ആപ്പ്ജില്ല

പരിഷ്കരിച്ച പെൻഷൻ; കുടിശിക ഈടക്കാതിരിക്കാൻ സത്യവാങ്ങ്മൂലം നൽകാം

പരിഷ്കരിച്ച സംസ്ഥാന സര്‍ക്കാര്‍ പെൻഷൻ തുക അധികമായി കൈപറ്റിയവര്‍ ട്രഷറിയിൽ സത്യവാങ്മൂലം നൽകണം. ഓൺലൈനായും ഇത് സമര്‍പ്പിക്കാൻ ആകും. അവസാന തിയതി ജൂൺ 30 ആണ്

Samayam Malayalam 22 May 2021, 6:01 pm

ഹൈലൈറ്റ്:

  • പരിഷ്കരിച്ച പെൻഷൻ അധികമായി കൈപറ്റിയവര്‍ക്ക് സത്യവാങ്മൂലം നിര്‍ബന്ധം
  • സംസ്ഥാന സര്‍ക്കാര്‍ പെൻഷനര്‍മാരാണ് സത്യവാങ്മൂലം നൽകേണ്ടത്
  • ഓൺലൈനിലൂടെ സത്യവാങ്മൂലം സമര്‍പ്പിക്കാം
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Pension
പെൻഷൻ
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ പെൻഷനര്‍മാര്‍ക്ക് തലവേദനയായി പരിഷ്കരിച്ച പെൻഷനുമായി ബന്ധപ്പെട്ട നൂലാമാലകൾ. പരിഷ്കരിച്ച പെൻഷൻ കൈപറ്റിയവര്‍ സത്യവാങ്മൂലം നൽകിയില്ലെങ്കിൽ കുടിശിക തടയുന്നതുമായി ബന്ധപ്പെട്ട വാര്‍ത്ത വന്നിട്ട് അധികമായില്ല. കൊവിഡും ലോക്ക്ഡൗണും മൂലം വീടുകളിൽ ചെലവഴിക്കുന്ന മിക്ക പെൻഷനര്‍മാര്‍ക്കും തലവേദനയായിരിക്കുകയാണ് ഇത്.
ട്രഷറിയിൽ നേരിട്ട് സത്യവാങ്മൂലം സമര്‍പ്പിക്കാം. പെൻഷനര്‍മാരുടെ സൗകര്യാര്‍ത്ഥം സത്യവാങ്മൂലം ഓൺലൈനായും സമര്‍പ്പിക്കാമെങ്കിലും വീടുകൾ തനിയ താമസിക്കുന്ന പ്രായമായ മിക്ക പെൻഷനര്‍മാര്‍ക്കും ഇത് അസൗകര്യമാകുന്നുണ്ട്. ജൂൺ 30ന് മുമ്പ് സത്യവാങ് മൂലം നൽകിയില്ലെങ്കിൽ പെൻഷൻ കുടിശ്ശിക തടയുമെന്നുള്ള റിപ്പോര്‍ട്ട് ചിലരെയെങ്കിലും ആശങ്കയിലാക്കുന്നുണ്ട്.

ഓൺലൈനിൽ സത്യവാങ്മൂലം സമര്‍പ്പിക്കാം

  • സര്‍ക്കാരിൻെറ http://prism.kerala.gov.in/എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക
  • സബ്‍മിറ്റ് അഫിഡവിറ്റ് എന്നതിൽ ക്ലിക്ക് ചെയ്യുക
  • മൊബൈൽ നമ്പര്‍ ട്രഷറിയില്‍ രജിസ്റ്റര്‍ പെയ്തിട്ടുള്ള പെന്‍ഷന്‍കാര്‍ മൊബൈൽ നമ്പറും കോഡും നൽകി ഒടിപി നൽകണം.
  • മൊബൈൽ നമ്പറില്‍ ലഭിച്ച ഒടിപി നൽകി പെയ്ത് സബ്മിറ്റ് ചെയ്ത് പേജ് ലോഗിൻ ചെയ്യാം
  • ഹോം പേജില്‍ രജിസ്റ്റര്‍ഡ് മൊബൈൽ നമ്പറുമായി ബന്ധപ്പെട്ട വിവരങ്ങള്‍
  • ലഭിക്കും.
  • 'വ്യൂ' ക്ലിക്ക് പെയ്താല്‍ സത്യവാങ്മൂലം കാണാവുന്നതാണ്.
  • സത്യവാങ്മൂലത്തിനു താഴെ 'ഐ എഗ്രീ' എന്നതിൽ ക്ലിക്ക് ചെയ്യുക
  • തുടര്‍ന്ന് ലഭിക്കുന്ന OTP നല്‍കി സബ്മിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യാം
  • സബ്മിറ്റ് ചെയ്ത സത്യവാങ്മൂലം കാണാൻ ഹോം പേജില്‍ ഇ-സൈൻഡ് ക്ലിക്ക് പെയ്യുക.
  • തുടര്‍ന്ന് എഡിറ്റ് ബട്ടണ്‍ ക്ലിക്ക് പെയ്താല്‍ പെന്‍ഷണറുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതാണ്.
  • ലഭ്യമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി സേവ് കൊടുക്കാം

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്