ആപ്പ്ജില്ല

ഡ്രൈവിങ് ലൈസൻസ് പുതുക്കാൻ കൂടുതൽ സമയം

ഡ്രൈവിങ് ലൈസൻസ് പുതുക്കാനും പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷനും കൂടുതൽ സമയം അനുവദിച്ച് ഗതാഗത മന്ത്രാലയം. നാലുമാസത്തെ അധിക സമയം ആണ് അനുവദിച്ചിരിയ്ക്കുന്നത്.

Samayam Malayalam 10 Jun 2020, 12:36 pm
കൊച്ചി: കാലാവധി തീർന്ന ഡ്രൈവിങ് ലൈസൻസ് പുതുക്കാനും വാഹന രജിസ്ട്രേഷനും കൂടുതൽ സമയം അനുവദിച്ച് മോട്ടോർ വാഹന വകുപ്പ്. സെപ്റ്റംബർ 30 വരെയാണ് സമയം നീട്ടിയിരിക്കുന്നത്. ജൂലൈ 31 വരെയായിരുന്നു നേരത്തെ സമയം അനുവദിച്ചിരുന്നത്.
Samayam Malayalam ഡ്രൈവിങ്  ലൈസൻസ് പുതുക്കാൻ കൂടുതൽ സമയം
ഡ്രൈവിങ് ലൈസൻസ് പുതുക്കാൻ കൂടുതൽ സമയം


രാജ്യ വ്യാപകമായി ലോക്ക് ഡൗൺ നീട്ടിയിട്ടുള്ളതിനാൽ ആണ് ഇതിന് കൂടുതൽ സമയം അനുവദിച്ചിരിയ്ക്കുന്നത്. സംസ്ഥാനത്തെ 85 ലക്ഷം ഡ്രൈവിങ് ലൈസൻസുകൾ രാജ്യവ്യാപക ഡ്രൈവിങ് ലൈസൻസ് വിതരണ ശൃംഖലയായ സാരഥിയിലൂടെ രാജ്യത്തെങ്ങും പുതുക്കാനുള്ള സംവിധാനവും ലഭ്യമാണ്. മറ്റു സംസ്ഥാനങ്ങളിൽ ഉള്ളവ‍ര്‍ക്ക് അതതു മോട്ടോര്‍ വാഹന ഓഫീസുകളിൽ അപേക്ഷ നൽകാം.

Also Read: ഷോപ്പിങ് മാളുകളും റെസ്റ്റോറൻറുകളും തുറന്നു; സർക്കാർ നിർദേശങ്ങൾ അറിഞ്ഞിരിയ്ക്കാം

ഫെബ്രുവരി ഒന്നിനു ശേഷമോ അതിനു മുമ്പോ അപേക്ഷ നൽകിയ വാഹനത്തിൻെറ ഫിറ്റ്നസ് സ‍ര്‍ട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസൻസ്, രജിസ്ട്രേഷൻ ഫീസുകൾക്ക് ജൂലൈ 31 വരെ കാലാവധി ഉണ്ടായിരിക്കും എന്നായിരുന്നു മുൻ നിർദേശം . അതുപോലെ ഫീസുകൾ അടയ്ക്കുന്നത് വൈകിയാൽ ജൂലൈ 31 വരെ പിഴ ഈടാക്കരുത് എന്ന നി‍ര്‍ദേശവും ഉണ്ടായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്