്ഷേപങ്ങൾക്ക് അ‌പകട സാധ്യത കൂടുതലാണെന്ന കാര്യം വിസ്മരിക്കരുത്. കൂടുതൽ രാജ്യങ്ങൾ ക്രിപ്റ്റോ കറൻസികളെ അംഗീകരിക്കാൻ തുടങ്ങിയിട്ടുണ്ട്. അ‌തുകൊണ്ടു തന്നെ മൂല്യം ഉയരാനുള്ള സാധ്യത കൂടുതലാണ്. അ‌തേസമയം ആരുടെയും നിയന്ത്രണങ്ങളില്ലാത്തിനാൽ വെല്ലുവിളികളും ഏറെയാണ്.

Also Read: ഈ പെന്നി സ്‌റ്റോക്ക് മള്‍ട്ടിബാഗര്‍ ആകുമെന്ന് വിദഗ്ധര്‍; നേട്ടത്തിനായി പരിഗണിക്കാം

അംഗീകരങ്ങൾ ഒന്നു ഇല്ലാത്തപ്പോൾ പോലും 21-ാം നൂറ്റാണ്ടിന്റെ നിക്ഷേപമാർഗമെന്ന ഖ്യാതി സ്വന്തമാക്കാൻ ക്രിപ്റ്റോകൾക്ക് ആയിരുന്നു. നിലവിലെ റഷ്യ- ഉക്രൈന്‍ പ്രശ്നം മറ്റു വിപണികളെ പേലെ ക്രിപ്റ്റോ വിപണികളെയും ബാധിച്ചിരിക്കുകയാണ്. അ‌തിനാൽ തന്നെ കോയിനുകളുടെ മൂല്യം വളരെ കുറഞ്ഞിരിക്കുകയാണ്. ക്രിപ്റ്റോ കറൻസികളിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്ക് അ‌നുകൂല സമയമാണിതെന്നാണു വിലയിരുത്തൽ.

മുകളിൽ പറഞ്ഞ കാര്യങ്ങൾ ലഭ്യമായ വസ്തുതകൾ അ‌ടിസ്ഥാനമാക്കിയാണ്. ഇത് ക്രിപ്റ്റോ ടോക്കണുകൾ വാങ്ങാനുള്ള നിർദേശമല്ല. നിക്ഷേപകരുടെ അ‌റിവിലേക്കാണ്. ക്രിപ്റ്റോ അ‌നുബന്ധ നിക്ഷേപങ്ങൾ വിപണികളിലെ ലാഭ- നഷ്ട സാധ്യതകൾക്കു വിധേയമാണ്. മുൻകാല പ്രകടനങ്ങൾ തുടർന്നേക്കണമെന്നില്ല. അ‌തിനാൽ നിക്ഷേപങ്ങൾ സ്വന്തം ഉത്തരവാദിത്വത്തിൽ വേണം.

ക്രിപ്റ്റോ സൂചിക

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്