ആപ്പ്ജില്ല

ഹെൽത്ത് ഇൻഷുറൻസിലൂടെ കാഷ്ലെസ് ചികിത്സ ഇപ്പോൾ ലളിതം..എന്തു കൊണ്ട് ?

പെട്ടെന്ന് ഒരു ഹോസ്പിറ്റൽ കേസ് വരുമ്പോൾ ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ അനുഗ്രഹമാവാറുണ്ട്. എന്നാൽ പലപ്പോഴും ക്യാഷ്ലെസ് ക്ലെയിം നിരസിക്കപ്പെടാറുമുണ്ട്. ഐആർഡിഎ യുടെ പുതിയ നിർദേശം അനുസരിച്ച് ക്യാഷ്ലെസ് ക്ലെയിമുകൾ ഇനി അനുവദിച്ചു കിട്ടാൻ സാധ്യത കൂടുതലാണ്.

Authored byശിവദേവ് സി.വി | Samayam Malayalam 8 Aug 2022, 12:41 pm
മുൻഗണനയുള്ള ഹോസ്പിറ്റലുകളിൽ ക്യാഷ്ലെസ് ചികിത്സ നൽകാൻ കഴിയില്ലെന്ന് ഹെൽത്ത് ഇൻഷുറൻസ് കമ്പനികൾ അറിയിക്കുന്നത് പലർക്കും ഷോക്കായിട്ടുണ്ട്. കണക്കു കൂട്ടലുകളെല്ലാം പിഴച്ച് എന്തു ചെയ്യണമെന്നറിയാതെ നിൽക്കുന്നവരുണ്ട്. എന്നാ‍ൽ ഇനി മുതൽ ഇത്തരം സാഹചര്യത്തിന് വലിയ തോതിൽ മാറ്റം വരാൻ പോകുന്നു. ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റിയുടെ (ഐആർഡിഎ)അടുത്തിടെ ഇറങ്ങിയ മാർഗനിർദേശങ്ങളാണ് ഇതിനു കാരണം. 'സ്റ്റാൻഡേർഡ് ആൻഡ് ബെഞ്ച്മാർക്ക്സ് ഫോർ ദി ഹോസ്പിറ്റൽസ് ഇൻ ദി പ്രൊവൈഡർ നെറ്റ് വർക്ക്' എന്നാണ് പുതിയ മാർഗനിർദേശങ്ങൾ അറിയപ്പെടുന്നത്.
Samayam Malayalam cashless health insurance claim may get easier new guidelines by irda
ഹെൽത്ത് ഇൻഷുറൻസിലൂടെ കാഷ്ലെസ് ചികിത്സ ഇപ്പോൾ ലളിതം..എന്തു കൊണ്ട് ?



​ഐആർഡിഎ സർക്കുലറിൽ പറയുന്നത്

ഹെൽത്ത് ഇൻഷുറൻസ് കമ്പനികൾ പുതിയ ചില മാറ്റങ്ങൾ നടപ്പാക്കാനാണ് നിർദേശം. കമ്പനികൾക്ക് ഇപ്പോൾ നെറ്റ് വർക്ക് പ്രൊവൈഡേഴ്സിനെ എംപാനൽ ചെയ്യാൻ സാധിക്കും. കമ്പനികളുടെ തന്നെ ഈ വിഷയത്തിലുള്ള ആഭ്യന്തര ബോർഡ് നിശ്ചയിക്കുന്ന സ്റ്റാൻഡേർഡ്-ബെഞ്ച്മാർക്കുകൾ മാനദണ്ഡങ്ങൾ ഇവയ്ക്കുണ്ടായിരിക്കണം. ഇത്തരത്തിലുള്ള മാനദണ്ഡങ്ങൾ നിശ്ചയിക്കുമ്പോൾ ഇൻഷുറൻസ് കമ്പനികളുടെ ബോർഡ് അടക്കമുള്ളവർ മിനിമം മാൻപവർ, അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കേണ്ടതാണ്. രാജ്യമെങ്ങും കാഷ്ലെസ് സൗകര്യം വ്യാപകമാക്കാനും, ശക്തിപ്പെടുത്താനുമാണ് ഇതെന്നും സർക്കുലറിൽ പറയുന്നു.

പോളിസി ഉടമകൾക്ക്​ പുതിയ നിർദേശങ്ങൾ എങ്ങനെ ​ഗുണകരമാകും ?

നിങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് പോളിസിയിലൂടെ പ്രിഫേ‍ഡ് നെറ്റ് വർക്ക് ഹോസ്പിറ്റലുകളിൽ നിലവാരമുള്ള കാഷ്ലെസ് ചികിത്സാ സൗകര്യം ലഭിക്കും എന്നതാണ് പ്രധാന നേട്ടം. ഇൻഷുറർ ക്യാഷ്ലെസ് സൗകര്യത്തിന്റെ വ്യാപ്തി വർധിപ്പിക്കാൻ നിർബന്ധിതമാവുമെന്നതിനാൽ ഫലത്തിൽ ഇതിന്റെ നേട്ടം പോളിസി ഉടമകൾക്കാണ്. മാത്രമല്ല സമീപ സ്ഥലങ്ങളിൽ തന്നെ ചികിത്സാ സൗകര്യം ലഭിക്കാനും നെറ്റ് വർക്കുകളുടെ വ്യാപ്തി വർധിക്കുന്നതിലൂടെ സാധിക്കും.

ക്യാഷ്ലെസ് പോളിസി ഉടമകളുടെ പ്രിഫേഡ് ഹോസ്പിറ്റലുകളിലെ ചികിത്സാ ചിലവ് ഇൻഷുറർ തന്നെ വഹിക്കുമെന്നതാണ് ഇത്തരം പോളിസികളുടെ പ്രധാന നേട്ടം. പുതിയ നിർദേശങ്ങൾ കൂടി വന്നതോടെ ക്യാഷ്ലെസ് ഹെൽത്ത് ഇൻഷുറൻസ് പോളിസികളു‍ടെ ആകർഷണീയത വർധിക്കും.

​കൂടുതൽ ജനകീയമാവാൻ സാധ്യത

ഇൻഷുറൻസ് കമ്പനികളെ സംബന്ധിച്ച് പ്രിഫേഡ് നെറ്റ് വർക്കിന്റെ വ്യാപ്തി വർധിക്കുന്നത് പുതിയ മാർക്കറ്റ് അവസരങ്ങളാണ് തുറന്നു നൽകുന്നത്. നിലവിലെ സാഹചര്യത്തിൽ ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ വലിയ രീതിയിൽ ജനപ്രിയമായിട്ടുണ്ടെങ്കിലും, സങ്കീർണതകൾ ഓർത്ത് മാറിനിൽക്കുന്ന ഒരു വിഭാഗവുമുണ്ട്. ഇതിനും ഇതോടെ പരിഹാരമാവുമെന്നാണ് വിലയിരുത്തൽ. കാരണം മധ്യവർഗത്തിന്റേയും, കുറഞ്ഞ വരുമാനമുള്ളവരുടേയും ഹെൽത്ത് ഇൻഷുറൻസുകളിലെ അനുഭവം മെച്ചപ്പെടുത്താനും, വിശ്വാസം വർധിപ്പിക്കാനും ഇതിലൂടെ സാധ്യമാവും.

​നേരത്തെയുള്ള സാഹചര്യം എന്തായിരുന്നു ?

ക്യാഷ്ലെസ് ക്ലെയിം നേടിയെടുക്കാനുള്ള നേരത്തെയുള്ള നടപടിക്രമങ്ങൾ കൂടുതൽ ഘട്ടങ്ങളിലൂടെ കടന്നു പോവേണ്ടിയിരുന്നു. ഇത് കൂടുതൽ സങ്കീർണവും, സമയം അപഹരിക്കുന്നതുമായിരുന്നു. എന്നാൽ പുതിയ നിർദേശത്തോടെ ഈ മേഖലയുടെ വ്യാപ്തി തന്നെ വർധിക്കുകയും, അത് നടപടിക്രമങ്ങൾ കൂടുതൽ ലളിതമാക്കുന്നതിലേക്ക് നയിക്കുമെന്നുമാണ് വിലയിരുത്തൽ.

ഓതറിനെ കുറിച്ച്
ശിവദേവ് സി.വി
ശിവദേവ് സി.വി- സമയം മലയാളത്തിൽ ബിസിനസ് സെക്ഷനിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. മാത‍ൃഭൂമി ദിനപ്പത്രത്തിൽ ഒരു വർഷത്തോളം റിപ്പോർട്ടർ/സബ് എഡിറ്ററായി ജോലി ചെയ്തു. ജേണലിസം മേഖലയിൽ 9 വർഷത്തെ അധ്യാപന പരിചയം. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും, കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് കീഴിൽ നേടി. 2022 ജൂൺ 6 മുതൽ സമയം മലയാളത്തിനൊപ്പം.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്