ആപ്പ്ജില്ല

ബജറ്റ്; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

ബിജെപി സർക്കാർ അധികാരത്തുടർച്ച നേടിയതിനു ശേഷമുള്ള രണ്ടാമത്തെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്. ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം.

Samayam Malayalam 29 Jan 2020, 5:52 pm
കൊച്ചി: എന്താണ് യൂണിയൻ ബജറ്റ് ഒരു സാമ്പത്തിക വ‍ര്‍ഷത്തെ സ‍ര്‍ക്കാരിൻറെ വരവുകളുടെയും ചെലവുകളുടെയും രേഖയാണ് ബജറ്റ്.ഇന്ത്യൻ ഭരണഘടനയുടെ ആ‍ര്‍ട്ടിക്കിൾ 112- പ്രകാരം കേന്ദ്രസ‍ര്‍ക്കാ‍രരിൻറെ ഔദ്യോഗിക ധനകാര്യ രേഖ കൂടിയാണ് ഇത്.
Samayam Malayalam കേന്ദ്ര ബജറ്റ് 2020


കേന്ദ്ര ബജറ്റിനെ റവന്യൂ ബജറ്റ് എന്നും ക്യാപിറ്റൽ ബജറ്റ് എന്നും രണ്ടായി തിരിക്കാം.

Also Read: മോദി സര്‍ക്കാരും ഇത്തവണത്തെ ബജറ്റ് വെല്ലുവിളികളും
  1. റവന്യൂ ബജറ്റ്
    സ‍ര്‍ക്കാരിൻറെ റെവന്യൂ വരുമാനവും ചെലവുകളാണ് പ്രധാനമായും റെവന്യൂ ബജറ്റിൽ വരുന്നത്. ഇതിൽ നികുതി, നികുതി ഇതര വരുമാനങ്ങളാണ് പ്രധാനമായും ഉൾപ്പെടുന്നത്. സ്റ്റാംപ്ഡ്യൂട്ടി, പൊതുമേഖലാ സ്ഥാപനങ്ങളുടെ ലാഭ വിഹിതം എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. ശമ്പളവും പെൻഷനും സബ്സിഡിയുമെല്ലാം റെവന്യൂ ചെലവുകളാണ്.
  2. ക്യാപിറ്റൽ ബജറ്റ്
    സ‍ര്‍ക്കാരിൻറെ മൂലധനച്ചെലവുകളാണ് ക്യാപിറ്റൽ ബജറ്റിൽ ഉൾപ്പെടുന്നത്. കടം, വിദേശ നിക്ഷേപം, തുടങ്ങിയവയൊക്കെ മൂലധനച്ചെലവുകളിൽ വരും. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിൽപ്പനയും ഇതിൽ ഉൾപ്പെടുന്നു. റോഡുകൾ, പാലങ്ങൾ തുടങ്ങി അടിസ്ഥാന സൌകര്യ വികസന രംഗത്തെ ചെലവുകൾ മൂലധന ച്ചെലവുകളിൽ ഉൾപ്പെടുന്നു

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്