ആപ്പ്ജില്ല

പഴയ 20 പൈസ കൈയിലുണ്ടോ? 86,349 രൂപ ലഭിയ്ക്കും

രാജ്യത്ത് വിനിമയത്തിൽ ഇല്ലാത്ത 20,25 പൈസ നാണയങ്ങൾക്ക് വൻ വില ആവശ്യപ്പെട്ട് ഇ-കൊമേഴ്സ് സൈറ്റുകളിൽ പരസ്യങ്ങൾ. ഫ്ലിപ്കാര്‍ട്ടിൽ 20 പൈസയ്ക്ക് 86,349 രൂപയും ഒഎൽഎക്സിൽ 25 പൈസയ്ക്ക് 80,000 രൂപയും വില ഇട്ടുകൊണ്ടുള്ള പരസ്യങ്ങൾ ആണ് അടുത്തിടെ പ്രത്യക്ഷപ്പെട്ടത്.

Samayam Malayalam 14 Jul 2020, 4:56 pm
കൊച്ചി: 20 പൈസയോ 25 പൈസയോ ഒക്കെ കൈയിൽ ഉണ്ടോ..80,000 രൂപയിൽ അധികം ലഭിച്ചേക്കും. അതെ. ഇ-കൊമേഴ്സ് സൈറ്റുകൾ ആയ ഫ്ലിപ്കാ‍ര്‍ട്ടിലും ഒഎൽഎക്സിലും ഒക്കെയാണ് വിനിമയത്തിൽ ഇല്ലാത്ത പഴയ നാണയങ്ങൾ ‍ഞെട്ടിയ്ക്കുന്ന വിലയ്ക്ക് വിൽപ്പനയ്ക്ക് ഇടുന്നത്. 1986-ൽ പുറത്തിറക്കിയ 20 പൈസയാണ് ഫ്ലിപ്കാര്‍ട്ടിൽ ഞെട്ടിയ്ക്കുന്ന വിലയ്ക്ക് വിൽപ്പനയ്ക്കിട്ടിരിയ്ക്കുന്നത്. ഒൽഎക്സിൽ 1970-ൽ പുറത്തിറക്കിയ 25 പൈസയ്ക്ക് 80,000 രൂപ വിലയിട്ടു കൊണ്ടുള്ള പരസ്യവും അടുത്തിടെ പ്രത്യേക്ഷപ്പെട്ടിരുന്നു.
Samayam Malayalam പഴയ നാണയങ്ങൾക്ക് ഇപ്പോൾ ഉയര്‍ന്ന മൂല്യം
പഴയ നാണയങ്ങൾക്ക് ഇപ്പോൾ ഉയര്‍ന്ന മൂല്യം


നാണയങ്ങൾ പ്രതിനിധാനം ചെയ്യുന്ന കാലഘട്ടങ്ങൾക്ക് അനുസൃതമായാണ് വൻ വില. യഥാര്‍ത്തത്തിൽ 100 രൂപയ്ക്കു മുതൽ മറ്റു സൈറ്റുകളിൽ പഴയ നാണയങ്ങൾ വിൽപ്പനയ്ക്കുണ്ട്.

പഴയ 25 പൈസ



പഴയ നാണയങ്ങൾ വിവിധ വിലകളിൽ ഓൺലൈൻ സൈറ്റുകളിൽ വിൽപ്പനയ്ക്ക് പ്രത്യക്ഷപ്പെടാറുണ്ട്. ലിമിറ്റഡ് എഡിഷൻ ഗണത്തിൽ പെടുന്ന പഴയ നാണയങ്ങൾക്ക് 10,000ങ്ങൾ ആണ് ഇടയ്ക്ക് വിൽപ്പന വിലയായി പ്രത്യേക്ഷപ്പെടുന്നത് എന്നത് കൗതുകരമാണ്. 70,000 രൂപയ്ക്ക് ഇതിനു മുമ്പ് പഴയ 20 പൈസ ലേലത്തിൽ പോയിരുന്നു . പല സൈറ്റുകളിലും പല വിലയാണ്.

Also Read: ഭാരത് ബോണ്ട് ഇടിഎഫ് രണ്ടാം ഭാഗം ഇന്നു മുതൽ; എന്താണ് പദ്ധതി എന്നറിയാം


20 പൈസ വില



Also Read: കൊറോണ; കോര്‍പ്പറേറ്റുകൾ കൂടുതൽ 'പാപ്പരാകും'

1982- ൽ ആയിരുന്നു 20 പൈസ വിപണിയിൽ എത്തിയത് എന്ന് വിവിധ റിപ്പോര്‍ട്ടുകൾ സൂചിപ്പിയ്ക്കുന്നു. നിലവിൽ 50 പൈസയിൽ താഴെയുള്ള നാണയങ്ങൾ രാജ്യത്ത് വിനിമയത്തിൽ ഇല്ല.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്