ആപ്പ്ജില്ല

സ്വര്‍ണ വിലയിൽ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ വര്‍ധന. പവന് 80 രൂപ കൂടി. ഒരു പവൻ സ്വര്‍ണത്തിന് 35,800 രൂപയാണ് വില. ഒരു ഗ്രാമിന് 4475 രൂപയും. രാജ്യാന്തര വിപണിയിൽ സ്വര്‍ണ വിലയിൽ കാര്യമായ മാറ്റമില്ല

Samayam Malayalam 9 Jul 2021, 10:29 am

ഹൈലൈറ്റ്:

  • സ്വര്‍ണ വിലയിൽ വര്‍ധന
  • പവന് 80 രൂപ കൂടി
  • ഒരു പവൻ സ്വര്‍ണത്തിന് 35,800 രൂപയാണ് വില
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Gold Rate
സ്വര്‍ണ വില
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ വര്‍ധന. പവന് 80 രൂപ കൂടി. ഒരു പവൻ സ്വര്‍ണത്തിന് 35,800 രൂപയാണ് വില. ഒരു ഗ്രാമിന് 4,475 രൂപയും. ഇന്നലെ ഒരു പവൻ സ്വര്‍ണത്തിന് 35,720 രൂപയായിരുന്നു വില.
രാജ്യാന്തര വിപണിയിൽ സ്വര്‍ണ വിലയിൽ വീണ്ടും വര്‍ധന. ട്രോയ് ഔൺസിന് 1,802.65 ഡോളറിലാണ് വ്യാപാരം. ജൂണിൽ പവന് 1,680 രൂപ കുറഞ്ഞു. എന്നാൽ ജൂലൈയുടെ തുടക്കം മുതൽ സ്വര്‍ണ വില ഉയരുന്നുണ്ട് . യുഎസ് ഫെഡറൽ റിസര്‍വ് 2023ൽ പലിശ നിരക്കുകൾ ഇരട്ടിയാക്കുമെന്ന പ്രഖ്യാപനവും ഡോളര്‍ കരുത്താര്‍ജിച്ചതും സ്വര്‍ണത്തിന് മങ്ങലേൽപ്പിച്ചു. ജൂൺ മൂന്നിനാണ് സ്വര്‍ണ വില ജൂണിലെ ഏറ്റവും ഉയര്‍ന്ന നിരക്കിൽ എത്തിയത്. ഒരു പവൻ സ്വര്‍ണത്തിന് 36,960 രൂപയായിരുന്നു വില. പിന്നീട് വില ഇടിഞ്ഞു.

പ്രതിസന്ധി ഘട്ടത്തിൽ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വര്‍ണത്തെ ആശ്രയിക്കുന്നവര്‍ കൂടിയിട്ടുണ്ട്. ഡിജിറ്റൽ ഗോൾഡ് നിക്ഷേപ പദ്ധതികളിലുമുണ്ട് വര്‍ധന. ദീര്‍ഘകാലാടിസ്ഥാനത്തിൽ സ്വര്‍ണം മികച്ച നേട്ടം തരുമെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു

Also Read: സ്ഥിര നിക്ഷേപത്തിന് 8 ശതമാനം വരെ പലിശ; ഏറ്റവും കൂടുതൽ പലിശ നൽകുന്ന ധനകാര്യസ്ഥാപനങ്ങൾ

പവൻ (രൂപ)ഗ്രാം (രൂപ)ഔൺസ് (ഡോളർ)
35,8004,4751802.65

ബുധനാഴ്ച35,7204,4651800.99

വെള്ളി വില

വെള്ളി വില കുറ‌ഞ്ഞു .ഒരു ഗ്രാം വെള്ളിയ്ക്ക് 69 രൂപയാണ് വില. എട്ടു ഗ്രാം വെള്ളിയ്ക്ക് 552 രൂപയും. ഒരു കിലോഗ്രാം വെള്ളിയ്ക്ക് 69,000 രൂപയുമാണ് വില. ഇന്നലെ ഒരു കിലോഗ്രാം വെള്ളിയ്ക്ക് 70,000 രൂപയായിരുന്നു വില .

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്