ആപ്പ്ജില്ല

ഇനി എടിഎമ്മിൽ പോകേണ്ട; എടിഎം വീട്ടിൽ ഇൻസ്റ്റാൾ ചെയ്യാം

ഒഴിഞ്ഞു കിടക്കുന്ന നിങ്ങളുടെ സ്ഥലത്ത് എടിഎം സ്ഥാപിയ്ക്കാൻ ആയാലോ? ആവശ്യമുള്ളപ്പോൾ പണം പിൻവലിയ്ക്കാം എന്നു മാത്രവുമല്ല പ്രതിമാസം നിശ്ചിത തുക വരുമാനം നേടുകയുമാകാം.

Samayam Malayalam 3 Aug 2020, 3:49 pm
കൊച്ചി: പണം പിൻവലിയ്ക്കാൻ എടിഎം അന്വേഷിച്ച് പോകേണ്ട അവസ്ഥയാണ് ഇപ്പോൾ . എന്നാൽ സ്വന്തം സ്ഥലത്ത് എടിഎം ഇൻസ്റ്റാൾ ചെയ്താലോ? പണത്തിന് ആവശ്യമുള്ളപ്പോൾ പണം പിൻവലിയ്ക്കാം എന്നുമാത്രമല്ല എടിഎം ഇൻസ്റ്റാൾ ചെയ്താൽ നല്ലൊരു തുക പ്രതിമാസം സമ്പാദിയ്ക്കുകയുമാകാം.
Samayam Malayalam എടിഎം
എടിഎം


50 സ്ക്വയര്‍ഫീറ്റ് മുതൽ 100 സ്ക്വയര്‍ഫീറ്റ് വരെ ഒഴിഞ്ഞ ഭൂമിയുള്ളവര്‍ക്ക് ആണ് ഇത് പ്രയജനപ്പെടുത്താൻ ആകുന്നത്. ഗ്രൗണ്ട് ഫ്ലോറിൽ പാര്‍ക്കിങ് സൗകര്യം ഉൾപ്പെടെയുള്ളവര്‍ക്ക്എടിഎം ഇൻസ്റ്റാൾ ചെയ്യാൻ ധനകാര്യസ്ഥാപനങ്ങൾ അനുവദിയ്ക്കാറുണ്ട്.

Also Read: മികച്ച വര്‍ക്ക് ഫ്രം ഹോം ബ്രോഡ്ബാൻഡ് പ്ലാനുകൾ അറിഞ്ഞിരിയ്ക്കാം

ഭൂമിയുടെ ഉടമസ്ഥനുമായി ഇത് സംബന്ധിച്ച് എഗ്രിമെൻറ് ഉണ്ടായിരിക്കും. കരാര്‍ കാലാവധി അവസാനിച്ചാൽ മൂന്നു മുതൽ അഞ്ചു വര്‍ഷത്തേയ്ക്ക് ഇത് വീണ്ടും റിന്യൂ ചെയ്യാൻ ആകും.

എടിഎം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നിന്ന് 100 മീറ്റര്‍ പരിധിയിൽ മറ്റ് എടിഎമ്മുകൾ ഉണ്ടാകരുത്. ബാങ്കുകളുടെ വെബ്സൈറ്റു വഴിയും ഇതിന് അപേക്ഷ നൽകാം. ഇടനിലക്കാരില്ലാതെ ബാങ്കുകൾക്ക് നേരിട്ട് ഇതു സംബന്ധിച്ച പ്രപ്പോസൽ സമര്‍പ്പിയ്ക്കാം. ബാങ്കുകൾ മാധ്യമങ്ങളിൽ പരസ്യം നൽകുമ്പോൾ നേരിട്ടു സമീപിയ്ക്കാം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്