ആപ്പ്ജില്ല

Gold Rate Today: സ്വർണ വിലയിൽ വീണ്ടും ഇടിവ്

സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഇടിഞ്ഞു. ഒറ്റ ദിവസം കൊണ്ട് 320 രൂപയാണ് കുറഞ്ഞത്. പവന് 34,160 രൂപയാണ് വില. ഗ്രാമിന് 4,270 രൂപയും. രാജ്യാന്തര വിപണിയിൽ സ്വർണ വിലയിൽ മാറ്റമില്ല.

Samayam Malayalam 6 Jun 2020, 10:46 am
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. പവന് 320 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 34,160 രൂപയും ഗ്രാമിന് 4,270 രൂപയുമാണ് വില.
Samayam Malayalam സ്വർണ വില
സ്വർണ വില


ഇന്നലെ ഉച്ചകഴിഞ്ഞ് സ്വർണ വില പവന് 34,480 രൂപയായി ഉയർന്നിരുന്നു. ഗ്രാമിന് 4,310 രൂപയായിരുന്നു വില. വെള്ളിയാഴ്ച ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ ആയിരുന്നു വ്യാപാരം.
സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തെ ആശ്രയിച്ചവർ മറ്റു നിക്ഷേപ മാർഗങ്ങളിലേക്കും തിരിഞ്ഞു തുടങ്ങിയതിനാൽ രാജ്യാന്തര വിപണിയിൽ സ്വർണ വില കുറഞ്ഞിരുന്നു. ഇതാണ് സ്വർണ വില വില കുറയാൻ കാരണം.രാജ്യാന്തര വിപണിയിൽ ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. ഇന്നലെ ഔൺസിന്
17 12.66 ഡോളറിലാണ് വ്യാപാരം തുടങ്ങിയത്.
ജൂൺ ഒന്നിന് പവന് 320 രൂപ കൂടി വില 34,880 രൂപയായി ഉയർന്നിരുന്നു. ഗ്രാമിന് 4,360 രൂപയായിരുന്നു വില. പിന്നീട് വില കുറയുകയായിരുന്നു. കഴിഞ്ഞ മാസം 18-ാം തിയതി സ്വർണവില സർവകാല റെക്കോഡിൽ എത്തിയിരുന്നു. പവന് 35,040 രൂപയായിരുന്നു വില.


Also Read: Gold Rate Today: സ്വർണവിലയിൽ മാറ്റമില്ല

പവൻ (രൂപ)ഗ്രാം (രൂപ)ഔൺസ് (ഡോളർ)
സ്വർണ വില34,1604,2701,712.66


പവൻ (രൂപ)ഗ്രാം (രൂപ)ഔൺസ് (ഡോളർ)
വെള്ളിയാഴ്ച34,3204,2901,736.40
വ്യാഴാഴ്ച34,8004,3501,749.65


വെള്ളി വില

വെള്ളി വിലയിൽ നേരിയ വർധന. ഗ്രാമിന് 48.49 രൂപയും എട്ടു ഗ്രാമിന് 387.92 രൂപയുമാണ് വില. കിലോഗ്രാമിന് 48,490 രൂപയാണ് വില. ഇന്നലെ ഗ്രാമിന് 48.48 രൂപയും എട്ടു ഗ്രാമിന് 387.84 രൂപയുമായിരുന്നു വില. കിലോഗ്രാമിന്48,490 രൂപയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്