ആപ്പ്ജില്ല

സ്വര്‍ണ വിലയിൽ നേരിയ കുറവ്

സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ പവന് 80 രൂപയുടെ കുറവ് . രാജ്യാന്തര വിപണയിൽ സ്വര്‍ണ വില കുറഞ്ഞു. ഔൺസിന് 1901.73 ഡോളറാണ് വില. ഇന്നലെ സംസ്ഥാനത്ത് പവന് 120 രൂപ കുറഞ്ഞിരുന്നു.

Samayam Malayalam 24 Oct 2020, 11:02 am
കൊച്ചി: സ്വര്‍ണ വില പവന് 80 രൂപ കുറഞ്ഞ് ഒരു പവൻ സ്വര്‍ണത്തിന് 37,600 രൂപയായി മാറി. ഒരു ഗ്രാമിന് 4700 രൂപയും. രാജ്യാന്തര വിപണയിൽ സ്വര്‍ണ വിലയിൽ വീണ്ടും ഇടിവ്. ഔൺസിന് 1901.73 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. സംസ്ഥാനത്ത് ഇന്നലെ സ്വര്‍ണവില പവന് 120 രൂപ കുറഞ്ഞ് ഒരു പവൻ സ്വര്‍ണത്തിന് 37,680 രൂപയായി മാറിയിരുന്നു. ഗ്രാമിന് 4,710 രൂപയായിരുന്നു വില.
Samayam Malayalam Gold Rate Today
ഇന്നത്തെ സ്വര്‍ണ വില


ഒക്ടോബർ 10 മുതൽ 13 വരെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു സ്വര്‍ണ വില. ഒരു പവൻ സ്വര്‍ണത്തിന് 37,800 രൂപയായിരുന്നു വില. ഗ്രാമിന് 4,725 രൂപയും. ഒക്ടോബര്‍ ഒന്നിന് പവന് 37,280 രൂപയായിരുന്നു വില. വിലയിൽ കാര്യമായ മാറ്റങ്ങൾ ഇല്ലാതെയാണ് ഈ മാസം സ്വര്‍ണ വ്യാപാരം. വിലയിൽ ഇതുവരെ 480 രൂപയുടെ വര്‍ധനയാണുണ്ടായത്.

Also Read: പ്രതിമാസ തിരിച്ചടവ് വേണ്ട; മൂന്ന് ലക്ഷം രൂപ വരെ ഗോൾഡ് ലോൺ

സെപ്തംബർ 15,16,21 ദിവസങ്ങളിലാണ് സ്വർണ വില സെപ്റ്റംബറിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയത്. പവന് 38,160 രൂപയായിരുന്നു വില. ഗ്രാമിന് 4,770 രൂപയും. പ്രതിസന്ധിഘട്ടത്തിൽ സ്വര്‍ണത്തെ ആശ്രയിച്ച നിക്ഷേപകര്‍ സ്വര്‍ണം വിറ്റ് ലാഭം എടുക്കുന്നതാണ് ഇടയ്ക്ക് വില ഇടിവിലേയ്ക്ക് നയിച്ചത്. അതേസമയം അടുത്ത 12 മാസത്തിനുള്ളിൽ സ്വര്‍ണ വിലയിൽ 10-15 ശതമാനം വരെ വര്‍ധിന ഉണ്ടായേക്കാം എന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

പവൻ (രൂപ)ഗ്രാം (രൂപ)ഔൺസ് (ഡോളർ)
37,6004,7001,901.73
ദിവസംപവൻ (രൂപ)ഗ്രാം (രൂപ)ഔൺസ് (ഡോളർ)
വെള്ളിയാഴ്ച37,6804,7101,906.10
വ്യാഴാഴ്ച37,7604,7201,914.03

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്