ആപ്പ്ജില്ല

സെക്കൻഡ് ഹാൻഡ് ഉത്പന്നങ്ങൾ ഓൺലൈനിലൂടെ വാങ്ങുമ്പോൾ ജാഗ്രതൈ!! ആൾമാറാട്ടം നടത്തി തട്ടിപ്പുകൾ

സെക്കൻഡ് ഹാൻഡ് ഉത്പന്നങ്ങൾ വിറ്റഴിയ്ക്കുന്ന പ്രമുഖ സൈറ്റുകൾ ദുരുപയോഗപ്പെടുത്തി തട്ടിപ്പ്. നിരവധി പേര്‍ക്ക് ‍ഞൊടിയിടയ്ക്കുള്ളിൽ അക്കൗണ്ടിലെ തുക നഷ്ടമായിക്കഴിഞ്ഞു.

Samayam Malayalam 14 Sept 2020, 4:03 pm
ന്യൂഡൽഹി: കൊവിഡ് മൂലം ഓൺലൈൻ സൈറ്റിലൂടെയുള്ള ഷോപ്പിങ്ങുകൾ കുത്തനെ ഉയര്‍ന്നിട്ടുണ്ട്. സെക്കൻഡ് ഹാൻഡ് ഉത്പന്നങ്ങളുടെ വിൽപ്പനയും. എന്നാൽ തട്ടിപ്പിൻെറ പുതിയ വഴികളും ഇ-കൊമേഴ്സ് സൈറ്റുകളിൽ സജീവമാണ്. രാജ്യത്ത് വിവിധ ഇടങ്ങളിൽ ഇത്തരം തട്ടിപ്പുകൾ പെരുകുന്നു.
Samayam Malayalam ഇ-കൊമേഴ്സ്  സൈറ്റുകളിലൂടെ തട്ടിപ്പ്
ഇ-കൊമേഴ്സ് സൈറ്റുകളിലൂടെ തട്ടിപ്പ്


ദേശീയ സൈബര്‍ ക്രൈം പോര്‍ട്ടലിന് അടുത്തിടെ 300-ഓളം പരാതികൾ ആണ് ഇതു സംബന്ധിച്ച് ലഭിച്ചത്.
മിലിട്ടറി ഉദ്യോഗസ്ഥര്‍/ ഉത്പന്നങ്ങൾ എന്ന വ്യാജേന പോലും ആൾമാറാട്ടം നടത്തി തട്ടിപ്പ് നടത്തിയതിന് നിരവധി പേര്‍ അടുത്തിടെ അറസ്റ്റിൽ ആയിരുന്നു. ഇ-വാലറ്റിലൂടെ നടന്ന കൃതൃമമായ പണം ഇടപാടുകളുടെ സ്ക്രീൻഷോട്ടും മറ്റും ഉപയോഗിച്ചാണ് തട്ടിപ്പ്. വലിയ ഒരു മാഫിയ തന്നെ ഇതിനു പിന്നിൽ പ്രവര്‍ത്തിയ്ക്കുന്നുണ്ട്.

സെക്കൻഡ് ഹാൻഡ് വാഹന വിൽപ്പനയിലാണ് ഗ്യാങ് തട്ടിപ്പുകളിൽ അധികവും. ഇൻറര്‍നെറ്റിൽ നിന്ന് എടുത്ത പടം പോസ്റ്റ് ചെയ്ത് വ്യാജ പരസ്യങ്ങൾ നൽകിയാണ് തട്ടിപ്പ്.

സെക്കൻഡ് ഹാൻഡ് ഉത്പന്നങ്ങൾ; ഉപഭോക്താക്കൾ ശ്രദ്ധിയ്ക്കണ്ട കാര്യങ്ങൾ

പ്രമുഖ ഇ-കൊമേഴ്സ് സൈറ്റുകൾ ഉപയോഗിച്ച് തന്നെയാണ് തട്ടിപ്പുകൾ നടത്തുന്നത്. ഉത്പന്നത്തിൻെറ വിവരങ്ങൾ പൂര്‍ണമായി നൽകാതെ ഒരു കാരണവശാലും മുൻകൂര്‍ പണം നൽകാതിരിയ്ക്കാം.

സെക്കൻഡ് ഹാൻഡ് വാഹന തട്ടിപ്പിൽ വാഹനം കൈമാറുന്നതിന് പ്രത്യേക ചാര്‍ജുകൾ തട്ടിപ്പുകാര്‍ ആവശ്യപ്പെട്ടിരുന്നു. അതുപോലെ വാഹനം കൈമാറുന്നതിന് പ്രത്യേക ഫീസ്, ജിഎസ്ടി എന്നിവയും ആവശ്യപ്പെടുന്നുണ്ട്.

ഉത്പന്നങ്ങളുടെ മൂല്യം അനുസരിച്ച് വിപണി വിലയ്ക്ക് അനുസൃതമായി മാത്രം പണം നൽകാം. വ്യാജ പ്രൊഫൈൽ അല്ലെന്ന് ഉറപ്പാക്കി വേണം ഇടപാടുകൾ നടത്താൻ. ക്യൂആര്‍കോഡ് സ്കാൻ ചെയ്ത് പണം നൽകാൻ ആവശ്യപ്പെടുന്ന കേസുകൾ പ്രോത്സാഹിപ്പിയ്ക്കാതിരിയ്ക്കാം. ക്യൂആര്‍ കോഡ് സ്കാൻ ചെയ്ചതാൽ അക്കൗണ്ടിലെ മുഴുവൻ പണവും ഒറ്റയടിയ്ക്ക് നഷ്ടപ്പെട്ടേക്കാം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്