ആപ്പ്ജില്ല

മിസ്‍ഡ് കോൾ നൽകി നേടാം ഒരു ലക്ഷം രൂപയുടെ സ്വര്‍ണം; അടിപൊളി ഓണം ഓഫറുമായി ഗോദ്റെജ്

ഓണത്തോട് അനുബന്ധിച്ച് പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചിരിയ്ക്കുകയാണ് ഗോദ്റെജ്. ആഗസ്റ്റ് അഞ്ചു മുതൽ സെപ്റ്റംബര്‍ അഞ്ചു വരെയുള്ള ആനുകൂല്യങ്ങൾക്ക് ഒപ്പം ഉപഭോക്താക്കൾക്ക് ഒരു ലക്ഷം രൂപയുടെ സ്വര്‍ണം നേടാം

Samayam Malayalam 4 Aug 2020, 4:18 pm
കൊച്ചി: ഒരു ലക്ഷം രൂപ വരെയുള്ള സ്വര്‍ണം ബമ്പര്‍ സമ്മാനമായി നല്‍കുന്നതടക്കമുള്ള അടിപൊളി ഓണം ഓഫറുകൾ പ്രഖ്യാപിച്ച് ഗോദ്റെജ് അപ്ലയന്‍സസ്. വായ്പാ പദ്ധതികൾക്കും എക്സ്ചേഞ്ച് ആനുകൂല്യങ്ങൾക്കും പുറമെ 3,000 രൂപ വരെ ക്യാഷ് ബാക്കും ഓണത്തോട് അനുബന്ധിച്ച് ഗോദ്റെജ് പ്രഖ്യാപിച്ചിട്ടുണ്ട്.
Samayam Malayalam ഓണം ഓഫര്‍
ഓണം ഓഫര്‍


ഓണക്കാലത്ത് +91 99233 11664 എന്ന നമ്പറിലേക്ക് മിസ്ഡ് കോള്‍ നല്‍കി ഓരോ ദിവസവും ഒരു ലക്ഷം രൂപ വരെ വിലയുള്ള സ്വര്‍ണ്ണം സമ്മാനമായി നേടനുള്ള അവസരമാണ് ഗോദ്റെജ് ഉപഭോക്താക്കള്‍ക്കു നല്‍കുന്നത്.

Also Read: പ്രതിസന്ധി ഘട്ടത്തിലും തഴച്ച് വളര്‍ന്ന് ആമസോൺ; കമ്പനിയ്ക്ക് റെക്കോര്‍ഡ് വരുമാനം

തെരഞ്ഞെടുത്ത ബാങ്കിങ് പങ്കാളികള്‍ വഴി 3000 രൂപ വരെയുള്ള ക്യാഷ് ബാക്ക്, തെരഞ്ഞെടുത്ത ഗോദ്റെജ് അപ്ലയന്‍സസ് മോഡലുകളില്‍ 10,000 രൂപ വരെ ഇളവ് എന്നിവയും ലഭ്യമാകും. എല്ലാ മുന്‍നിര ക്രെഡിറ്റ് കാര്‍ഡുകളിലും തെരഞ്ഞെടുത്ത ഡെബിറ്റ് കാര്‍ഡുകളിലും 0 ശതമാനം പലിശയില്‍ ഡൗണ്‍ പെയ്മെന്റ് ഇല്ലാതെ ഇഎംഐ ആനുകൂല്യവും അവതരിപ്പിച്ചിട്ടുണ്ട്. ആഗസ്റ്റ് അഞ്ചിന് ആരംഭിക്കുന്ന ഓണം ആനുകൂല്യങ്ങള്‍ കേരളത്തില്‍ മുഴുവനും സെപ്റ്റംബര്‍ അഞ്ചു വരെ ലഭ്യമാകും.

കൊവിഡ് സാഹചര്യങ്ങൾ കണക്കാക്കി യുവി-സി സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തില്‍ അണുനശീകരണം നടത്തുന്ന ഗോദ്റെജ് വൈറോഷീല്‍ഡ് എന്ന ഉത്പന്നം കമ്പനി വിപണിയിൽ അവതരിപ്പിച്ചു. രണ്ടു മുതല്‍ ആറു മിനിറ്റിനുള്ളില്‍ 99 ശതമാനം വൈറസുകളേയും നശിപ്പിക്കുന്നതാണ് ഉത്പന്നം

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്