ആപ്പ്ജില്ല

ഒരു ലക്ഷം രൂപ വരെ പ്രതിമാസ വരുമാനം നേടാം ഈ ഫ്രാഞ്ചൈസിയിലൂടെ!

എടിഎം ഫ്രാഞ്ചൈസിയിലൂടെ പണം ഉണ്ടാക്കാം. എസ്ബിഐ എടിഎം ഫ്രാഞ്ചൈസിയിലൂടെ പ്രതിമാസം 60,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ നേടാം.

Curated byറിങ്കു ഫ്രാൻസിസ് | Samayam Malayalam 20 Sept 2021, 6:23 pm
ഫ്രാഞ്ചൈസി ബിസിനസിൽ പണം മുടക്കാൻ ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോൾ അവസരം. എസ്ബിഐ എടിഎം ഫ്രാഞ്ചൈസി തുടങ്ങാൻ പണം മുടക്കി പ്രതിമാസം 60,000 രൂപ മുതൽ 90,000 രൂപ വരെ നേടാൻ ആകുമെന്ന് വിവിധ റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു. സ്വന്തമായി ഒരു ബിസിനസ് എന്ന ആശയത്തിന് പകരമാകില്ലെങ്കിലും സ്ഥിരവരുമാനം ആഗ്രഹിക്കുന്നവര്‍ക്ക് ഈ ഫ്രാഞ്ചൈസിലൂടെ പണം ഉണ്ടാക്കാം. എസ്ബിഐ ഫ്രാഞ്ചൈസി എടുക്കുന്നതിന് ബാങ്കുമായി ബന്ധപ്പെടാം
Samayam Malayalam here is about sbi atm franchise
ഒരു ലക്ഷം രൂപ വരെ പ്രതിമാസ വരുമാനം നേടാം ഈ ഫ്രാഞ്ചൈസിയിലൂടെ!



ബാങ്കിൽ തന്നെ അന്വേഷിക്കാം

എടിഎം ഫ്രാഞ്ചൈസി സ്ഥാപിക്കാൻ ഏത് പ്രദേശത്താണ് ബാങ്ക് ഉദ്ദേശിക്കുന്നത് എന്ന് അന്വേഷിക്കാം. ബാങ്ക് എടിഎം സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന ഇടങ്ങളിൽ സ്വന്തമായി സ്ഥലസൗകര്യങ്ങളും നിഷ്കര്‍ഷിക്കുന്ന യോഗ്യതയുമുണ്ടെങ്കിൽ ഫ്രാഞ്ചൈസി എടുക്കാൻ ആകും. രണ്ട് ലക്ഷം രൂപയാണ് സെക്യൂരിറ്റി തുക. ഇതിന് പുറമെ മൂന്ന് ലക്ഷം രൂപയോളം നിക്ഷേപം നടത്തേണ്ടി വരുമെന്നാണ് സൂചന. ഈ തുക തിരികെ ലഭിക്കും. ഓൺലൈനിലൂടെ തന്നെ ഫ്രാഞ്ചൈസിക്കായി അപേക്ഷ നൽകാം.

എന്തൊക്കെ രേഖകൾ വേണം?

എടിഎം ഫ്രാഞ്ചൈസിക്കായി അപേക്ഷിക്കാൻ ഐഡി പ്രൂഫ് ആവശ്യമാണ്. ആധാർ കാർഡ്, പാൻ കാർഡ്, വോട്ടർ ഐഡി കാർഡ് തുടങ്ങിയ രേഖകളിൽ എന്തെങ്കിലും ഐഡി പ്രൂഫായി ഉപയോഗിക്കാം. ഇതിന് പുറമെ ഒരു അഡ്രസ് പ്രൂഫും നൽകണം. ഇതിനായി റേഷൻ കാർഡ്, വൈദ്യുതി ബിൽ എന്നിവയിൽ ഏതെങ്കിലും ഉപയോഗിക്കാൻ ആകും. ബാങ്ക് അക്കൗണ്ടും പാസ്ബുക്കിൻെറ ഫ്രണ്ട് പേജിൻെറ പകര്‍പ്പും നൽകണം. ഫോട്ടോഗ്രാഫ്, ഇ-മെയിൽ ഐഡി, ഫോൺ നമ്പർ ജിഎസ്ടി നമ്പർ, മറ്റ് സാമ്പത്തിക രേഖകൾ എന്നിവ നൽകാം.

ഓതറിനെ കുറിച്ച്
റിങ്കു ഫ്രാൻസിസ്
റിങ്കു ഫ്രാൻസിസ്- സമയം മലയാളത്തിൽ സീനിയ‍ർ ബിസിനസ് കണ്ടൻറ് പ്രൊഡ്യൂസ‍ർ ആയി പ്രവ‍ർത്തിക്കുന്നു. മാതൃഭൂമി ദിനപ്പത്രത്തിൽ ബിസിനസ് ജേണലിസ്റ്റ് , ധനം ബിസിനസ് മാസികയിൽ സീനിയർ റിപ്പോർട്ടർ, മനോരമ ഓൺലൈൻ, സമ്പാദ്യം പ്രസിദ്ധീകരണങ്ങളിൽ ഫ്രീലാൻസ് ഫിനാൻസ് ജേണലിസ്റ്റ് എന്നീ നിലകളിലും പ്രവ‍ർത്തിച്ചിട്ടുണ്ട്. ജേണലിസത്തിൽ ബിരുദവും മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ഭീമ ബാലസാഹിത്യ പുരസ്കാര സമിതി ജൂറിഅം​ഗമായിരുന്നു.മലയാളത്തിലെ മുഖ്യധാര പ്രസിദ്ധീകരണങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്