ആപ്പ്ജില്ല

ഒട്ടേറെ മാറ്റങ്ങളും പുതിയ സുരക്ഷാ ഫീച്ചറുകളും ആയി പുതിയ ആധാര്‍ കാര്‍ഡ്

ഒട്ടേറെ പുതുമകളും സുരക്ഷാ ഫീച്ചറുകളും ഉള്ള പുതിയ ആധാര്‍ കാര്‍ഡ് യുഐഡിഎഐ പുറത്തിറക്കി. നിലവിലെ വിവരങ്ങൾ നൽകി പുതിയ കാര്‍ഡിനായി ഓൺലൈനിലൂടെ അപേക്ഷ നൽകാം

Samayam Malayalam 15 Oct 2020, 2:09 pm
കൊച്ചി: ഏറ്റവും പുതിയ സുരക്ഷാ ഫീച്ചറുകളും ഒട്ടേറെ സവിശേഷതകളുമായി ആധാര്‍ കാര്‍ഡ് രാജ്യത്ത് അവതരിപ്പിച്ചിരിക്കുകയാണ്. യുണീക്ക് ഐഡൻറിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയാണ് ആധാര്‍ പിവിസി കാര്‍ഡ് പുറത്തിറക്കിയിരിക്കുന്നത്. ഡെബിറ്റ് കാര്‍ഡുപോലെ പെഴ്സിൽ കൊണ്ടു നടക്കാൻ ആകുന്ന കാര്‍ഡ് നിരവധി സുരക്ഷാ ഫീച്ചറുകളോട് കൂടിയതാണ്. ദീര്‍ഘകാലം കേടുപാടുകൾ ഇല്ലാതെ ഇരിയ്ക്കുന്നതാണ് പുതിയ കാര്‍ഡ്.
Samayam Malayalam Aadhaar PVC Card
ആധാര്‍ പിവിസി കാര്‍ഡ്


എന്തൊക്കെ സുരക്ഷാ ഫീച്ചറുകളാണ് പുതിയ ആധാര്‍ കാര്‍ഡിലുള്ളത്?

*ഗുണമേൻമയുള്ള പ്രിൻറിങ്ങും ലാമിനേഷനും

*ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകൾ പോലെ സൗകര്യപ്രദമായും എളുപ്പത്തിലും കൊണ്ടു നടക്കാം.

*ഹോളോഗ്രാം, ഗില്ല്വൊച്ചെ പാറ്റേൺ, മൈക്രോ ടെക്സ്റ്റ് തുടങ്ങിയ സവിശേഷതകൾ ഉള്ളതാണ് പുതിയ ആധാര്‍ കാര്‍ഡ്

*ക്യൂആര്‍ കോഡ് ഉപയോഗിച്ച് എവിടെയും ഓഫ്‍ലൈനായി തത്സസമയ വേരിഫിക്കേഷൻ സാധ്യമാണ്.


Also Read: ജനനവും മരണവും രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമില്ല

എങ്ങനെ പിവിസി കാര്‍ഡ് ലഭിയ്ക്കും?

പിവിസി കാര്‍ഡിനായി ഓൺലൈനിലൂടെ അപേക്ഷിയ്ക്കാം. 50 രൂപ നൽകിയാൽ സ്പീഡ് പോസ്റ്റിൽ കാര്‍ഡ് ലഭ്യമാണ് . മൊബൈൽ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലാത്ത രാജ്യത്തെ പൗരൻമാര്‍ക്കും ആധാര്‍ പിവിസി കാര്‍ഡ് ഓൺലൈനിലൂടെ ഓര്‍ഡര്‍ ചെയ്യാം.

ഇതിനായി ഔദ്യോഗിക വെബ്‌സൈറ്റില്‍ കയറുക. https://residentpvc.uidai.gov.in/order-pvcreprint എന്ന വെബ്സൈറ്റ് ഉപയോഗിയ്ക്കാം. ആധാര്‍ നമ്പര്‍ നല്‍കിയതിന് ശേഷം. മൊബൈലില്‍ ലഭിക്കുന്ന ഒ.ടി.പി ഉപയോഗിച്ച് ആധാര്‍ വിവരങ്ങൾ നൽകാം

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്