ആപ്പ്ജില്ല

Gold Rate Today; സ്വർണ വില സർവകാല റെക്കോർഡിൽ

സംസ്ഥാനത്ത് സ്വർണ വില പുതിയ ഉയരത്തിൽ. പവന് 400 രൂപയുടെ വർധനയാണ് ഒറ്റ ദിവസം കൊണ്ട് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന് 34,400 രൂപയാണ് വില. ഗ്രാമിന് 4,300 രൂപയും.

Samayam Malayalam 15 May 2020, 11:01 am
കൊച്ചി: സംസ്ഥാനത്ത് സ്വർണ വില കുതിച്ചുയർന്നു. പവന് 400 രൂപയാണ് ഉയർന്നത്. ഒരു പവന് 34,400 രൂപയും ഗ്രാമിന് 4,300 രൂപയുമാണ് വില. ഇന്നലെ ഉച്ചകഴിഞ്ഞ് സ്വർണ വില 34,000 രൂപയിൽ എത്തിയിരുന്നു. ഇന്നലെ (മെയ് 14) രാവിലെ 33,760 രൂപയിൽ ആയിരുന്നു വ്യാപാരം. രാജ്യാന്തര വിപണിയിൽ സ്വർണ വില ഉയർന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
Samayam Malayalam Gold Rate Today


മെയ് എട്ടിന് 34,080 രൂപ എന്ന നിലയിൽ സ്വർണ വില എത്തിയിരുന്നു. ഇതായിരുന്നു ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിരക്ക്. ഗ്രാമിന് 4,260 രൂപയായിരുന്നു വില. ഏപ്രിലിലെയും ഏറ്റവും ഉയർന്ന നിരക്ക് 34,080 രൂപയായിരുന്നു. ഏപ്രിൽ 29-നാണ് വില റോക്കോർഡിൽ എത്തിയത്. കൊറോണ മൂലം രാജ്യാന്തര വിപണിയിൽ വീണ്ടും സ്വർണ വില കൂടും എന്നാണ് അനുമാനം. 2021-ഓടെ ഔൺസിന് 3,000 ഡോളർ വരെ വില എത്തിയേക്കും എന്ന് റിപ്പോർട്ടുകൾ ഉണ്ട്.

Also Read: ഇനി ആപ്പിൾ ഫോൺ 'ഇന്ത്യൻ'; ചൈന വിട്ട് ആപ്പിൾ സ്റ്റോർ ഇന്ത്യയിലേക്ക്

കൊറോണ പ്രതിസന്ധി മൂലം ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിയ്ക്കുന്നതിനാൽ സംസ്ഥാനത്ത് ഉൾപ്പെടെ ജ്വല്ലറികൾ അടഞ്ഞു കിടക്കുകയാണ്. മാർച്ചിലെ സ്വർണ ഇറക്കുമതി ആറു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലുമാണ്.

ഇന്ന് രാജ്യാന്തര വിപണിയിൽ സ്വർണ വില ഉയർന്നു. ഔണ്‍സിന് 1,747.55ഡോളർ എന്ന നിലവാരത്തിൽ ആണ് വ്യാപാരം. ഒരുഗ്രാമിന് 56.19ഡോളറും, കിലോഗ്രാമിന് 56,185.04 ഡോളറുമാണ് വില. സംസ്ഥാനത്ത് വെള്ളി വില ഉയർന്നു. ഗ്രാമിന് 43.16 രൂപയും എട്ടു ഗ്രാമിന് 345.28 രൂപയുമാണ് വില. ഒരു കിലോഗ്രാമിന് 43,160 രൂപയാണ് വില.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്