ആപ്പ്ജില്ല

കുട്ടികളുടെ ആധാര്‍ ഇനി റദ്ദാകില്ല; ചട്ടം ഭേദഗതി ചെയ്ത് കേന്ദ്രം

അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളുടെ ആധാര്‍ പ്രായപരിധി കഴിഞ്ഞാല്‍ അപ്‌ഡേറ്റ് ചെയ്തില്ലെങ്കില്‍ റദ്ദാകുമെന്ന വ്യവസ്ഥ ഒഴിവാക്കി

Samayam Malayalam 5 Mar 2022, 5:19 pm
കുട്ടികളുടെ ആധാര്‍ ഇനി റദ്ദാകില്ല. അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളുടെ ആധാര്‍ പ്രായപരിധി കഴിഞ്ഞാല്‍ അപ്‌ഡേറ്റ് ചെയ്തില്ലെങ്കില്‍ റദ്ദാകുമെന്ന വ്യവസ്ഥയാണ് ഒഴിവാക്കിയത്. ഇതിനായി 2016ലെ ചട്ടം കേന്ദ്രഐടി മന്ത്രാലയം ഭേദഗതി ചെയ്തു. അഞ്ച് വയസിന് മുകളില്‍ പ്രായമെത്തുമ്പോള്‍ നേരത്തെ എടുത്ത ആധാറില്‍ ബയോമെട്രിക് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെന്നാണ് നേരത്തെയുള്ള വ്യവസ്ഥ. കാരണം അഞ്ച് വയസ് തികയും മുമ്പ് വിരലടയാളം പൂര്‍ണമായി വികസിക്കില്ല. അതുകൊണ്ട് തന്നെ എട്ടു വയസിനകം ആദ്യ ബയോമെട്രിക് അപ്‌ഡേഷന്‍ പൂര്‍ത്തിയാക്കണമെന്നാണ് നിബന്ധന. കൂടാതെ പതിനഞ്ച് വയസിനകം രണ്ടാം ബയോമെട്രിക് അപ്‌ഡേഷനും നിര്‍ബന്ധമാണ്. അല്ലാത്തവരുടെ ആധാര്‍ റദ്ദാകും. ഈ വ്യവസ്ഥയാണ് ഇപ്പോള്‍ എടുത്തുകളഞ്ഞിരിക്കുന്നത്. എന്നാല്‍ അപ്‌ഡേറ്റ് ചെയ്യാത്തവരുടെ ആധാര്‍ നിര്‍ജ്ജീവമായിരിക്കും.
Samayam Malayalam all you need to know about new baal aadhaar card rules
കുട്ടികളുടെ ആധാര്‍ ഇനി റദ്ദാകില്ല; ചട്ടം ഭേദഗതി ചെയ്ത് കേന്ദ്രം



എ​ങ്ങനെ ആധാര്‍ കാര്‍ഡിനായി അപേക്ഷ സമര്‍പ്പിക്കാം?


5 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ആധാര്‍ കാര്‍ഡ് ലഭിക്കാന്‍, രക്ഷകര്‍ത്താക്കള്‍ ആധാര്‍ എന്റോള്‍മെന്റ് സെന്റര്‍ സന്ദര്‍ശിക്കേണ്ടതുണ്ട്. കുട്ടിയുടെ യഥാര്‍ത്ഥ ജനന സര്‍ട്ടിഫിക്കറ്റ്, മാതാപിതാക്കളില്‍ ഒരാളുടെ ആധാര്‍ കാര്‍ഡ്, രണ്ട് രേഖകളുടെയും യഥാര്‍ത്ഥ പകര്‍പ്പുകള്‍ എന്നീ രേഖകൾ ഇതിന് ആവശ്യമാണ്. ഓൺലൈനായി അപ്പോയിൻറ്മൻറ് ബുക്ക് ചെയ്യാം. ഇതിനായി ആവശ്യമായ എല്ലാ രേഖകളും വിവരങ്ങളും തയ്യാറാക്കുക. യുഐഡിഐഐ വെബ്സൈറ്റ് സന്ദര്‍ശിച്ച് ഗെറ്റ് ആധാര്‍ വിഭാഗത്തിന് കീഴിലുള്ള 'ബുക്ക് അപ്പോയിന്റ്‌മെന്റ്' ക്ലിക്ക് ചെയ്യുക. ലൊക്കേഷന്‍ വിശദാംശങ്ങള്‍ നല്‍കിയതിന് ശേഷം അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യുന്നതിന് 'പ്രൊസീഡ്' ക്ലിക്കുചെയ്യുക

തുടര്‍ന്ന്, ന്യൂ ആധാര്‍ ഓപ്ഷന്‍ തിരഞ്ഞെടുക്കുക. മൊബൈല്‍ നമ്പര്‍ നല്‍കി ജനറേറ്റ് ഒടിപി ക്ലിക്ക് ചെയ്യുക. എല്ലാ വിശദാംശങ്ങളും നല്‍കി പ്രൊസീഡ് ക്ലിക്ക് ചെയ്യുകനിങ്ങള്‍ക്ക് യോജിക്കുന്ന അപ്പോയിന്റ്‌മെന്റ് സമയവും സ്ലോട്ടും തിരഞ്ഞെടുത്ത് നെക്സ്റ്റ് ക്ലിക്ക് ചെയ്യുക. നല്‍കിയ എല്ലാ വിവരങ്ങളും പരിശോധിച്ച് അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യുന്നതിന് സബ്മിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക.ഇതിനുശേഷം, നിങ്ങള്‍ തിരഞ്ഞെടുത്ത ആധാര്‍ എന്റോള്‍മെന്റ് സെന്റര്‍ സന്ദര്‍ശിച്ച് എന്റോള്‍മെന്റ് പ്രക്രിയ പൂര്‍ത്തിയാക്കാം.

​കുട്ടികളുടെ ആധാര്‍ രജിസ്‌ട്രേഷന്‍ എങ്ങനെ?


നവജാത ശിശുക്കള്‍ ഉള്‍പ്പെടെ ഈ രാജ്യത്തെ പൗരന്മാര്‍ക്ക് സ്വന്തം വ്യക്തിത്വത്തിന്റെയും വിലാസത്തിന്റെയും തെളിവായി ആധാര്‍ രേഖ കണക്കാക്കപ്പെടുന്നു. യൂണിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) ഇപ്പോള്‍ നവജാത ശിശു മുതല്‍ അഞ്ച് വയസ്സുവരെയുള്ള കുട്ടികള്‍ക്കും ആധാര്‍ കാര്‍ഡ് നേടാനുള്ള ഭേദഗതികള്‍ വരുത്തിയിട്ടുണ്ട്.

വിരലടയാളം, കണ്ണിലെ ഐറിസ് തുടങ്ങിയ ബയോമെട്രിക് വിവരങ്ങള്‍ ഒന്നും തന്നെ അഞ്ച് വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ആധാര്‍ കാര്‍ഡ് നേടാന്‍ ആവശ്യമില്ല. മാതാപിതാക്കളുടെ വിലാസ രേഖകളും ഫോട്ടോയും ഉപയോഗിച്ചാണ് കുട്ടികള്‍ക്ക് ആധാര്‍ കാര്‍ഡ് തയ്യാറാകുക. കുട്ടിയ്ക്ക് അഞ്ച് വയസ്സ് തികയുമ്പോള്‍ ബയോമെട്രിക് വിവരങ്ങള്‍ ആധാറില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്