ആപ്പ്ജില്ല

സ്വര്‍ണ വിലയിൽ മാറ്റമില്ല

രാജ്യാന്തര വിപണിയിൽ സ്വര്‍ണ വില കുറഞ്ഞെങ്കിലും സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വര്‍ണ വില ;ഇന്നലെ സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞിരുന്നു. പവന് 240 രൂപയാണ് കുറഞ്ഞത് .

Samayam Malayalam 30 Oct 2020, 10:37 am
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ മാറ്റമില്ല.. ഒരു പവൻ സ്വര്‍ണത്തിന് 37,480 രൂപയും ഗ്രാമിന് 4,685 രൂപയുമാണ് വില. രാജ്യാന്തര വിപണിയിൽ സ്വര്‍ണ വിലയിൽ ഇടിവ്. ഔൺസിന് 1,876.29 ഡോളറിലാണ് വ്യാപാരം. സംസ്ഥാനത്ത് ഇന്നലെ പവന് 240 രൂപ കുറഞ്ഞ് ഒരു പവന് വില 37,480 രൂപയായി മാറിയിരുന്നു. ഗ്രാമിന് 4,685 രൂപയായിരുന്നു വില.
Samayam Malayalam Gold Rate Today
ഇന്നത്തെ സ്വര്‍ണ വില


ഒക്ടോബര്‍ 27ന് ആണ് സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിൽ എത്തിയത്. ഒരു പവന് 37,880 രൂപയായിരുന്നു വില. സെപ്തംബർ 15,16,21 ദിവസങ്ങളിലാണ് സ്വർണ വില സെപ്റ്റംബറിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയത്. പവന് 38,160 രൂപയായിരുന്നു വില. ഗ്രാമിന് 4,770 രൂപയും. പ്രതിസന്ധിഘട്ടത്തിൽ സ്വര്‍ണത്തെ ആശ്രയിച്ച നിക്ഷേപകര്‍ സ്വര്‍ണം വിറ്റ് ലാഭം എടുക്കുന്നതാണ് ഇടയ്ക്ക് വില ഇടിവിലേയ്ക്ക് നയിച്ചത്. അതേസമയം അടുത്ത 12 മാസത്തിനുള്ളിൽ സ്വര്‍ണ വിലയിൽ 10-15 ശതമാനം വരെ വര്‍ധന ഉണ്ടായേക്കാം എന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Also Read: പ്രതിമാസ തവണകളായി മാത്രമല്ല ഈ സൗകര്യങ്ങൾ വഴിയും സ്വർണ വായ്പ തിരിച്ചടയ്ക്കാം

പവൻ (രൂപ)ഗ്രാം (രൂപ)ഔൺസ് (ഡോളർ)
37,4804,6851,875.07

വ്യാഴാഴ്ച37,4804,6851882.37
ബുധനാഴ്ച37,7204,7151908.68


ഇന്ന് ഒരു ഗ്രാം വെള്ളിയ്ക്ക് 62.41 രൂപയാണ് വില. എട്ടുഗ്രാമിന് 499.29 രൂപയും കിലോഗ്രാമിന് 62,410 രൂപയുമാണ് വില. ഇന്നലെ ഒരു കിലോഗ്രാം വെള്ളിയ്ക്ക് 62,400 രൂപയായിരുന്നു വില.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്