കൊച്ചി: സ്വർണ വിലയിൽ വീണ്ടും കുതിപ്പ്. പവന് 320 രൂപ കൂടി വില 30,200 രൂപയായി. ഗ്രാമിന് 3775 രൂപയും. ഇന്നലെ സ്വർണ വില പവന് 29,880 രൂപയായിരുന്നു. ജനുവരി 8- ന് (തിങ്കളാഴ്ച്ച) സ്വർണ വില 30,400 രൂപയായി കുതിച്ചുയർന്നിരുന്നു. ജനുവരിയിലെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്. ഡിസംബറിലെ ഏറ്റവും ഉയർന്ന സ്വർണ വില പവന് 29,080രൂപയായിരുന്നു. നവംബറിലെ ഏറ്റവും ഉയർന്ന വില 28,800 രൂപയും. നവംബർ ഒന്നിനാണ് സ്വർണ വില 28,800 രൂപ എന്ന നിലവാരത്തിൽ എത്തിയത്. നവംബർ 2,3 തിയതികളിലും ഇതേ നിരക്കിലായിരുന്നു സ്വർണ വ്യാപാരം.
Also Read: ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കേന്ദ്ര ബജറ്റ്
രാജ്യാന്തര വിപണിയിൽ സ്വർണ വില ഉയർന്നിട്ടുണ്ട് . ഔണ്‍സിന് 1,581.05 ഡോളർ ആണ് സ്വർണ വില. ഒരു ഗ്രാമിന് 50.81 ഡോളറും. കിലോഗ്രാമിന്50,831.94 ഡോളർ എന്ന നിലവാരത്തിലാണ് വ്യാപാരം. സംസ്ഥാനത്ത് വെള്ളി വിലയിൽ നേരിയ വർധന . ഒരു ഗ്രാമിന് 49.21 രൂപയാണ് വില. എട്ടു ഗ്രാമിന് 393.68 രൂപയും. ഒരു കിലോഗ്രാമിന് 49,210 രൂപയിലാണ് വ്യാപാരം തുടങ്ങിയിരിക്കുന്നത്.