ആപ്പ്ജില്ല

സ്വർണ വില വീണ്ടും 30,000 -ത്തിലേക്ക്

സംസ്ഥാനത്ത് വീണ്ടും റെക്കോർഡുമായി സ്വർണ വില . പവന് 160 രൂപ വർധിച്ച് വില വീണ്ടും 30,000 ത്തിൽ എത്തി. വെള്ളി വിലയിൽ മാറ്റമില്ല.

Samayam Malayalam 25 Jan 2020, 10:59 am
കൊച്ചി: സ്വർണ വിലയിൽ വീണ്ടും കുതിപ്പ്. പവന് 160 രൂപ ഉയർന്ന് വില 30,000ത്തിൽ എത്തി. ഒരു ഗ്രാമിന് 3,750 രൂപയാണ് വില. ഇന്നലെ സ്വർണ വില 29,840 രൂപയായിരുന്നു.
Samayam Malayalam Gold Rate Today
Gold Rate Today


ജനുവരി 8- ന് (തിങ്കളാഴ്ച്ച) സ്വർണ വില 30,400 രൂപയായി കുതിച്ചുയർന്നിരുന്നു. ജനുവരിയിലെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്. ഡിസംബറിലെ ഏറ്റവും ഉയർന്ന സ്വർണ വില പവന് 29,080രൂപയായിരുന്നു.
നവംബറിലെ ഏറ്റവും ഉയർന്ന വില 28,800 രൂപയും. നവംബർ ഒന്നിനാണ് സ്വർണ വില 28,800 രൂപ എന്ന നിലവാരത്തിൽ എത്തിയത്. നവംബർ 2,3 തിയതികളിലും ഇതേ നിരക്കിലായിരുന്നു സ്വർണ വ്യാപാരം.

Also Read: കൈവശമുള്ളള ഹാൾമാർക്കിങ് ഇല്ലാത്ത സ്വർണാഭരണങ്ങൾ വിൽക്കാനാകുമോ?

അതേസമയം രാജ്യാന്തര വിപണിയിൽ സ്വർണ വിലയിൽ മാറ്റമില്ല . ഔണ്‍സിന് 1573.30 ഡോളർ ആണ് സ്വർണ വില. ഒരു ഗ്രാമിന് 50.58 ഡോളറാണ് വില. കിലോഗ്രാമിന് 50,582.7 ഡോളർ എന്ന നിലവാരത്തിലാണ് വ്യാപാരം. സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാമിന് 49.06 രൂപയാണ് വില. എട്ടു ഗ്രാമിന് 392.48 രൂപയും. ഒരു കിലോഗ്രാമിന് 49,060 രൂപയാണ് വില.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്