ആപ്പ്ജില്ല

Gold Rate Today: സ്വർണ വില അറിയാം

സ്വർണ വിലയിൽ ഇനി എന്തു സംഭവിയ്ക്കും? രാജ്യാന്തര വിപണിയിൽ ഇന്ന് വിലയിൽ നേരിയ വർധന മാത്രം. ഇന്നലെ സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ നിരക്കുകളിൽ ഒന്നിൽ ആയിരുന്നു വ്യാപാരം

Samayam Malayalam 5 Jun 2020, 10:32 am
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല. പവന് 34,240 രൂപയും ഗ്രാമിന് 4,280 രൂപയുമായിരുന്നു വില. ഇന്നലെയാണ് സ്വർണ വില പവന് 280 രൂപ കുറഞ്ഞ് ഈ നിലവാരത്തിൽ എത്തിയത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്.രാജ്യാന്തര വിപണിയിൽ ഇന്ന് സ്വർണ വിലയിൽ നേരിയ വർധന മാത്രം.
Samayam Malayalam സ്വർണ വില
സ്വർണ വില

ഔൺസിന് . 17 12.66 ഡോളറിലാണ് വ്യാപാരം തുടങ്ങിയിരിക്കുന്നത്.

ബുധനാഴ്ച സ്വർണ വില പവന് 480 രൂപ കുറഞ്ഞിരുന്നു. പവന് 34,320 രൂപയായി ആണ് വ്യാപരത്തിൻെറ തുടക്കത്തിൽ വില എത്തിയത്. ഗ്രാമിന് 4,290 രൂപയായിരുന്നു വില. ഇതോടെ നാലു ദിവസം കൊണ്ട് സ്വർണ വില പവന് 560 രൂപ കുറഞ്ഞിട്ടുണ്ട്.

Also Read: Gold Rate Today: സ്വർണ വിലയിൽ വീണ്ടും ഇടിവ്

സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തെ ആശ്രയിച്ചവർ മറ്റു നിക്ഷേപ മാർഗങ്ങളിലേക്കും തിരിഞ്ഞു തുടങ്ങി. രാജ്യാന്തര വിപണിയിൽ സ്വർണ വില കുറഞ്ഞതാണ് ഇവിടെയും വില കുറയാൻ കാരണം.

ജൂൺ ഒന്നിന് പവന് 320 രൂപ കൂടി വില 34,880 രൂപയായി ഉയർന്നിരുന്നു. ഗ്രാമിന് 4,360 രൂപയായിരുന്നു വില. പിന്നീട് വില കുറയുകയായിരുന്നു. കഴിഞ്ഞ മാസം 18-ാം തിയതി സ്വർണവില സർവകാല റെക്കോഡിൽ എത്തിയിരുന്നു. പവന് 35,040 രൂപയായിരുന്നു വില.


Also Read: Gold Rate Today: സ്വർണവിലയിൽ മാറ്റമില്ല

പവൻ (രൂപ)ഗ്രാം (രൂപ)ഔൺസ് (ഡോളർ)
സ്വർണ വില34,2404,2801,712.66



കഴിഞ്ഞ ദിവസങ്ങളിലെ സ്വർണവില

പവൻ (രൂപ)ഗ്രാം (രൂപ)ഔൺസ് (ഡോളർ)
വ്യാഴാഴ്ഴ്ച34,2404,2901,704.55
ബുധനാഴ്ച34,3204,2901,736.40


വെള്ളി വില

വെള്ളി വിലയിൽ കുറവ്. ഗ്രാമിന് 48.50 രൂപയും എട്ടു ഗ്രാമിന് 388.90 രൂപയുമാണ് വില. കിലോഗ്രാമിന് 48,500 രൂപയായി ഇടിഞ്ഞു. ഇന്നലെ ഗ്രാമിന് 48.90 രൂപയും എട്ടു ഗ്രാമിന് 388.28 രൂപയുമായിരുന്നു വില. കിലോഗ്രാമിന് 48,900 രൂപയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്