ആപ്പ്ജില്ല

ഐ‌ആർ‌സി‌ടി‌സി ഇ-വാലറ്റ്; ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള എളുപ്പമാർഗം, അറിയാം ഇക്കാര്യങ്ങൾ

ഓൺലൈൻ ടിക്കറ്റ് ബുക്കിങ് സുഗമവും ലളിതവുമാക്കുന്നതിനായി 2018ലാണ് ഐആർ‌സി‌ടി‌സി ഇ-വാലറ്റ് സംവിധാനം ആരംഭിച്ചത്. ഐആർ‌സി‌ടി‌സി ഇ-വാലറ്റ് വഴിയുള്ള ഇടപാടുകൾ സൗജന്യവും സുരക്ഷിതവുമാണ്.

Samayam Malayalam 4 Apr 2021, 6:12 pm
യാത്രക്കാർക്ക് എളുപ്പത്തിലും വേഗത്തിലും ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് ആരംഭിച്ച സംവിധാനമാണ് ഐആർ‌സി‌ടി‌സി ഇ-വാലറ്റ്. ഉപഭോക്താക്കൾക്ക് മുൻ‌കൂട്ടി പണം നിക്ഷേപിക്കാനും ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഈ തുക ഉപയോഗിച്ച് പേയ്‌മെന്റ് നടത്താനും ഇ-വാലറ്റ് സൗകര്യം വഴി സാധിക്കും. ഇലക്ട്രോണിക് ഇടപാടുകൾ സാധ്യമാക്കുന്ന സോഫ്റ്റ‍‍്‍വെയറുകളെയോ ഇലക്ട്രോണിക് ഉപകരണങ്ങളെയോ ആണ് ഡിജിറ്റൽ വാലറ്റ് അഥവാ ഇ-വാലറ്റ് എന്നറിയപ്പെടുന്നത്.
Samayam Malayalam how to register and book train tickets through irctc ewallet
ഐ‌ആർ‌സി‌ടി‌സി ഇ-വാലറ്റ്; ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള എളുപ്പമാർഗം, അറിയാം ഇക്കാര്യങ്ങൾ


രജിസ്ട്രേഷൻ ഫീസ്

ഐആർ‌സി‌ടി‌സി ഇ-വാലറ്റ് രജിസ്ട്രേഷൻ ഫീസായി 50 രൂപ + സേവന നികുതിയാണ് ഈടാക്കുക. പത്ത് രൂപയാണ് ഇടപാട് ഫീസ്. ക്യാഷ് ബാക്ക് / റീഇംബേഴ്സ്മെന്റ് ഒന്നും ലഭ്യമല്ല. റെയിൽ‌വേ ടിക്കറ്റുകൾ‌ ബുക്ക് ചെയ്യാൻ മാത്രമേ ഐ‌ആർ‌സി‌ടി‌സി ഇ-വാലറ്റ് ബാലൻസ് ഉപയോഗിക്കാൻ കഴിയൂ. ഇന്ത്യൻ പൗരൻമാർക്കും ഇന്ത്യൻ മൊബൈൽ നമ്പറുകൾ രജിസ്റ്റർ ചെയ്ത ഉപയോക്താക്കൾക്കും മാത്രമേ ഐആർ‌സി‌ടി‌സി ഇ വാലറ്റിന്റെ സേവനങ്ങൾ ഉപയോഗിക്കാനാകൂ. ഉപയോക്താക്കൾക്ക് പരമാവധി 10,000 രൂപവരെ ഇ-വാലറ്റിൽ നിക്ഷേപിക്കാം.

​ഐആർ‌സി‌ടി‌സി ഇ-വാലറ്റ് വഴി എങ്ങനെ ടിക്കറ്റ് ബുക്ക് ചെയ്യാം?‌

  • ഐആർ‌സി‌ടി‌സി ആപ്പ് തുറക്കുക.
  • ഉപയോക്തൃ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
  • ഐആർ‌സി‌ടി‌സി ഇ-വാലറ്റ് വിഭാഗത്തിന് കീഴിലുള്ള 'Plan my travel' പേജ് തുറക്കുക.
  • ഐആർ‌സി‌ടി‌സി ഇ-വാലറ്റ് രജിസ്ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • പാൻ, ആധാർ, മറ്റ് വിശദാംശങ്ങൾ എന്നിവ നൽകുക
  • ലഭ്യമായ പേയ്‌മെന്റ് ഓപ്ഷൻ ഉപയോഗിച്ച് ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസ് അടയ്ക്കുക. (ജിഎസ്ടി ഒഴികെ 50 രൂപയാണ് ഫീസ്)
  • ഐആർ‌സി‌ടി‌സി ഇ-വാലറ്റിൽ കുറഞ്ഞത് 100 രൂപ നിക്ഷേപിക്കുക.

ഐആർ‌സി‌ടി‌സി ഇ വാലറ്റിൽ‌ എങ്ങനെ പണം നിക്ഷേപിക്കാം?

ഐആർ‌സി‌ടി‌സി ഇ-വാലറ്റിൽ രജിസ്റ്റർ ചെയ്ത ശേഷം വെർച്വൽ വാലറ്റിലേക്ക് പണം നിക്ഷേപിക്കാം. ഇതിനായി ഉപഭോക്താക്കൾ ചെയ്യേണ്ടത് ഇത്രമാത്രം.

  • ഐആർ‌സി‌ടി‌സി ഇ-വാലറ്റ് അക്കൗണ്ട് തുറക്കുക
  • ഐആർ‌സി‌ടി‌സി ഇ-വാലറ്റ് നിക്ഷേപം എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
  • തുക നൽകുക
  • പേയ്‌മെന്റ് രീതി തിരഞ്ഞെടുക്കുക
  • ഇതോടെ നൽകിയ തുക ഐആർ‌സി‌ടി‌സി ഇ-വാലറ്റിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്