Please enable javascript.Lpg Insurance For Consumers,വീട്ടിൽ ​ഗ്യാസ് സിലിണ്ടർ ഉണ്ടോ? സൗജന്യമായി 50 ലക്ഷത്തിന്റെ ഇൻഷുറൻസ് ലഭിക്കും; അറിയാമോ? - know about lpg cylinder and 50 lakhs free insurance for consumers - Samayam Malayalam

വീട്ടിൽ ​ഗ്യാസ് സിലിണ്ടർ ഉണ്ടോ? സൗജന്യമായി 50 ലക്ഷത്തിന്റെ ഇൻഷുറൻസ് ലഭിക്കും; അറിയാമോ?

Authored byപിൻ്റു പ്രകാശ് | Samayam Malayalam 5 Jan 2024, 6:45 pm
Subscribe

രാജ്യത്തെ എൽപിജി ​ഗ്യാസ് സിലിണ്ടറിന്റെ ​ഗാർഹിക ഉപഭോക്താക്കൾക്ക് 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കിയിട്ടുണ്ട്. സൗജന്യമായി ഈ ഇൻഷുറൻസ് സേവനം എല്ലാ ഉപഭോക്താക്കൾക്കും നേടാവുന്നതാണ്. മെഡിക്കൽ ചെലവുകൾക്ക് 30 ലക്ഷത്തിന്റെ ഇൻഷുറൻസ് കവറേജുപം ലഭ്യമാണ്. പദ്ധതിയെ കുറിച്ച് വിശദമായി നോക്കാം.

ഹൈലൈറ്റ്:

  • 50 ലക്ഷത്തിന്റെ അപകട പരിരക്ഷ
  • ചികിത്സയ്ക്ക് 30 ലക്ഷം ലഭിക്കും
  • ഇൻഷുറൻസ് സൗജന്യമായി നേടാം
Lpg free insurance in india
പ്രതീകാത്മക ചിത്രം
ആഹാരം പാചകം ചെയ്യുന്നതിനായി ഇന്ന് ബഹുഭൂരിപക്ഷവും എൽപിജി സിലിണ്ടറിനെ ആശ്രയിക്കുന്നവരാണ്. പരിസര മലിനീകരണം കുറയ്ക്കാമെന്നതും വേഗത്തിൽ പാചകം പൂർത്തിയാക്കാൻ സാധിക്കുമെന്നതും ഉപയോഗിക്കാൻ സൗകര്യപ്രദമാണെന്നതും എൽപിജി ഗ്യാസ് സിലിണ്ടറിനെ ജനകീയമാക്കുന്നു. എന്നിരുന്നാലും എൽപിജി സിലിണ്ടറിന്റെ ഉള്ളിലുള്ള വാതകം വളരെയധികം തീപിടിത്ത സാധ്യതയുള്ളതാണ്. കൃത്യമായ മാർഗനിർദേശങ്ങളും മുൻകരുതൽ സ്വകീരിച്ചാലും ചിലപ്പോഴൊക്കെ അപകട വാർത്തകളും നാം ശ്രവിക്കാറുണ്ട്.
എന്നാൽ ഓരോ തവണയും എൽപിജി സിലിണ്ടറിനായി ബുക്ക് ചെയ്യമ്പോൾ, ഗാ‌ർഹിക ഉപഭോക്താക്കൾക്കും ‍അ‌വരുടെ കുടുംബത്തിനുമായി 50 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷ കൂടി ലഭിക്കുന്നുണ്ടെന്ന് അധികം പേർക്കും അറിവില്ലാത്ത കാര്യമാണ്. ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതിനായി പ്രീമിയം തുകയൊന്നും നൽകേണ്ട എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത, . അതായത്, തികച്ചും സൗജന്യമായാണ് ഓരോ ഗ്യാസ് ബുക്കിങ്ങിലും 50 ലക്ഷത്തിൻെ പരിരക്ഷ ലഭിക്കുന്നതെന്ന് സാരം.


പദ്ധതി നടപ്പാക്കുന്നത് എങ്ങനെ?

സർക്കാർ വൈബ്സൈറ്റ് ആയ 'മൈഎൽപിജി'യിൽ (www.mylpg.in) നൽകുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ, പെട്രോളിയം കമ്പനികളാണ് എൽപിജി സിലിണ്ട‌ർ ബുക്ക് ചെയ്യുന്ന ഘട്ടത്തിൽ ഉപഭോക്താവിനും കുടുംബത്തിനുമുള്ള അപകട പരിരക്ഷ ഉറപ്പാക്കുന്നത്. വിവധ ഇൻഷുറൻസ് കമ്പനികളുമായി ചേർന്നാണ് പെട്രോളിയം കമ്പനികൾ പദ്ധതി നടപ്പാക്കുന്നത്. ഗ്യാസ് ചോരുകയോ പൊട്ടിത്തെറിക്കുകയോ പോലുള്ള അപകടങ്ങളിൽ ഉപഭോക്താവിന് അ‌ർഹമായ ഇൻഷുറൻസ് തുക രണ്ടും കമ്പനികളും ചേർന്ന് നൽകുന്നതായിരിക്കും.

ഡിജിറ്റൽ ഫിക്സഡ‍് ഡിപ്പോസിറ്റിൽ 8.85% നിരക്കിൽ പലിശ ലഭിക്കും; നോക്കുന്നോ?
എന്തിനൊക്കെ പരിരക്ഷ ലഭിക്കും?

എൽപിജി സിലിണ്ടർ വാങ്ങുന്ന ഉപഭോക്താവിനും കുടുംബത്തിനും ഇൻഷുറൻസ് കവറേജ് ലഭിക്കും. ഒരു കുടുംബാംഗത്തിന് 10 ലക്ഷം രൂപ വീതം കുടുംബത്തിനുള്ള പരമാവധി പരിരക്ഷ 50 ലക്ഷം രൂപയാണ്. കെട്ടിടത്തിനും വസ്തുവകകൾക്കും കേടുപാട് പറ്റിയാൽ രണ്ട് ലക്ഷം രൂപ വരെ ക്ലെയിം ചെയ്യാനാകും. അതുപോലെ ഏതെങ്കിലും കുടുംബാംഗം അപകടത്തിൽ മരണപ്പെടുകയാണെങ്കിൽ വ്യക്തിഗത അപകട പരിരക്ഷയായി ആറ് ലക്ഷം രൂപ അവകാശികൾക്ക് ലഭിക്കും. അതുപോലെ അപകടത്തിൽ പരിക്കേറ്റ ഒരു അംഗത്തിന് രണ്ട് ലക്ഷം രൂപ വീതം കുടുംബത്തിന് പരമാവധി 30 ലക്ഷം രൂപ വരെ ചികിത്സയ്ക്കു വേണ്ടിയും ഇൻഷുറൻസ് കവറേജ് ലഭ്യമാണ്.

പുതിയ 22 ഷോറൂമുകൾ; വരുമാനത്തിൽ 40% വളർച്ച; കല്യാൺ ജ്വല്ലേഴ്സ് ഓഹരി റെക്കോഡ് ഉയരത്തിൽ
എങ്ങനെ ക്ലെയിം നേടാം?

എൽപിജി സിലിണ്ടറുമായി ബന്ധപ്പെട്ട് എന്തെങ്കിലും അപകടം സംഭവിച്ചാൽ സമീപത്തെ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുക. അതുപോലെ ഉപഭോക്താവിന് എൽപിജി വിതരണം ചെയ്യുന്ന ഗ്യാസ് ഏജൻസിയേയും അപകടവിവരം അറിയിക്കേണ്ടത് നിർണായകമാണ്. തുടർന്ന് മേഖലയിലേക്ക് നിയോഗിക്കപ്പെട്ട ഇൻഷുറൻസ് കമ്പനി അപകടത്തെ കുറിച്ച് അന്വേഷിക്കും. തുടർന്ന് ഇൻഷുറൻസ് കമ്പനി നൽകുന്ന അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ക്ലെയിം നടപടികൾ തനിയെ ആരംഭിച്ചുകൊള്ളും.

എൽപിജി സിലിണ്ടറിന്റെ അപകട വിവരം പോലീസ് സ്റ്റേഷനിലും ഗ്യാസ് ഏജൻസിയേയും അറിയിച്ചു കഴിഞ്ഞാൽപ്പിന്നെ ക്ലെയിം നടപടികൾക്കായി ഉപഭോക്താവ് ഓടിനടക്കേണ്ട ആവശ്യമില്ല. എന്നിരുന്നാലും ക്ലെയിം സാധൂകരിക്കുന്നതിനുള്ള പോലീസിൽ പരാതി നൽകിയതിന്റെ രേഖ, ചികിത്സ ചെലവ്, ബില്ലുകൾ, അപകട മരണം ഉണ്ടായിട്ടുണ്ടെങ്കിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട്/ ഡെത്ത് സർട്ടിഫിക്കറ്റ് എന്നിവ കൈവശം കരുതിയിരിക്കണം.
പിൻ്റു പ്രകാശ്
ഓതറിനെ കുറിച്ച്
പിൻ്റു പ്രകാശ്
പിന്റു പ്രകാശ്, 2014 മുതൽ മലയാള മാധ്യമ മേഖലയിൽ സജീവമാണ്. സാമ്പത്തികം (സ്റ്റോക്ക് മാർക്കറ്റ്), ദേശീയ രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളിൽ അതീവ താത്പര്യം. നിലവിൽ ടൈംസ് ഗ്രൂപ്പിന്‍റെ ഭാ​ഗമായി പ്രവർത്തിക്കുന്നു.... കൂടുതൽ വായിക്കൂ
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ