ആപ്പ്ജില്ല

പുതിയ നികുതി പോര്‍ട്ടൽ; ആദായ നികുതി ഇനി എളുപ്പത്തിൽ സ്വയം സമര്‍പ്പിക്കാം!

ആദായ നികുതി റിട്ടേൺ എളുപ്പത്തിൽ ഫയൽ ചെയ്യാൻ പുതിയ പോര്‍ട്ടൽ നികുതിദായകരെ സഹായിക്കും. ഒട്ടേറെ പുതിയ ഫീച്ചറുകളും

Samayam Malayalam 8 Jun 2021, 2:15 pm
ഇനി ആദായ നികുതി സമര്‍പ്പിക്കുന്ന ഇ-ഫയലിങ് പോര്‍ട്ടലിന് പുതിയ മുഖം. സ്വയം എളുപ്പത്തിൽ നികുതി കണക്കാക്കി റിട്ടേൺ സമര്‍പ്പിക്കാൻ നികുതി ദായകരെ സഹായിക്കുന്നതാണ് പുതിയ പോര്‍ട്ടൽ. ഒട്ടേറെ പുതിയ ഫീച്ചറുകളുമായാണ് പോര്‍ട്ടൽ പ്രവര്‍ത്തനമാരംഭിക്കുന്നത്. പാൻകാര്‍ഡ് ആധാര്‍കാര്‍ഡ് എന്നിവ ബന്ധിപ്പിക്കുന്നതിനുള്ള ലിങ്കും ലഭിക്കും. രണ്ടാഴ്ചയ്ക്കുള്ളിൽ പോര്‍ട്ടലിലൂടെ നികുതി അടയ്ക്കാനാകും .
Samayam Malayalam all you need to know about new income tax portal
പുതിയ നികുതി പോര്‍ട്ടൽ; ആദായ നികുതി ഇനി എളുപ്പത്തിൽ സ്വയം സമര്‍പ്പിക്കാം!


പുതിയ വെബ്‍സൈറ്റ് വിലാസം

ആദായ നികുതി റിട്ടേൺ സമര്‍പ്പിക്കുന്നതിന് സൗജന്യ സോഫ്റ്റ്‍ വെയര്‍ സഹായം ലഭിക്കും. നികുതി ദായകരെ സഹായിക്കുന്നതിനായി പ്രത്യേക കോൾ സെൻറര്‍ സേവനങ്ങളും ലഭിക്കും. നികുതി അടയ്ക്കുന്നതിനും പുതിയ രീതികൾ ജൂൺ 18 മുതൽ പ്രാബല്യത്തിൽ വരും.പുതിയ മൊബൈൽ ആപ്പും ഇതേദിവസം പുറത്തിറങ്ങും. നിലവിലെ വെബ്സൈറ്റ് വിലാസത്തിൽ മാറ്റമുണ്ട്. www.incometaxindiaefiling.gov.in എന്ന വെബ്സൈറ്റിന് പകരം. പുതിയ വെബ്സൈറ്റ് ആണ് നികുതി ദായകര്‍ ഉപയോഗിക്കേണ്ടത്. www.incometax.gov.in എന്നതാണ് പുതിയ വെബ്സൈറ്റ് വിലാസം.

റീഫണ്ട് വേഗത്തിൽ ലഭിക്കും

Also Read: ഡ്രൈവിങ് ലൈസൻസ് ആധാര്‍കാര്‍ഡുമായി ബന്ധിപ്പിക്കണം; ഓൺലൈനിലൂടെ ചെയ്യാം

ശമ്പളം, സ്വത്ത്, ബിസിനസ്സ്, തൊഴിൽ എന്നിവയിൽ നിന്നുൾപ്പെടെയുള്ള വരുമാനത്തിൻെറ വിശദാംശങ്ങൾ ഉപയോഗിച്ച് നികുതിദായകര്‍ക്ക് അവരുടെ പ്രൊഫൈൽ എളുപ്പത്തിൽ അപ്ഡേറ്റ് ചെയ്യാൻ കഴിയും. നികുതിദായകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുന്നതിനുള്ള പുതിയ കോൾ സെന്റർ കൂടാതെ ചാറ്റ്ബോട്ട് അധിഷ്ഠിത സേവനങ്ങളും ഉണ്ടായിരിക്കും.

മൂലധനനേട്ടം, ലാഭ വിഹിതം ടിഡിഎസ് നേട്ടങ്ങൾ എന്നിവയും ഇങ്ങനെ പോര്‍ട്ടലിൽ ഉൾപ്പെടുത്തിയിട്ടുണ്ടാകും. യുപിഐ ഉൾപ്പെടെയുള്ള സംവിധാനങ്ങളിലൂടെ ഓൺലൈനായും നികുതി നൽകാനാകും. പെട്ടെന്ന് റിട്ടേൺ വിലയിരുത്തുന്നതിനാൽ റീഫണ്ടും വേഗത്തിൽ ലഭിക്കും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്