ആപ്പ്ജില്ല

ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ വർക്ക് ഫ്രം ഹോം പ്ലാനുമായി വോഡഫോൺ

റിലയൻസ് ജിയോയ്ക്കും എയർടെല്ലിനും തൊട്ടു പിന്നാലെ പുതിയ വർക്ക് ഫ്രം ഹോം പ്ലാനുമായി വോഡഫോണും. 28 ദിവസത്തേയ്ത്ത് 50 ജിബി ഡാറ്റയുടെ പ്ലാൻ ആണ് പുതിയതായി അവതരിപ്പിച്ചിരിയ്ക്കുന്നത്.

Samayam Malayalam 1 Jun 2020, 10:24 am
കൊച്ചി: പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് പുതിയ വ‍ര്‍ക്ക് ഫ്രം ഹോം പ്ലാനുമായി വോഡഫോൺ. 251 രൂപയുടേതാണ് പ്ലാൻ. ആദ്യമായി വ‍ര്‍ക്ക് ഫ്രം ഹോം പ്ലാൻ വിപണിയിൽ എത്തിച്ചത് ജിയോ ആയിരുന്നു. പിന്നാലെ ബിസിനസുകാ‍ര്‍ക്കുൾപ്പെടെ പ്രത്യേക പ്ലാനുമായി എയര്‍ടെൽ എത്തിയിരുന്നു.
Samayam Malayalam വോഡഫോണിൻെറ പുതിയ വർക്ക് ഫ്രം ഹോം പ്ലാൻ
വോഡഫോണിൻെറ പുതിയ വർക്ക് ഫ്രം ഹോം പ്ലാൻ


ഇരു ടെലികോം കമ്പനികളുടെയും പ്ലാൻ പോലെ തന്നെ ടോപ് അപ് പ്ലാൻ ആണിത്. ഫോൺ വിളിയ്ക്കാനോ, എസ്എംഎസിനോ പ്ലാൻ പ്രയോജനപ്പെടില്ല. വീട്ടിലിരുന്നു ജോലി ചെയ്യുന്നവർക്ക് പ്ലാൻ പ്രയോജനപ്പെടുത്താം. 28 ദിവസത്തേയ്ക്ക് 50 ജിബി ഡാറ്റയാണ് ലഭിയ്ക്കുക.

Also Read: യുപിഐ ഐഡി ഉപയോഗിച്ച് ഫോൺ റീചാർജ് ചെയ്യാം

നിലവിൽ കുറഞ്ഞ ഡാറ്റ പ്ലാനുകൾ ഉള്ളവർക്കും ഈ പ്ലാൻ പ്രയോജനപ്പെടുത്താം. നിലവിൽ ഒരു ദിവസം ലഭ്യമായ ഡാറ്റ തീർന്നാൽ അധിക ഡാറ്റ ലഭിയ്ക്കാൻ പുതിയ പ്ലാൻ സഹായകരമാകും. കേരളത്തിലും തമിഴ്നാട്ടിലും ഉൾപ്പെടെ ചില നഗരങ്ങളിൽ മാത്രമാണ് പ്ലാൻ ബാധകമാകുക.

ഡൽഹി, മഹരാഷ്ട്ര, കർണാടക, ഗോവ തുടങ്ങിയ ഇടങ്ങളിൽ പ്ലാൻ ലഭ്യമാകില്ല. വോഡഫോണിൻെറ 98 രൂപയുടെ പ്ലാൻ പ്രകാരം ലഭ്യമാകുന്ന ഡാറ്റ വർധിപ്പിച്ചിട്ടുണ്ട്. 6 ജിബി ലഭ്യമായിരുന്ന സ്ഥാനത്ത് ഇപ്പോൾ 12 ജിബി ലഭ്യമാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്