ആപ്പ്ജില്ല

ടോൾ പ്ലാസകളിൽ ഫാസ്ടാഗ് നിർബന്ധം; ഫാസ്ടാഗ് എങ്ങനെ വാങ്ങും?

സർട്ടിഫൈഡ് ബാങ്കുകളുടെ ബ്രാഞ്ചുകളിൽ നിന്നും ഓൺലൈനായും ഒക്കെ ഇപ്പോൾ ഫാസ്ടാഗ് വാങ്ങാനാകും. ഓൺലൈനായും പേടിഎം വാലറ്റുപയോഗിച്ചും ഒക്കെ ഫാസ്ടാഗ് വാങ്ങാം.

Samayam Malayalam 15 Jan 2020, 12:19 pm
കൊച്ചി: രാജ്യമെമ്പാടും ഇന്നു മുതൽ ഫാസ്ടാഗ് നിർബന്ധമാകുന്നതോടെ ഫാസ്ടാഗില്ലാത്ത വാഹനങ്ങൾക്കു പോകാൻ ഇനി ടോൾപ്ലാസകളിൽ ഒറ്റ ട്രാക്ക് മാത്രമായിരിക്കും ഉള്ളത്. ട്രാക്ക് തെറ്റിച്ചാൽ വാഹനങ്ങൾ ഇനി ഇരട്ടി തുക ടോൾ നൽകേണ്ടി വന്നേക്കും.
Samayam Malayalam Fastag New
Fastag New


22 സര്‍ട്ടിഫൈഡ് ബാങ്കുകളാണ് ഇപ്പോൾ ഫാസ്ടാഗ് ഇഷ്യൂ ചെയ്യുന്നത്. ബാങ്ക് ബ്രാഞ്ചുകളിലൂടെയും ഓൺലൈൻ ബാങ്കിങ്ങിലൂടെയുമെല്ലാം ഫാസ്ടാഗ് ലഭ്യമാകും. ഓരോ ഫാസ്ടാഗിനും റീചാര്‍ജ് ചെയ്യുന്ന തുകയ്ക്കു പുറമെ ഇഷ്യുവൻസ് ഫീസ്, സെക്യൂരിറ്റി ഡിപ്പോസിറ്റ് തുടങ്ങിയ ചാര്‍ജുകൾ എല്ലാം ഈടാക്കും.

ബാങ്കുകൾക്കനുസരിച്ച് ടാഗുകളുടെ വിലയിൽ വ്യത്യാസം വരാം. ഉദാഹരണത്തിന് എച്ച്ഡിഎഫ്‍സി ബാങ്ക് കാറുകൾക്കായുള്ള ഫാസ്റ്റ് ടാഗുകൾക്ക് 400 രൂപയാണ് ഈടാക്കുന്നതെങ്കിൽ ഐസിഐസിഐ ബാങ്ക് ഈടാക്കുന്നത് 499.12 രൂപയായിരിക്കും. ഇതിൽ നൂറു രൂപയാണ് ഇഷ്യുവൻസ് ഫീസ്. സെക്യൂരിറ്റി ഡെപ്പോസിറ്റ് 200 രൂപയും. ബാക്കി തുകയാവും വാലറ്റിലെ റീചാര്‍ജ് തുകയായി ലഭിക്കുക.ഫാസ്ടാഗ് ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കുന്നതിനാൽ ഫാസ്ടാഗ് അക്കൗണ്ടിൽ പണം ഉറപ്പു വരുത്തണം.

Also Read: ടോൾപ്ലാസകളിൽ ജനുവരി 15-മുതൽ ഫാസ്ടാഗ് നിർബന്ധം

ഫാസ്ടാഗ് വാങ്ങുന്നതിന് വാഹനത്തിൻറെ ആർസിബുക്ക് കോപ്പി ഉൾപ്പെടെയുള്ള രേഖകൾ നൽകേണ്ടതുണ്ട്.വാഹനയുടമയുടെ കെവൈസി വിവരങ്ങൾക്കൊപ്പം പാസ്പോർട്ട് സൈസ് ഫോട്ടോയും നൽകണം. ഒരിക്കൽ വാങ്ങിയാൽ ആക്ടീവാക്കി റീചാർജ് ചെയ്ത് ഉപയോഗിക്കാനാകും എന്നതാണ് സവിശേഷത.

ഓൺലൈനിലൂടെയും ഫാസ്ടാഗ് വാങ്ങാൻ കഴിയും. ആമസോണിലൂടെയും പേടിഎമ്മിലൂടെയും ഒക്കെ ഇപ്പോൾ ഫാസ്ടാഗ് വാങ്ങാം. പേടിഎം ഇൻസ്റ്റാൾ ചെയ്തിട്ടുള്ളവർ ബൈ ഫാസ്ടാഗ് എന്ന ഓപ്ഷൻ നൽകുക. പേടിഎമ്മിലൂടെ ഫാസ്ടാഗ് വാങ്ങുമ്പോൾ ഫാസ്ടാഗ് നമ്പറുമായി പേടിഎം ലിങ്ക് ചെയ്തിട്ടുണ്ടെന്നതിനാൽ വാഹന വിവരങ്ങൾ വീണ്ടും നൽകേണ്ടി വരില്ല. ലറ്റുമായി ഫാസ്ടാഗ് അക്കൗണ്ട് ലിങ്ക് ചെയ്താൽ എല്ലാ തവണയും ടോൾ കടക്കുമ്പോൾഈ അക്കൗണ്ടിൽ നിന്ന് പണം ഈടാക്കിക്കൊള്ളും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്