ആപ്പ്ജില്ല

പുതിയ വാഹന രജിസ്ട്രേഷനും ഡ്രൈവിങ് ലൈസൻസിനും ആധാര്‍ നിര്‍ബന്ധം; ഈ രംഗത്ത് ഒട്ടേറെ മാറ്റങ്ങൾ

പുതിയ വാഹനങ്ങൾക്ക് രജിസ്ട്രേഷൻ പരിശോധന ഒഴിവാക്കുന്നു. വാഹനം വിൽക്കുന്നയാൾക്കും വാങ്ങുന്നയാൾക്കും ഇനി ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്. ഇത് സംബന്ധിച്ച വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കി. ഇനി രജിസ്ട്രേഷൻ നമ്പറിനായി നീണ്ട കാത്തിരിപ്പ് വേണ്ട. ഷോറൂമിൽ നിന്ന് വാഹനം പുറത്തിറക്കുമ്പോൾ തന്നെ രജിസ്ട്രേഷൻ നമ്പറും ലഭിക്കും . ഫാൻസി നമ്പര്‍ ബുക്ക് ചെയ്യുന്നവര്‍ക്കും മറ്റും മാത്രമാകും താൽക്കാലിക രജിസ്ട്രേഷൻ.

Samayam Malayalam 9 Mar 2021, 4:51 pm

Samayam Malayalam vehicle department avoids vehicle checking here is why
പുതിയ വാഹന രജിസ്ട്രേഷനും ഡ്രൈവിങ് ലൈസൻസിനും ആധാര്‍ നിര്‍ബന്ധം; ഈ രംഗത്ത് ഒട്ടേറെ മാറ്റങ്ങൾ

ആധാര്‍ നിര്‍ബന്ധിത തിരിച്ചറിയൽ രേഖ

പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷനും ഡ്രൈവങ് ലൈസൻസിനുമെല്ലാം ആധാര്‍ കൂടിയേ തീരൂ ലേണേഴ്‌സ് ലൈസൻസ്, ഡ്രൈവിങ് ലൈസൻസ് പുതുക്കൽ, വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, , അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസൻസ് തുടങ്ങി എല്ലാ സേവനങ്ങൾക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാകും. 18-ഓളം സേവനങ്ങൾക്കാണ് ആധാര്‍ നിര്‍ബന്ധമാകുക.ഡിജിറ്റൽ പകര്‍പ്പ് ഉപയോഗിക്കാം.

Also Read: പ്രധാന മന്ത്രിയുടെ ഓൺലൈൻ ഷോപ്പിങ്; വനിതാ ദിനത്തിൽ വാങ്ങിയത് ഇതൊക്കെ

നിലവിൽ, ഡ്രൈവിംഗ് ലൈസൻസിനും രജിസ്ട്രേഷൻ സര്‍ട്ടിഫഫിക്കറ്റിനും അപേക്ഷിക്കുമ്പോൾ ഫോട്ടോ ഒട്ടിച്ച അംഗീകൃത ഐഡി കാർഡുകൾ സമർപ്പിച്ചാൽ മതിയായിരുന്നു. ഇതാണ് മാറുന്നത്. കേന്ദ്ര ഗതാഗത മന്ത്രാലയം ആണ് ഇത് സംബന്ധിച്ച വിജ്ഞാപനം നേരത്തെ പുറത്തിറക്കിയത്.

രജിസ്ട്രേഷൻ സര്‍ട്ടിഫിക്കറ്റ് വിവരങ്ങളും ഓൺലൈനിൽ

വാഹന വായ്പ പൂര്‍ണമായി അടച്ച് തീര്‍ന്നാൽ രജിസ്ട്രേഷൻ സര്‍ട്ടിഫിക്കറ്റിൽ രേഖപ്പെടുത്തുന്നത് ഒഴിവാക്കും. പകരം ഡിജിറ്റലായി ഇത് രേഖപ്പെടുത്തും. കുടിശ്ശിക ഓൺലൈനിൽ പരിശോധിക്കാം. വാഹന ഉടമസ്ഥാവകാശം മാറ്റുന്നതിന് ആര്‍സി ബുക്ക് ഓഫീസിൽ നേരിട്ട് ഹാജരാക്കേണ്ടതില്ല. ഇത് വാഹനം വാങ്ങുന്നയാൾക്ക് നേരിട്ട് കൈമാറാം. പുതിയ രജിസ്ട്രേഷൻ സര്‍ട്ടിഫിക്കറ്റിനൊപ്പം പഴയതും സൂക്ഷിക്കാം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്