ആപ്പ്ജില്ല

യുപിഐ പണം ഇടപാടുകൾ നടത്തണോ? വിവിധ ബാങ്കുകളുടെ യുപിഐ ഐഡി അറിഞ്ഞിരിയ്ക്കാം

യുപിഐ സംവിധാനം ഉപയോഗിച്ച് വിവിധ ബാങ്ക് പ്ലാറ്റ്‍ഫോമിലൂടെ എളുപ്പത്തിൽ പണം ഇടപാടുകൾ നടത്താം. കൃത്യമായ തവണകളായുള്ള ബില്ലുകൾ, ഇഎംഐ എന്നിവയെല്ലാം എളുപ്പത്തിൽ കൈമാറ്റം ചെയ്യാനുമാകും

Samayam Malayalam 13 Feb 2021, 12:53 pm

ഹൈലൈറ്റ്:

  • യുപിഐ സംവിധാനത്തിലൂടെ എല്ലാ ദിവസവും പണം ഇടപാടുകൾ നടത്താം
  • മൊബൈൽ ബില്ലുകളും ഇലക്ട്രിസിറ്റി ബില്ലുകളും ഇഎംഐയും എല്ലാം ഒരു കുടക്കീഴിൽ
  • എല്ലാ ബാങ്കുകൾക്കും യുപിഐ അധിഷ്ഠിത മൊബൈൽ ആപ്പുകളും ഐഡിയുമുണ്ട്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam UPI
യുപിഐ സംവിധാനം
:യുപിഐ സംവിധാനം ഉപയോഗിച്ച് തടസമില്ലാതെ എല്ലാ ദിവസവുംപണം ഇടപാടുകൾ നടത്താൻ രാജ്യത്തെ മിക്ക ബാങ്കുകളും ഇപ്പോൾ ഇടപാടുകാരെ അനുവദിയ്ക്കുന്നുണ്ട്. നിലവിൽ ഇന്ത്യയിലെ 155 ബാങ്കുകൾ ഈ സംവിധാനത്തിൻെറ ഭാഗമാണ്. ഈ ബാങ്കുകളെല്ലാം തന്നെ യുപിഐ ഉപയോഗിച്ച് പണം ഇടപാടുകൾ അനുവദിക്കുന്നു. യുപിഐ ഭീം ആപ്ലിക്കേഷൻ ഉപയോഗിച്ച് എല്ലാ ദിവസവും വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകളിൽ പണം അയക്കാനാകും.
പല ബാങ്ക് അക്കൗണ്ടുകളെ ബന്ധിപ്പിയ്ക്കാവുന്ന ഏക മൊബൈൽ ആപ്ലിക്കേഷൻ ആണിത്. ക്യൂആര്‍ കോഡ് സ്കാൻ ചെയ്തും യുപിഐ ഇടപാടുകൾ നടത്താം. യുപിഐ ഐഡി ഉപയോഗിച്ച് സുരക്ഷിതമായി പണം കൈമാറ്റം ചെയ്യാം. വ്യാപാരികൾക്കും ഒറ്റ ആപ്പിലൂടെ ഇടപാടുകൾ നടത്താം.

യുപിഐ സംവിധാനം ഉപയോഗിച്ച് എങ്ങനെ പണം ഇടപാടുകൾ നടത്തും?

ഓൺ‌ലൈൻ ഷോപ്പിങ് നടത്തുമ്പോൾ, യുപിഐ പേയ്‌മെൻറ് ഓപ്ഷൻ തിരഞ്ഞെടുക്കുക. അതാതാത് പേയ്‌മെൻറ് ഐഡി നൽകുക. ഇതു നൽകിയ ശേഷം ഭീം ആപ്പിൽ ലഭിയ്ക്കുന്ന അഭ്യർത്ഥനയിൽ നിങ്ങളുടെ യുപിഐ-പിൻ നൽകുക. പണം ഇടപാട് പൂർത്തിയാകും.

Also Read: ട്രെയിൻ സര്‍വീസുകൾ ഏപ്രിലിൽ പൂര്‍ണമായി പുനരാരംഭിച്ചേക്കും

യുപിഐ 2.0 യ്ക്ക് കീഴിൽ ആരംഭിച്ച പുതിയ സൗകര്യം വിനിയോഗിച്ച് ഉപയോക്താക്കൾക്ക് മൊബൈൽ ബില്ലുകൾ, വൈദ്യുതി ബില്ലുകൾ, ഇഎംഐ, ഇൻഷുറൻസ്, മ്യൂച്വൽ ഫണ്ടുകൾ തുടങ്ങിയ വിവിധ പണം ഇടാടുകൾ ഓരോ മാസവും നടത്താൻ ആകും .

വിവിധ ബാങ്കുകളുടെ ആപ്ലിക്കേഷനും യുപിഐ ഐഡിയും അറി‍ഞ്ഞിരിയ്ക്കാം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് എസ്ബിഐ പേ എന്ന ആപ്ലിക്കേഷനാണുള്ളത്. @SBI എന്നതാണ് ഐഡി. ഐസിഐസിഐ ബാങ്കിൻെറ ഐമൊബൈൽ ആപ്പ് ഉപയോഗിച്ച് ഇടപാട് നടത്താം @imobile, @pockets, @ezeepay, @eazypay, @icici, @okicici തുടങ്ങിയ ഐഡികൾ ഉപയോഗിയ്ക്കാം. എച്ച്ഡിഎഫ്‍സി ബാങ്ക് ഇടപാടുകൾക്ക് എച്ച്ഡിഎഫ്‍സി ബാങ്ക് മൊബൈൽ ബാങ്കിങ് ഉപയോഗിയ്ക്കാം.
@hdfcbank, @payzapp, @okhdfcbank, @rajgovhdfcbank എന്നീ ഐഡികൾ ഉപയോഗിയ്ക്കാം

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്