ആപ്പ്ജില്ല

ഇത് പുതിയ മ്യൂച്വൽ ഫണ്ടുകളിൽ മഴ പെയ്യും കാലം

മ്യൂച്വൽ ഫണ്ട് ഹൗസുകളിൽ വിപ്ലവം നടക്കുന്ന സമയമാണിത്. സെബിയുടെ നിർദേശത്തെ തുടർന്ന് മന്ദഗതിയിലായ മേഖലയിൽ ഇപ്പോൾ ന്യൂ ഫണ്ട് ഓഫറുകളുടെ പെരുമഴയാണ്. പ്രമുഖ കമ്പനികളെല്ലാം വിവിധ ഫണ്ട് ഓഫറുകൾ മുന്നോട്ടു വെക്കുന്നു.

Authored byശിവദേവ് സി.വി | Samayam Malayalam 31 Jul 2022, 2:33 pm
മൂന്ന് മാസത്തെ മെല്ലെപ്പോക്കിനു ശേഷം മ്യൂച്വൽ ഫണ്ട് ഹൗസുകളിലേക്ക് പണമൊഴുകുന്നതായി റിപ്പോർട്ടുകൾ. ന്യൂ ഫണ്ട് ഓഫറിങ്ങുകൾ (എൻഎഫ്ഒ) ശക്തമായ തിരിച്ചു വരവ് നടത്തുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. രണ്ട് ഡസനിലധികം മ്യൂച്വൽ ഫണ്ട് സ്കീമുകളാണ് ഈ ജൂലൈ മാസം മാത്രം അസറ്റ് മാനേജ്മെന്റ് കമ്പനികൾ അവതരിപ്പിച്ചത്.
Samayam Malayalam large number of muutual fund nfo
ഇത് പുതിയ മ്യൂച്വൽ ഫണ്ടുകളിൽ മഴ പെയ്യും കാലം



​പ്രധാന തരം ഫണ്ടുകൾ

പുതിയ എൻഎഫ്ഒകൾ എല്ലാ മേഖലകളിലും വ്യാപിച്ചു കിടക്കുന്നവയാണ്. ഇക്വിറ്റി ഫണ്ടുകൾ, ഡെബ്റ്റ് ഇൻഡക്സ് ഫണ്ടുകൾ, എക്സ്ചേ‍ഞ്ച് ട്രേഡഡ് ഫണ്ടുകൾ (ഇടിഎഫ്) എന്നിവയാണ് എൻഎഫ്ഒ മാർക്കറ്റിൽ മുന്നിട്ടു നിൽക്കുന്നത്. ഓരോ ഫണ്ടുകൾക്കും അവയുടേതായ പ്രത്യകതകൾ കമ്പനികൾ അവകാശപ്പെടുമ്പോഴും പണം നിക്ഷേപിക്കുന്നവർ വ്യക്തമായ പഠനം നടത്തേണ്ടത് ആവശ്യമാണ്.

​സെബിയുടെ ഇടപെടൽ

കഴിഞ്ഞ ഏപ്രിലിൽ സെബയുടെ ഇടപെടൽ എൻഎഫ്ഒകളുടെ ലോഞ്ചിങ്ങിനെ താമസിപ്പിച്ചിരുന്നു. നിക്ഷേപകരുടെ ഫണ്ട് പൂൾ ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിബന്ധനകൾ ഉറപ്പാക്കിയതിനു ശേഷം മാത്രം പുതിയ ഫണ്ടുകൾ ഓഫർ ചെയ്താൽ മതിയെന്നാണ് സെബി നിർദേശിച്ചിരുന്നത്. പുതിയ നിർദേശങ്ങൾ നടപ്പിൽ വരുത്താനുള്ള അവസാന ദിവസമായി നിർദേശിച്ചിരുന്നത് 2022 ജൂലൈ 1 ആയിരുന്നു.

ഇതു കൂടാതെ മറ്റു ചില നിയന്ത്രണങ്ങൾ കൂടി നടപ്പാക്കാൻ സെബി ഫണ്ട് ഹൗസുകളോട് ആവശ്യപ്പെട്ടിരുന്നു. പണം പിൻവലിക്കുമ്പോഴുള്ള ഡ്യുവൽ ഒഥന്റിക്കേഷൻ, മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ നടത്തുമ്പോൾ അക്കൗണ്ട് പരിശോധിക്കുക എന്നിവ അവയിൽ ചിലതാണ്. നിക്ഷേപകരുടെ താല്പര്യം സംരക്ഷിക്കുക, മ്യൂച്വൽ ഫണ്ട് ഹൗസുകളിൽ നിക്ഷേപകരുടെ വിശ്വാസം വർധിപ്പിക്കുക എന്നീ ഉദ്ദേശങ്ങളോടെയാണ് ഇത്തരം നിയന്ത്രണങ്ങൾ നടപ്പാക്കിയിരിക്കുന്നത്.

​എൻഎഫ്ഒകളുടെ ഒഴുക്ക്

ഇൻഡസ്‌ട്രി ഡാറ്റ അനുസരിച്ച് 18 അസറ്റ് മാനേജ്മെന്റ് കമ്പനികൾ ആകെ 28 മ്യൂച്വൽ ഫണ്ട് സ്കീമുകളാണ് ആരംഭിച്ചത്. ഇതിൽ 24 സ്കീമുകൾ ലഭ്യമാണ്. നാലെണ്ണം ക്ലോസ് ചെയ്തു.

നിലവിൽ ഓപ്പൺ ആയിരിക്കുന്ന എൻഎഫ്ഒകൾ താഴെ പറയുന്നവയാണ്

ഐസിഐസിഐ പ്രുഡൻഷ്യൽ നിഫ്റ്റി ഐടി ഇൻഡക്സ് ഫണ്ട്, ആദിത്യ ബിർല സൺലൈഫ് നിഫ്റ്റി 200 ക്വാളിറ്റി 30 ഇടിഎഫ്, ബറോഡ ബിഎൻപി പാരിബാസ് ഫ്ലെക്സി ക്യാപ് ഫണ്ട്, , കാനറ റൊബേക്കോ ബാങ്കിങ് ആൻഡ് പി എസ് യു ഡെബ്റ്റ് ഫണ്ട്. ഇതിനു പുറമെ ഡിഎസ്പി നിഫ്റ്റി മിഡ്ക്യാപ് 150 ക്വാളിറ്റി നിഫ്റ്റി ഇൻ‍ഡക്സ് ഫണ്ട്, എച്ച്ഡിഎഫ്സി നിഫ്റ്റി 100 ഇടിഎഫ്, മോട്ടിലാൽ ഓസ്വാൾ എസ് ആൻഡ് പി ബിഎസ്ഇ ക്വാളിറ്റി ഇൻഡക്സ് ഫണ്ട്, ഐഡിഎഫ്സി മിഡ്ക്യാപ് ഫണ്ട്, മിറേയ് അസറ്റ് ബാലൻസ്ഡ് അഡ്വാന്റേജ് ഫണ്ട്, ക്വാണ്ടം നിഫ്റ്റി 50 ഇടിഎഫ് ഫണ്ട് ഓഫ് ഫണ്ട്, യൂണിയൻ ഗിൽറ്റ് ഫണ്ട്, ക്വാന്റ് ലാർജ് ക്യാപ് ഫണ്ട്.

​ശ്രദ്ധിച്ച് നിക്ഷേപിക്കാം

പുതിയതായി ലോഞ്ച് ചെയ്യാൻ പോകുന്ന ഫണ്ടുകളും, നിലവിലുള്ള ഫണ്ടുകളുമായി മ്യൂച്വൽ ഫണ്ടുകളുടെ പ്രവാഹമാണ് മേഖലയിലുള്ളത്. നിലവിൽ തങ്ങൾ പ്രവേശിക്കാത്ത തരം ഫണ്ടുകൾ പുതിയതായി അവതരിപ്പിക്കാനും ഫണ്ട് ഹൗസുകൾ ശ്രമിക്കുന്നു.

എൻഎഫ്ഒകളിൽ നിക്ഷേപിക്കുമ്പോൾ എന്തെങ്കിലും പ്രത്യേകത ഉണ്ടോ എന്ന് നിക്ഷേപകർക്ക് പരിശോധിക്കാം. പുതിയ സ്കീമുകൾ ട്രാക്ക് റെക്കോർഡ് ഉണ്ടാക്കിയിട്ട് നിക്ഷേപിക്കാമെന്നു കരുതുന്നവരുമുണ്ട്.

(മുകളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഏതെങ്കിലും വിധത്തിലുള്ള മ്യൂച്ചല്‍ഫണ്ട് നിര്‍ദേശമല്ല. നിക്ഷേപകരുടെ അറിവിലേക്കുള്ള കാര്യങ്ങള്‍ മാത്രമാണ്. ഓഹരി വിപണിയിലെ നിക്ഷേപം ലാഭ നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. നിക്ഷേപകര്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ മാത്രം പണം നിക്ഷേപിക്കേണ്ടതാണ്.)

ഓതറിനെ കുറിച്ച്
ശിവദേവ് സി.വി
ശിവദേവ് സി.വി- സമയം മലയാളത്തിൽ ബിസിനസ് സെക്ഷനിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. മാത‍ൃഭൂമി ദിനപ്പത്രത്തിൽ ഒരു വർഷത്തോളം റിപ്പോർട്ടർ/സബ് എഡിറ്ററായി ജോലി ചെയ്തു. ജേണലിസം മേഖലയിൽ 9 വർഷത്തെ അധ്യാപന പരിചയം. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും, കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് കീഴിൽ നേടി. 2022 ജൂൺ 6 മുതൽ സമയം മലയാളത്തിനൊപ്പം.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്