ആപ്പ്ജില്ല

സ്വർണ വിലയിൽ മാറ്റമില്ല; ഇന്നത്തെ വില അറിയാം

സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല. പവന് 31,600 രൂപയാണ് വില. ഗ്രാമിന് 3,950 രൂപയും. വെള്ളി വിലയിൽ വർധന. കിലോഗ്രാമിന് 40,170 രൂപയാണ് വില

Samayam Malayalam 3 Apr 2020, 10:55 am
കൊച്ചി:സ്വർണ വിലയിൽ മാറ്റമില്ല. പവന് 31,600 രൂപയാണ് വില. ഗ്രാമിന് 3,950 രൂപയും. ഏപ്രിൽ ഒന്നു മുതൽ ഇതേ നിരക്കിലായിരുന്നു സ്വർണ വ്യാപാരം. മാർച്ചിലെ ഏറ്റവും ഉയർന്ന നിരക്ക് പവന് 32,320 രൂപയാണ്. ഫെബ്രുവരിയിലെ ഏറ്റവും ഉയർന്ന നിരക്ക് പവന് 32,000 രൂപയായിരുന്നു.
Samayam Malayalam Gold Rate Today


കൊറോണ വൈറസ് ബാധ സൃഷ്ടിച്ച അനിശ്ചിതത്വത്തെ തുടർന്ന് സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തെ ആശ്രയിച്ച നിക്ഷേപകർ കൂടിയതാണ് പൊടുന്നനെയുള്ള വില വർധനയ്ക്ക് കാരണമായത്. ജനുവരിയിലെ ഏറ്റവും ഉയർന്ന നിരക്ക് പവന് 30,400 രൂപയായിരുന്നു.

Also Read: കൊറോണ; ഇന്ത്യയ്ക്ക് 100 കോടി ഡോളറിൻറെ സഹായം അനുവദിച്ച് ലോക ബാങ്ക്

രാജ്യാന്തര വിപണിയിൽ സ്വർണ വില കുറഞ്ഞിട്ടുണ്ട്. ഔണ്‍സിന് 1,634.00 ഡോളർ എന്ന നിലവാരത്തിൽ ആണ് വ്യാപാരം. ഒരുഗ്രാമിന് 52.53ഡോളറും, കിലോഗ്രാമിന് 52,534.32 ഡോളറുമാണ് വില.

സംസ്ഥാനത്ത് വെള്ളി വിലയിൽ വർധന . ഗ്രാമിന് 40.17 രൂപയും എട്ടു ഗ്രാമിന് 321.36
രൂപയുമാണ് വില. ഒരു കിലോഗ്രാമിന് 40,170 രൂപയാണ് വില.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്