ആപ്പ്ജില്ല

സ്വര്‍ണ വില പവന് 800 രൂപ കുറഞ്ഞു

രാജ്യാന്തര വിപണിയിൽ സ്വര്‍ണ വില കുറഞ്ഞു. സംസ്ഥാനത്തും സ്വര്‍ണ വിലയിൽ ഇടിവ്.ഒരു പവൻ സ്വര്‍ണത്തിന് 39,440 രൂപയായി ആണ് വില കുറഞ്ഞത്. ഒരു ഗ്രാമിന് 4,930 രൂപയാണ് വില . ഇന്നലെ ദിവസങ്ങൾക്ക് ശേഷം സംസ്ഥാനത്ത് ഒരു പവൻ സ്വര്‍ണത്തിന് 40,000 രൂപയായി വില ഉയര്‍ന്നിരുന്നു.

Samayam Malayalam 19 Aug 2020, 10:31 am
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ വൻ ഇടിവ്.ഒരു പവൻ സ്വര്‍ണത്തിന് 800 രൂപ കുറഞ്ഞ് വില 39,440 രൂപയായി. ഒരു ഗ്രാമിന് 4,930 രൂപയാണ് വില .രാജ്യാന്തര വിപണിയിൽ സ്വര്‍ണ വില കുറഞ്ഞു. ഔൺസിന് 1992.79 ഡോളറാണ് വില. ഇന്നലെ സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും പവന് 40,000 എന്ന നാഴികക്കല്ലിൽ തിരിച്ചെത്തിയിരുന്നു. ഗ്രാമിന് 5,000 രൂപയായിരുന്നു വില.
Samayam Malayalam സ്വര്‍ണ വില
സ്വര്‍ണ വില


ദിവസങ്ങൾക്ക് ശേഷം രാജ്യാന്തര വിപണിയിൽ സ്വര്‍ണ വില ഉയര്‍ന്നതാണ് കാരണം. ആഗസ്റ്റ് 12,17 തിയതികളിൽ ഒരു പവൻ സ്വര്‍ണത്തിന് 39,200 രൂപയും ഗ്രാമിന് 4,900 രൂപയുമായിരുന്നു വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്.

ഡോളറിൻെറ മൂല്യം ഉയര്‍ന്നതാണ് രണ്ടു ദിവസം മുമ്പ് സ്വര്‍ണ വില കുത്തനെ വില ഇടിയാൻ കാരണം. എന്നാൽ ഇത് ശാശ്വതമല്ല. ദീര്‍ഘകാലാടിസ്ഥാനത്തിൽ വില ഉയരും എന്നു തന്നെയാണ് വിദഗ്ധരുടെ നിരീക്ഷണംപ്രതിസന്ധിഘട്ടത്തിൽ സ്വര്‍ണത്തെ ആശ്രയിച്ച നിക്ഷേപകര്‍ സ്വര്‍ണം വിറ്റ് ലാഭം എടുക്കുന്നതാണ് വില ഇടിവിലേയ്ക്ക് നയിക്കുന്നത്.

ഒരു പവൻ സ്വര്‍ണത്തിന് ആഗസ്റ്റ് ഏഴു മുതൽ 42,000 രൂപയും ഒരു ഗ്രാമിന് 5,250 രൂപയുമായിരുന്നു വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്.

Also Read: ലോകത്തിൽ ഏറ്റവും കൂടുതൽ സ്വര്‍ണ ശേഖരമുള്ള രാജ്യം; ഈ സ്വര്‍ണ വിശേഷങ്ങൾ അദ്ഭുതപ്പെടുത്തും

രാജ്യാന്തര വിപണിയിലെ സ്വര്‍ണ വിലയിലെ റെക്കോര്‍ഡ് വര്‍ധനയാണ് സ്വര്‍ണ വില ആഗസ്റ്റ് 7 ന്
കുത്തനെ ഉയര്‍ത്തിയത്. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വര്‍ണത്തെ ആശ്രയിക്കുന്നവര്‍ കൂടുകയാണ്. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസ് വില ഇനിയും കൂടും.

പവൻ (രൂപ)ഗ്രാം (രൂപ)ഔൺസ് (ഡോളർ)
39,4404,9301,992.79
ദിവസംപവൻ (രൂപ)ഗ്രാം (രൂപ)ഔൺസ് (ഡോളർ)
ചൊവ്വാഴ്ച40,0005,0001,995.13
തിങ്കളാഴ്ച39,2004,9001,949.07

വെള്ളി വില
വെള്ളി വിലയിൽ വര്‍ധന. 1 ഗ്രാം വെള്ളിയ്ക്ക് 71. 11 രൂപയാണ് വില. എട്ടുഗ്രാമിന് 568.88 രൂപയും. കിലോഗ്രാമിന് 71,110 രൂപയുമാണ് വില. ഇന്നലെയാണ് കിലോഗ്രാമിന് 71,110 രൂപയായി വില ഉയര്‍ന്നത് .

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്