ആപ്പ്ജില്ല

വർധിപ്പിച്ച ടിക്കറ്റ് നിരക്കുകൾ പിൻവലിച്ച് എയർ ഇന്ത്യ

ചാർട്ടേഡ് ഫ്ലൈറ്റുകളേക്കാൾ അധികം തുക എയർ ഇന്ത്യ യാത്രയ്ക്ക് നൽകേണ്ടി വരുന്നത് യാത്രക്കാരുടെ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇരട്ടിയോളം തുകയാണ് മലയാളികളിൽ നിന്ന് ഈടാക്കിയിരുന്നത്.

Samayam Malayalam 13 Jun 2020, 6:26 pm
കൊച്ചി: യാത്രക്കാരുടെ പ്രതിഷേധത്തെ തുടർന്ന് വർധിപ്പിച്ച ടിക്കറ്റ് നിരക്കുകൾ പിൻവലിച്ച് എയർ ഇന്ത്യ. സൗദിയിലെ പ്രവാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന സൗദിയിൽ നിന്നുള്ള പ്രത്യേക വിമാനത്തിൻെറ ടിക്കറ്റിൻെറ ചാ‍ര്‍ജ് ആണ് കുറച്ചത്. റിയാദ് , ജിദ്ദ, ദമാം എന്നിവിടങ്ങളിൽ നിന്നുള്ള നിരക്കുകൾ കുറച്ചു. അധികമായി ഈടാക്കിയ തുക തിരിച്ചു നൽകും.
Samayam Malayalam എയർ ഇന്ത്യ ടിക്കറ്റ് നിരക്ക്
എയർ ഇന്ത്യ ടിക്കറ്റ് നിരക്ക്


1750 റിയാൽ വരെ ഉയ‍ര്‍ത്തിയ നിരക്കാണ് കുറച്ചിരിയ്ക്കുന്നത്. ശരാശരി 950 റിയാൽ വരെയുണ്ടായിരുന്ന ടിക്കറ്റ് നിരക്കാണ് എയർ ഇന്ത്യ കുത്തനെ ഉയർത്തിയത്. കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്കിന് ഇരട്ടിയിലധികം നൽകേണ്ടി വരുന്നത് യാത്രക്കാരെ ഏറെ പ്രതിസന്ധിയിൽ ആക്കിയിരുന്നു.

Also Read: വിമാന യാത്രയ്ക്ക് ഒരുങ്ങുകയാണോ? അറിയാം ഇത്തിഹാദിൻെറ ട്രാവൽ വൗച്ചർ ഓഫറുകൾ

വന്ദേഭാരത് മിഷൻെറ ഭാഗമായുള്ള വിമാനങ്ങളിലായിരുന്നു ടിക്കറ്റ് വർധന. ചാർട്ടേഡ് വിമാനങ്ങളേക്കാൾ അധിക തുക എയർ ഇന്ത്യ യാത്രയ്ക്ക് നൽകേണ്ടി വരുന്നത് മലയാളികൾ ഉൾപ്പെടെയുള്ളവരുടെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്