ആപ്പ്ജില്ല

200 രൂപയിൽ താഴെ മതി; ദിവസേന 2 ജിബി ഡാറ്റ

വോയിസ് കോളിനും എസ്എംഎസിനുമൊപ്പം പ്രതിദിനം 2 ജിബി ഡാറ്റയും. ഒരു മാസത്തെ റീചാർജ് പ്ലാനിന് 200 രൂപയിൽ താഴെ മതി. ബിഎസ്എൻഎൽ സിം ആക്ടീവായി നിലനിർത്താൻ ആഗ്രഹിക്കുന്നവർക്കും പ്രയോജനപ്പെടുത്താം.

Samayam Malayalam 18 May 2023, 5:05 pm

ഹൈലൈറ്റ്:

  • വോയിസ് കോളിനൊപ്പം 2 ജിബി ഡാറ്റ
  • 200 രൂപയിൽ താഴെയുള്ള ഒരു റീചാർജ് പ്ലാൻ
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Bsnl
200 രൂപയിൽ താഴെ പ്രതിദിനം 2 ജിബി ഡാറ്റ വീതം നൽകുന്ന പ്ലാനുമായി ബിഎസ്എൻഎൽ. 199 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ കുറഞ്ഞ നിരക്കിൽ ആനുകൂല്യങ്ങളോടെ സിം സജീവമായി നിലനിർത്താൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ്. 30 ദിവസത്തെ വാലിഡിറ്റിയിൽ ആണ് പ്രതിദിനം രണ്ട് ജിബി ഡാറ്റ വീതം ലഭിക്കുന്നത്. ബിഎസ്എൻഎൽ
പൗരന്മാർക്ക് താങ്ങാനാവുന്ന നിരക്കിൽ ടെലികോം സേവനങ്ങൾ നൽകുന്നുണ്ട്.
അടുത്ത രണ്ട് വർഷത്തിനുള്ളിൽ 4G/5G നെറ്റ് വർക്കിലേക്ക് മാറാൻ തയ്യാറെടുക്കുകയാണ് സ്ഥാപനം. ഇതിനായി നിലവിലെ ടെലികോം സൈറ്റുകൾ വീകരിക്കും. തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരു ലക്ഷത്തിലധികം ബിഎസ്എൻഎൽ സൈറ്റുകൾ 4ജിയിലേക്ക് മാറ്റുന്നതിന് സർക്കാ‍ർ അനുമതി നൽകിയിരുന്നു. 4ജിക്കായി ടിസിഎസിന് ഓർഡർ നൽകും.



199 രൂപക്ക് 2 ജിബി പ്രതിദിന ഡാറ്റ 30 ദിവസത്തെ വാലിഡിറ്റിയിൽ നൽകുന്ന പ്ലാൻ നിലവിലെ കുറഞ്ഞ നിരക്കിലെ ഡാറ്റ പ്ലാനുകളിൽ ഒന്നാണ്. പ്ലാനിനൊപ്പം ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളും പ്രതിദിനം 100 എസ്എംഎസും ലഭിക്കും. പ്ലാനിനൊപ്പം മറ്റ് ആനുകൂല്യങ്ങളൊന്നുമില്ല. ഇത് ബിഎസ്എൻഎലിൻെറ പ്ലാൻ വൗച്ചറാണ്. എന്നാൽ 4ജി ലഭ്യമല്ലാത്തതിനാൽ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ, കുറഞ്ഞ നിരക്കാണെങ്കിലും, ഉപഭോക്താക്കളെ ആകർഷിക്കുന്നില്ല എന്ന പോരായ്മയുണ്ട്.

ബിഎസ്എൻഎൽ അടുത്തിടെ ലയൺസ്ഗേറ്റ്, ഹംഗാമ, എപികോൺ തുടങ്ങിയ പ്രമുഖ മീഡിയ എന്റ‍ർടെയന്റ്മന്റ് കമ്പനികളുമായി സഹകരിച്ച് ഉപയോക്താക്കൾക്കായി പുതിയ ഒടിടി സേവനങ്ങൾ പ്രഖ്യാപിച്ചിരുന്നു. ബി‌എസ്‌എൻ‌എല്ലിന്റെ വിപുലമായ നെറ്റ്‌വർക്ക് ഇൻഫ്രാസ്ട്രക്ചർ ഉപയോഗിച്ച് രാജ്യത്തുടനീളമുള്ള കുടുംബങ്ങൾക്ക് താങ്ങാനാവുന്ന ചെലവിൽ ഗുണമേൻമയുള്ള ഒടിടി ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നതാണ് ‌കമ്പനികളുമായുള്ള സഹകരണം

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്