ആപ്പ്ജില്ല

കേരള ഫിനാൻസ് കോര്‍പ്പറേഷനും ഇനി സംരംഭകര്‍ക്ക് നൽകും വായ്പ

സ്റ്റാര്‍ട്ടപ്പുകൾക്കും ചെറുകിട സംരംഭകര്‍ക്കും കേരള ഫിനാൻസ് കോര്‍പ്പറേഷൻെറ പ്രത്യേക സഹായ പദ്ധതി. മുഖ്യമന്ത്രിയുടെസംരംഭക സഹായ പദ്ധതിയ്ക്ക് കീഴിൽ 1,000 ചെറുകിട സംരംഭകര്‍ക്ക് സഹായം നൽകും

Samayam Malayalam 30 Jul 2020, 12:23 pm
കൊച്ചി: മുഖ്യമന്ത്രിയുടെ സംരംഭക വികന പരിപാടിയ്ക്ക് കീഴിൽ കെഎഫ്‍സി ചെറുകിട സംരംകര്‍ക്കും സ്റ്റാര്‍ട്ടപ്പുകൾക്കും പ്രത്യേക ലോൺ നൽകുന്നു. 1500 കോടി രൂപയാണ് വായ്പ നൽകുക. ഇതിനായി പ്രത്യേക ഫണ്ട് രൂപീകരിയ്ക്കും. കടപ്പത്രങ്ങൾ പുറപ്പെടുവിച്ചേക്കും. 1,000 ചെറുകിട സംരംഭകര്‍ക്ക് 50 ലക്ഷം രൂപയുടെ ലോൺ ലഭ്യമാക്കുകയാണ് ലക്ഷ്യം.
Samayam Malayalam കെഎഫ്‍സി സംരംഭക സഹായ പദ്ധതി
കെഎഫ്‍സി സംരംഭക സഹായ പദ്ധതി


10 ശതമാനം പലിശയാണ് ഈടാക്കുക. ഇതിൽ 3 ശതമാനത്തോളം പലശയ്ക്ക് സബ്‍സിഡി ലഭിയ്ക്കും.
18-50 വയസിനിടയിലെ സംരംഭകര്‍ക്ക് ആണ് സഹായം നൽകുക. സ്റ്റാര്‍ട്ടപ്പ് യൂണിറ്റുകൾക്കും
പ്രത്യേക സഹായം ലഭിയ്ക്കും.

Also Read: ഏറ്റവും ചുരുങ്ങിയ കാലം കൊണ്ട് മികച്ച റിട്ടേൺ തരുന്ന മ്യൂച്വൽ ഫണ്ടുകൾ ഏതാണ്?

സ്റ്റാര്‍ട്ടപ്പുകളുടെ വായ്പാ പദ്ധതികൾ ഇങ്ങനെ

കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് കമ്പനികൾക്ക് എട്ടു ശതമാനം പലിശ നിരക്കിൽ 10 കോടി രൂപ വരെ വായ്പ ലഭിയ്ക്കും. പൊതമേഖലാ സ്ഥാപനങ്ങളിൽ നിന്നോ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നോ പര്‍ച്ചേസ്ഓര്‍ഡര്‍ ഉള്ളവര്‍ക്കാണ് സഹായം ലഭിയ്ക്കുക. ഓര്‍ഡറിൻെറ 90 ശതമാനം( പരമാവധി 10 കോടി രൂപ) ലഭിയ്ക്കും

പര്‍ച്ചേസ് ഓര്‍ഡര്‍ അനുസരിച്ചുള്ള വായ്പയ്ക്ക് പുറമെ സാമൂഹിക പ്രസക്തിയുള്ള ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കും പ്രത്യേക വായ്പാ പദ്ധതി ലഭ്യമാണ്. ഉപാധികളോടെ ഒരു കോടി രൂപയാണ് പരമാവധി ലഭിയ്ക്കുക

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്