ആപ്പ്ജില്ല

പി.ഒ.എസ് മെഷീനുകള്‍ ഉപയോഗിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

സ്വൈപ്പിങ് മെഷീന്‍ ഉപയോഗിച്ചുള്ള ഇടപാടുകള്‍ പെരുകുമ്പോള്‍ ട്രാന്‍സാക്ഷന്‍ റെസീപ്റ്റ് വാങ്ങുന്നതു മുതല്‍ ഡെബിറ്റ് കാര്‍ഡ് പിന്‍ നല്‍കുന്നതു വരെ ശ്രദ്ധിക്കണം

Samayam Malayalam 26 Sept 2019, 6:37 pm
ഡിജിറ്റല്‍ ഇക്കണോമിയിലേക്കുള്ള പ്രധാന ചുവടു വയ്പ്പിന്‍റെ ഭാഗമാണ് പോയിന്‍റ് ഓഫ് സെയില്‍ (പി.ഒ.എസ്.) മെഷീന്‍. ഒരു റീട്ടെയില്‍ ഇടപാട് പൂര്‍ണമാകുന്ന സ്ഥലം അല്ലെങ്കില്‍ സമയം എന്നതാണ് 'പോയന്റ് ഓഫ് സെയില്‍' എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്.പി.ഒ.എസ് മെഷീനുകള്‍ ഉപയോഗിച്ച് പണം ഇടപാടുകള്‍ നടത്തുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം.
Samayam Malayalam pos.



1.പണം ഇടപാടുകള്‍ നടത്തിയപ്പോള്‍ ട്രാന്‍സാക്ഷന്‍ തടസപ്പെട്ടെങ്കില്‍ ഇടാപാടു ക്യാന്‍സല്‍ ചെയ്യാന്‍ മറക്കാതിരിക്കുക.

2.ഇടപാടു നടന്നെങ്കില്‍ ട്രാന്‍സാക്ഷന്‍ റെസീപ്റ്റ് വാങ്ങാനും എമൗണ്ട് പരിശോധിക്കാനും ഒരു കാരണവശാലും മറക്കരുത്.

3.പി.ഒ.എസ് മെഷിയനില്‍ എന്‍റര്‍ ചെയ്യുന്ന പിന്‍ മറ്റൊരാള്‍ കാണുന്നില്ല എന്ന് ഉറപ്പു വരുത്തുക. ഒരു കൈ കൊണ്ട് മറച്ചുപിടിച്ച് പിന്‍ നല്കുന്നതാകും ഉചിതം.

4.ചില പെട്രോള്‍ പമ്പുകളില്‍ വാഹനത്തില്‍ ഇരുന്നു കൊണ്ട് കാര്‍ഡ് നല്‍കിയ ശേഷം പിന്‍ പറഞ്ഞുകൊടുത്ത് ഇടപാടുകള്‍ നടത്തുന്നത് കാണാറുണ്ട്. അത്തരം കാര്‍ഡ് ഇടപാടുകള്‍ ഒഴിവാക്കണം.

5.കാര്‍ഡിന് പുറത്തായി പിന്‍നമ്പര്‍ എഴുതി വയ്ക്കുന്ന ശീലം ഒഴിവാക്കാം.

6.മൊബൈലില്‍ ബന്ധിപ്പിച്ചു പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ചെറു കാര്‍ഡ് റീഡറുകള്‍ പി.ഒ.എസ് ടെര്‍മിനലുകളായി വിസ അവതരിപ്പിച്ചിരുന്നു. .ഇത്തരം പണം ഇടപാടുകള്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കാം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്