ആപ്പ്ജില്ല

ഓൺലൈനായി പണം അയച്ചപ്പോൾ തെറ്റു പറ്റിയോ? പണം നഷ്ടപ്പെടാതിരിയ്ക്കാൻ എന്തു ചെയ്യണം എന്നറിയാം

രാജ്യത്ത് ഓൺലൈൻ പണം ഇടപാടുകൾ വര്‍ധിയ്ക്കുകയാണ്. മൊബൈൽ വാലറ്റുകളും സജീവമായതോടെ ഒറ്റ ക്ലിക്കിൽ വളരെ വേഗത്തിൽ ആര്‍ക്കും പണം അയക്കാനാകും. എന്നാൽ ചെറിയ ഒരു അശ്രദ്ധ സംഭവിച്ചാൽ പണം അക്കൗണ്ടിൽ നിന്ന് നഷ്ടപ്പെടുകയും പണം അയക്കാൻ ഉദ്ദേശിച്ച ആൾക്ക് കിട്ടാതെ വരികയും ചെയ്യും. ചിലപ്പോൾ ഒരേ ആൾക്ക് രണ്ട് തവണ പണം അയച്ചേക്കാം. ഇത്തരം സന്ദര്‍ഭങ്ങളിൽ എന്തു ചെയ്യണം? രണ്ട് തവണ പണം നഷ്ടമായാൽ ബാങ്ക് കസ്റ്റമര്‍ കെയറിൽ വിളിച്ച് രണ്ടാമത്തെ ട്രാൻസാക്ഷൻ റീഫണ്ട് ആവശ്യപ്പെടാം. എസ്ബിഐ യുപിഐ അധിഷ്ഠിത സംവിധാനത്തിലൂടെ പണം കൈമാറുമ്പോൾ പണം നഷ്ടപ്പെട്ടാൽ റീഫണ്ട് ലഭിയ്ക്കുന്നതിനും ഉണ്ട് വഴി.

Samayam Malayalam 16 Sept 2020, 5:56 pm

Samayam Malayalam what to do if your online money transfer failed here is answer
ഓൺലൈനായി പണം അയച്ചപ്പോൾ തെറ്റു പറ്റിയോ? പണം നഷ്ടപ്പെടാതിരിയ്ക്കാൻ എന്തു ചെയ്യണം എന്നറിയാം

ഡെബിറ്റ്- ക്രെഡിറ്റ് കാര്‍ഡുകൾ ഉപയോഗിയ്ക്കുമ്പോൾ ശ്രദ്ധ വേണം

പിഒഎസ് ടെര്‍മിനലുകളിൽ നിങ്ങളുടെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഒന്നിലധികം തവണ ഉപയോഗിയ്ക്കുമ്പോഴും തെറ്റുകൾ പറ്റാം. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളിലെ ചിപ്പുകൾ പ്രവര്‍ത്തിയ്ക്കാതെ ഇരുന്നാലും പണം ഇടപാടുകൾ തടസപ്പെടാം . ചില കാര്‍ഡുകൾ ചില സ്വൈപ് ടെര്‍മിനലുകളിൽ മാത്രമേ പ്രവര്‍ത്തിയ്ക്കാറുള്ളൂ. ഒന്നിലധികം തവണ വിവിധ ഇടങ്ങളിൽ ട്രാൻസാക്ഷൻ തടസപ്പെട്ടാൽ കാര്‍ഡ് മാറുന്നതിനായി ബാങ്കിനെ സമീപിയ്ക്കാം.

തുക തെറ്റായി നൽകരുത്

അധികം പേര്‍ക്കും ഓൺലൈൻ പണം ഇടപാടുകൾ നടത്തുമ്പോൾ പണം നഷ്ടപ്പെടാൻ ഉള്ള ഒരു പ്രധാന കാരണം തെറ്റായി തുക നൽകുന്നു എന്നതു തന്നെയാണ്. ഉദാഹരണത്തിന് ഗൂഗിൾ പേയിലൂടെ 1,000 രൂപ ട്രാൻസ്ഫര്‍ ചെയ്യാൻ ഉദ്ദേശിച്ച സ്ഥാനത്ത് 10,000 എന്നു നൽകിയാൽ തൽക്ഷണം അത്രയും തുക അക്കൗണ്ടിെൽ നിന്ന് നഷ്ടമാകും. ഇഎംഐയുടെ പ്രതിമാസ തിരിച്ചടവ് ക്രമീകരിയ്ക്കുമ്പോഴും വേണം ഈ ശ്രദ്ധ. ഇഎംഐ തുക അക്കൗണ്ടിൽ നിന്ന് ട്രാൻസ്ഫര്‍ ചെയ്യപ്പെട്ടിട്ടും ഇഎംഐ പെൻഡിങ് ആണെങ്കിൽ ബാങ്കുമായി ബന്ധപ്പെടാം.

​എസ്ബിഐ യുപിഐ ഇടപാടിലൂടെ പണം നഷ്ടപ്പെട്ടാൽ

എസ്ബിഐ യോനോ ആപ്പിലൂടെ ഒരു ദിവസം പരമാവധി 25,000 രൂപ വരെ ട്രാൻസ്‍ഫര്‍ ചെയ്യാം. ഒറ്റത്തവണ കൈമാറ്റം ചെയ്യാൻ ആകുന്നത് 10,000 രൂപയാണ്. ഇങ്ങനെ പണം കൈമാറുമ്പോൾ പണം നഷ്ടപ്പെട്ടാൽ റീഫണ്ടിനായി ശ്രമിയ്ക്കാം. അക്കൗണ്ടിൽ നിന്ന് പണം പോയി, എന്നാൽ ട്രാൻസാക്ഷൻ നടന്നിട്ടുമില്ല എന്ന പ്രശ്നം ചിലരെങ്കിലും അനുഭവിച്ചിട്ടുണ്ട്.

ഇത്തരം സാഹചര്യങ്ങളിൽ എസ്ബിഐ യോനോ ആപ്പിലൂടെ തന്നെ പരാതി നൽകാം. സാങ്കേതിക പ്രശ്നങ്ങൾ കൊണ്ടും ഇങ്ങനെ സംഭവിയ്ക്കാം. ഇതിനായി പെയ്മെൻറ് ഹിസ്റ്ററി എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക. റെയ്സ് ഡിസ്പ്യൂട്ട് എന്നതിൽ ക്ലിക്ക് ചെയ്ത് പരാതി രേഖപ്പെടുത്തുക.

​പരാതിയുടെ സ്റ്റാറ്റസ് എങ്ങനെ അറിയും?

തുക റീഫണ്ടായി ലഭിച്ചില്ലെങ്കിൽ നിങ്ങളുടെ പരാതിയുടെ സ്റ്റാറ്റസ് ഓൺലൈനായി തന്നെ പരിശോധിയ്ക്കാം. ഇതിനായി യോനോ ലൈറ്റ് എസ്ബിഐ ആപ്പ് ലോഗിൻ ചെയ്യുക. യുപിഐ എന്നതിൽ നിന്ന് യുപിഐ പെയ്മെൻറ് ഹിസ്റ്ററി തെരഞ്ഞെടുക്കുക. ഇങ്ങനെ പണം കൈമാറുമ്പോൾ കൈമാറുന്ന ആളുടെ വിവരങ്ങൾ നൽകേണ്ടതില്ല.

അതേസമയം പണം നൽകേണ്ട ആളുടെ വെര്‍ച്വൽ ഐഡി ഉപയോഗിച്ചാണ് ട്രാൻസാക്ഷൻ എങ്കിൽ പണം കൈമാറുന്നയാൾക്കും യുപിഐ രജിസ്ട്രേഷൻ വേണം. അതേസമയംഅക്കൗണ്ട് നമ്പര്‍, ഐഎഫ്എസ്‍സി കോഡ് എന്നിവ ഉപയോഗിച്ച് നടത്തുന്ന ട്രാൻസാക്ഷന് ഇത് ആവശ്യമില്ല.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്