ആപ്പ്ജില്ല

ഡീമാറ്റ് അക്കൗണ്ട് ;ഇക്കാര്യങ്ങള്‍ അറിയാം

ഓഹരി ഇടപാടുകള്‍ ഇലക്‌ട്രോണിക് രൂപത്തില്‍ രേഖപെടുത്തിവയ്ക്കുന്നു എന്നതിനൊപ്പം ഓഹരികളുടെ കൈമാറ്റം എളുപ്പത്തില്‍ നടക്കുന്നതിനും അക്കൗണ്ടുകള്‍ സഹായകരമാണ്.

Authored byകാർത്തിക് കെ കെ | Samayam Malayalam 6 Dec 2022, 7:44 pm
ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുന്നതിന് ഡീമാറ്റ് അക്കൗണ്ട് കൂടിയേ തീരൂ. ഓഹരികളുടെ വില്‍പ്പന, കമ്പനികളുടെ പ്രാഥമിക ഓഹരി വില്‍പ്പനയില്‍ പങ്കാളികളാകല്‍ തുടങ്ങി ഓഹരി വിപണിയുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകള്‍ക്കും ഡീമാറ്റ് അക്കൗണ്ട് വേണമെന്നാണ് സെബി നിര്‍ദ്ധേശം.
Samayam Malayalam Demat Account
Representative Image (പ്രതീകാത്മക ചിത്രം)


നിക്ഷേപങ്ങള്‍ ബാങ്ക് അക്കൗണ്ടില്‍ സൂക്ഷിക്കുന്നതു പോലെ ഓഹരികള്‍ ഡീമാറ്റ് അക്കൗണ്ടിലാണ് വരവ് വയ്ക്കുന്നത് എന്നതാണ് അക്കൗണ്ടിനെ കൂടുതല്‍ പ്രസ്കതമാക്കുന്നത്. ഓഹരികള്‍ അല്ലെങ്കില്‍ ഓഹരി ഇടപാടുകള്‍ ഇലക്‌ട്രോണിക് രൂപത്തില്‍ രേഖപെടുത്തിവയ്ക്കുന്ന സംവിധാനമാണിത്..നിക്ഷേപകര്‍ നേരിട്ടല്ല ഓഹരി ബ്രോക്കര്‍മാര്‍ വഴിയാണ് അക്കൗണ്ടുകള്‍ തുടങ്ങേണ്ടത്.

ആവശ്യമായ രേഖകള്‍

1.പാന്‍ കാര്‍ഡ്
2.അഡ്രസ് പ്രൂഫ്
3.ഐഡന്‍റിറ്റി പ്രൂഫ് (ആധാര്‍)
4.അക്കൗണ്ട് നമ്പര്‍
5ആറു മാസത്തെ ബാങ്ക് സ്റ്റേറ്റേറ്റ്‍മെന്‍റ്
6.ക്യാന്‍സല്‍ ചെയ്ത ചെക്ക്
7.പാസ്പോര്‍ട്ട് സൈസ് ഫോട്ടോ

ഓണ്‍ലൈനായോ ഓഫ്‍ലൈനായോ അക്കൗണ്ട് തുറക്കാം. ബ്രോക്കര്‍മാര്‍ സേവനങ്ങള്‍ക്ക് ഫീസ് ഈടാക്കുമെന്നും ഓര്‍ക്കാം. ബ്രോക്കര്‍മാര്‍ അക്കൗണ്ട് തുറക്കുന്നതിനായി ആവശ്യപ്പെടുന്ന രേഖകളിലും ചില്ലറ വ്യതിയാനങ്ങള്‍ ഉണ്ടായേക്കാം.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്