ആപ്പ്ജില്ല

അടൽ പെൻഷൻ യോജന; ഈ മാസം 30 വരെ വിഹിതം വേണ്ട

അടൽ പെൻഷൻ യോജനയ്ക്ക് കീഴിൽ അംഗമായവർക്ക് ഈ മാസം 30 വരെ തിരിച്ചടവ് വേണ്ട. ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ തിരിച്ചടവ് മുടങ്ങുന്നവരിൽ നിന്ന് പിഴ ഈടാക്കില്ല.

Samayam Malayalam 6 Jun 2020, 6:35 pm
കൊച്ചി: പ്രധാനമന്ത്രി അടൽ പെൻഷൻ യോജന പദ്ധയിൽ അംഗമാണോ? ഈ മാസം 30 വരെ അക്കൗണ്ടിൽ നിന്ന് പദ്ധതിയിലേക്കുള്ള വിഹിതം ഈടാക്കില്ല. എന്നാൽ കുടിശ്ശിക ജൂലൈ മുതൽ നൽകേണ്ടതായി വരും. കൃത്യമായി തിരിച്ചടവ് നടത്തുന്നവ‍ര്‍ക്കാണ് ഇളവ് ലഭിയ്ക്കുക.
Samayam Malayalam അടൽ പെൻഷൻ യോജന തിരിച്ചടവ്
അടൽ പെൻഷൻ യോജന തിരിച്ചടവ്


കുടിശ്ശിക വരുത്തുന്നവരുടെ സേവിങ്സ് അക്കൗണ്ടിൽ നിന്ന് എല്ലാ മാസവും പണംഈടാക്കുറാണ്ടായിരുന്നു. കൊറോണ പ്രതിസന്ധിയെ തുടർന്ന് ഇതിൽ മൂന്ന് മാസത്തോളം ഇളവ് നൽകുകയായിരുന്നു. കൊറോണ മൂലം സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക് പെൻഷൻ ഫണ്ട് ഡെവലപ്മെൻറ് ആൻഡ് റെഗുലേറ്ററി അതോറിറ്റിയുടെ പ്രഖ്യാപനം സഹായകരമായിരുന്നു.

Also Read: പ്രധാനമന്ത്രി അടൽ പെൻഷൻ യോജന; കുറഞ്ഞ പ്രീമിയത്തിൽ ഉയർന്ന പെൻഷൻ നേടാം

പ്രതിമാസ കാലാവധിയിലോ മൂന്നു മാസങ്ങൾ കൂടുമ്പോഴോ ആണ് അക്കൌണ്ടിൽ നിന്ന് പണം ഈടാക്കുന്നത്. ജൂലൈ, സെപ്റ്റംബർ മാസങ്ങളിലെ കുടിശ്ശിക മുടങ്ങിയാൽ അക്കൗണ്ട് ഉടമകളിൽ നിന്ന് പിഴ ഈടാക്കില്ല.

എട്ടു വയസു മുതൽ 40 വയസു വരെ പ്രായമുള്ളവർക്കാണ് പദ്ധതിയിൽ അംഗമാകാൻ കഴിയുക. പ്രവാസികളെ പദ്ധതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. . 1.50 ലക്ഷം രൂപ വരെ ആദായ നികുതി ഇളവ് ലഭിയ്ക്കും. ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൌണ്ട് ഉള്ളവർക്ക് മറ്റ് രേഖകൾ ഒന്നും ഇല്ലാതെ തന്നെ പദ്ധതിയ്ക്കായി അപേക്ഷിയ്ക്കാം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്